2010 മുതല്‍ ബിഡന് ക്യാന്‍സര്‍ അസുഖം ഉണ്ടായിരുന്നു. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു ക്യാന്‍സറിന്റെ കാര്യം അറിഞ്ഞത്. ഇതിന് ശേഷവും അദ്ദേഹം കുറച്ചുകാലം പൊതുരംഗത്തുണ്ടായിരുന്നു.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിന്റെ ലക്ഷണങ്ങല്‍ പ്രത്യക്ഷമാക്കി ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാലാണ് അരുവിക്കരയില്‍ ബിജെപിക്കായി മത്സരിക്കുന്നത്. സി. ശിവന്‍കുട്ടിയെ മത്സരിപ്പിക്കണമെന്ന തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശം അപ്പാടെ തള്ളിക്കളഞ്ഞാണ് കോര്‍ കമ്മറ്റി യോഗം ഒ. രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
ആഴ്‌സണലിന് എഫ് എ കപ്പ് കിരീടം. ഫൈനലില്‍ എതിരില്ലാത്ത നാലു ഗോളിന് ആസ്റ്റവില്ലയെ തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ ചാമ്പ്യന്‍പ'ം നിലനിര്‍ത്തിയത്.
സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് എമിഗ്രേഷന്‍ ക്ലിയറസിനുള്ള ഇളവ് നീട്ടിനല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ നാളെ മുതല്‍ നഴ്‌സുമാരുടെ വിദേശയാത്ര മുടങ്ങും. ഇളവ് മൂന്ന് മാസം കൂടി നീട്ടിനല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. നഴ്‌സിംഗ് മേഖല കൂടാതെ വീട്ടുജോലിക്കായി വിദേശത്തു പോകുന്നവരുടെ റിക്രൂട്ട്‌മെന്റ് കൂടി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര …
സൗദി അറേബ്യയിലെ പ്രവാസികള്‍ക്കിടയില്‍ ആര്‍എസ്എസ് അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വാട്‌സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി വിവിധ പേരുകളിലാണ് രഹസ്യ സംഗമങ്ങളും പരിപാടികളും ആര്‍എസ്എസ് സംഘടിപ്പിക്കുന്നത്.
അമേരിക്കന്‍ വസ്ത്ര നിര്‍മ്മാതാക്കളായ ലീവൈസുമായി ചേര്‍ന്ന് ഗൂഗിള്‍ സ്മാര്‍ട്ട് ഡ്രസ് ഇറക്കുന്നു. പ്രോജക്ട് ജാക്ക്വാര്‍ഡ് എന്നാണ് പ്രൊജക്ടിന് പേരിട്ടിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഗൂഗിള്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ലീവൈസുമായി ചേര്‍ന്നുള്ള ഗൂഗിളിന്റെ പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. ഗൂഗിളിന്റെ എടിഎപി (അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്റ് പ്രോജക്ടാണ്) ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുക.
പാക്കിസ്ഥാനും സിംബാബ്‌വെയും തമ്മിലുള്ള രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ ലഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിനു സമീപം ചാവേര്‍ സ്‌ഫോടനം. സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള ചാവേറിന്റെ ശ്രമം ചെറുക്കുന്നതിനിടെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നാലു പൊലീസുകാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്കേറ്റതായി പാക് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതെന്താ സംഭവം എന്ന് അറിവില്ലാത്തതിനാല്‍ പരി്ഭ്രാന്തിയിലായ യാത്രക്കാരന്‍ ചിത്രമെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വയറലായി. എന്നാല്‍, എന്‍ജിന് എന്തെങ്കിലും തകരാറുള്ളതുകൊണ്ട് ഒട്ടിക്കുന്ന സാധാരണ ടേപ്പല്ല ഇത്. ഒറ്റനോട്ടത്തില്‍ അങ്ങനെ തോന്നുമെങ്കിലും സംഭവം വേറെയാണ്.
വന്‍കിട നികുതി വെട്ടിപ്പുകളും, ഭീമന്‍ തുകകള്‍ നികുതി അടയ്ക്കാനുണ്ടായിട്ടും ഒഴിഞ്ഞു മാറുന്നവര്‍ക്കുമായിരിക്കും ഇനി പിഴ അടക്കേണ്ടി വരിക. നികുതി വകുപ്പില്‍ നിന്ന് ഡെയിലി ടെലിഗ്രാഫിന് ചോര്‍ന്നു കിട്ടിയ മെമ്മോയിലാണ് പുതിയ കാര്യങ്ങളുള്ളത്.
ബ്രിട്ടീഷ് സര്‍ക്കാര്‍ വരുമാനം കുറഞ്ഞ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കിവരുന്ന ഹൗസ്‌ഹോള്‍ഡ് ബെനഫിറ്റിന്റെ പരിതി കുറയ്ക്കാന്‍ തീരുമാനിച്ചതോടെ ആയിരകണക്കിന് ആളുകള്‍ ദാരിദ്യത്തിലേക്ക് ആണ്ടുവീഴും. പുതുതായി അധികാരമേറ്റ ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിന്റെ കര്‍മ്മ പദ്ധതികളെ വിശദീകരിക്കുന്നതിനായി ബ്രിട്ടീഷ് രാജ്ഞി നടത്തിയ ക്വീന്‍സ് സ്പീച്ചില്‍ ഹൗസ്‌ഹോള്‍ഡ് ബെനഫിറ്റ് ക്യാപ്പ് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.