ലോകകപ്പ് ടൂര്‍ണമെന്റിലെ മോശം പ്രകടനം കൊണ്ട് മങ്ങിപോയ ഇംഗ്ലീഷ് ടീമിന്റെ ശോഭ വീണ്ടെടുക്കുന്ന തരത്തിലായിരുന്നു ടീമിന്റെ പ്രകടനമെന്ന് കളി നിരീക്ഷകര്‍ വിലയിരുത്തുന്നു. മെയ് 21 മുതല്‍ 25 വരെ നടന്ന മത്സരത്തില്‍ 125,000 ആളുകള്‍ കളി കാണാന്‍ എത്തി എന്നതും നിരീക്ഷകര്‍ അത്യുത്സാഹത്തോടെയാണ് നോക്കി കാണുന്നത്.
എബി ഡിവില്ലിയേഴ്‌സിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീം ഒക്ടോബര്‍ മുതല്‍ ഇന്ത്യന്‍ പര്യടനം ആരംഭിക്കും. നാലു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
യുകെയില്‍ താമസിക്കുന്ന അയര്‍ലണ്ട് ഒഴികെയുള്ള മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ആളുകള്‍ക്ക് റഫറണ്ടത്തില്‍ വോട്ടു ചെയ്യാന്‍ സാധിക്കില്ല. യൂറോപ്യന്‍ യൂണിയനില്‍ രാജ്യം തുടരണോ വേണ്ടയോ എന്ന് അറിയാനുള്ള റഫറണ്ടത്തിലാണ് മറ്റ് ഇയു രാജ്യക്കാര്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കാത്തത്. 2017 അവസാനത്തോടെ ഇക്കാര്യത്തില്‍ റഫറണ്ടം നടത്തുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ അയര്‍ലണ്ട്, മാള്‍ട്ടീസ് സിപ്രിയോട്ട്‌സ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് …
സ്ത്രീകള്‍ക്ക് സ്വാഭാവികമായ പ്രസവത്തിനും മുലയൂട്ടുന്നതിനുമുള്ള കഴിവ് നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ഡോക്ടര്‍ മൈക്കിള്‍ ഓഡന്റ്. ഗര്‍ഭാവസ്ഥയില്‍ കഴിച്ച് കൂട്ടുന്ന മരുന്നുകളാണ് ഈ അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പൗരാണിക നഗരമായ പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 400 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളാണെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല്‍മിറ നഗരത്തില്‍ ഇപ്പോള്‍ മൃതദേഹങ്ങള്‍ ചിതറി കിടക്കുകയാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
എംപിമാര്‍ക്ക് ലഭിക്കുന്ന ശമ്പളവും മന്ത്രിമാര്‍ക്ക് ലഭിക്കുന്ന ശമ്പളവും കൂടി കൂട്ടിയാണ് 134,565 പൗണ്ട് നല്‍കുന്നത്.
എല്ലാവരുടെയും പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ വാങ്ങി വച്ചിരിക്കുകയാണ്. ആഴ്ചയില്‍ മുഴുവനും ജോലി ചെയ്യണം. 2022 എന്ന അന്ത്യശാസനത്തിലേക്ക് ഇടവേളയില്ലാത്ത ഓട്ടത്തിലാണ് ഈ പാവം തൊഴിലാളികള്‍.
യുകെ ആര്‍മ്ഡ് ഫോഴ്‌സില്‍ ജോലി ചെയ്യുന്ന നാലില്‍ ഒരാള്‍ക്കും ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പ്രതിരോധ വകുപ്പ് സംഘടിപ്പിച്ച സര്‍വെയില്‍ കണ്ടെത്തി. ജോലിയില്‍നിന്ന് രാജിവെയ്ക്കാന്‍ ആഗ്രഹിക്കുന്നവരോ ഇതിനായി നോട്ടീസ് നല്‍കുകയോ ചെയ്ത ആളുകളുടെ എണ്ണം 25 ശതമാനമായി ഉയര്‍ന്നതായി സര്‍വെ ചൂണ്ടിക്കാട്ടുന്നു.
ഒരാളെ പോലെ ഏഴു പേരുണ്ടെന്നാണല്ലോ പറയുന്നത്. ആ പറയുന്നത് ശരിയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ പോലിരിക്കുന്ന ഒരാളെ കണ്ടെത്തി, ഇനി ബാക്കിയുള്ളവരെ കണ്ടെത്തിയാല്‍ മതി. കാനഡയിലെ ഒന്റാരിയോയിലാണ് ചാണ്ടിയുടെ അപരനെ കണ്ടെത്തിയത്.
ഐപിഎല്‍ എട്ടാം സീസണിലെ ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗഌരിനെ പരാജയപ്പെടുത്തി ചെന്നൈ ഫൈനലില്‍. 139 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഒരു പന്ത് അവശേഷിക്കെയാണ് വിജയം കണ്ടത്. മൂന്ന് വിക്കറ്റിനാണ് ചെന്നൈയുടെ ജയം.