പതിനൊന്ന് വയസ്സുകാരനായ തനിഷ്‌ക് ഏബ്രഹാം കഴിഞ്ഞ ദിവസം കാലിഫോര്‍ണിയ കോളജില്‍നിന്ന് ഗ്രാജുവേറ്റഡായി. അമേരിക്കന്‍ റിവര്‍ കോളജില്‍നിന്ന് മൂന്ന് അസോസിയേറ്റഡ് ഡിഗ്രികളാണ് ഈ കൊച്ചു മിടുക്കന്‍ കരസ്ഥമാക്കിയിരിക്കുന്നത്.
ബ്രിട്ടണിലെ കാന്റര്‍ബെറിയില്‍ മലയാളി വിദ്യാര്‍ത്ഥി കാറപകടത്തില്‍ കൊല്ലപ്പെട്ടു. എരുമേലി സ്വദേശിയാണ് കാറപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ബ്രിട്ടണിലെ മലയാളി സമൂഹത്തില്‍ ദുരന്തം ഒന്നിന് പിന്നാലെ എത്തുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് മലയാളി യുവാവ് കാറപകടത്തില്‍ കൊല്ലപ്പെട്ടത്. എരുമേലിയിലെ ഇടകടത്തി സ്വദേശി സജി എന്ന് വിളിക്കപ്പെടുന്ന തോമസിന്റെ മകന്‍ സ്‌റ്റെഫീന്‍ തോമസാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാറാണ് …
സ്വവര്‍ഗ്ഗരതിക്കെതിരെ വോട്ടു ചെയാന്‍ ഐറിഷ് ജനതയോട് ശക്തമായ ആഹ്വാനം ചെയ്തു കൊണ്ട് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റ്‌റെ ഡയറക്ടരായ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ വീഡിയോ സന്ദേശം പുറത്തിറക്കി.അതേസമയം എല്ലാവര്‍ക്കും …
കഴിഞ്ഞ അഞ്ച് വര്‍ഷമായി ശമ്പള വര്‍ദ്ധന ഉള്‍പ്പെടെ ഒന്നും നേഴ്‌സുമാര്‍ക്ക് നല്‍കിയിട്ടില്ല. അമിത ജോലിഭാരം കൊണ്ട് നേഴ്‌സുമാര്‍ നട്ടം തിരിയുകയുമാണ്. ഇതിനിടെയാണ് മനസ്സ് മടുപ്പിക്കുന്ന വാര്‍ത്തകളും പുറത്തു വരുന്നത്.
സാന്‍ഡ്‌വിച്ചാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടയില്‍ 15 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നും ബിഎസ്ജി അറിയിച്ചു.
ഇന്ത്യയിലെ മൊബൈല്‍ ആപ്പുകളില്‍ മെസഞ്ചര്‍ വീഡിയോ കോളിംഗ് ലഭ്യമായിട്ടില്ലെങ്കില്‍ മെസഞ്ചറിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനില്‍ ഇത് ലഭ്യമാണ്. ഉടന്‍ തന്നെ മൊബൈല്‍ ആപ്പിലും വീഡിയോ കോളിംഗ് ലഭ്യമാക്കുമെന്നാണ് ഫെയ്‌സ്ബുക്ക് നല്‍കുന്ന സൂചനകള്‍.
'മരുഭൂമിയിലെ മുത്ത്' എന്നറിയപ്പെടുന്ന പല്‍മിറനഗരത്തിലെ പൗരാണിക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ തകരുമെന്ന ഭയമുണ്ടെന്ന് പുരാവസ്തു വകുപ്പ് മേധാവി മമൂന്‍ അബ്ദുല്‍ കരീം പറഞ്ഞു. ചരിത്ര പ്രധാന്യമുള്ള സ്തൂപങ്ങളും പ്രതിമകളും ഇവിടെനിന്നും മ്യൂസിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാചീന ലോകത്തെ ഏറ്റവും പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പല്‍മിറ നഗരം
ഇംഗ്‌ളണ്ട് - ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് ലോഡ്‌സില്‍ തുടക്കമാകും. രണ്ട് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റി 20യും അടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിനാണ് ലോഡ്‌സ് വേദിയാവുന്നത്
ബിന്‍ലാദന്‍ വായിക്കാന്‍ ഉപയോഗിച്ചിരുന്ന പുസ്തകങ്ങള്‍, മറ്റുള്ളവര്‍ക്ക് എഴുതി കത്തുകള്‍, അല്‍ക്വയ്ദ മെമ്പര്‍ഷിപ്പിനുള്ള അപേക്ഷാ ഫോം തുടങ്ങി നൂറ് കണക്കിന് വസ്തുക്കളാണ് യുഎസ് പിടിച്ചെടുത്തത്.
അനധികൃത തൊഴിലാളികള്‍ക്ക് പൊതു സേവനങ്ങള്‍ നിര്‍ത്തലാക്കാനും ഇത്തരക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കാനും ബില്ലില്‍ സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.