കംപ്യൂട്ടര്‍ സോഫ്റ്റുവെയറിലെ നിര്‍മാണത്തകരാറിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കള്‍ സൈബര്‍ ആക്രമണ ഭീതിയുടെ നിഴലിലാണെന്ന് പോളണ്ടിലെ ഒരു സംഘം ഐടി ഗവേഷകര്‍.
ഓസ്ട്രേലിയന്‍ അംപയര്‍ സൈമണ്‍ ടഫല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. ശ്രീലങ്കയില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിനു ശേഷമായിരിക്കും ടഫല്‍ വിരമിക്കുക. തുടര്‍ന്ന് ഐസിസിയുടെ അംപയര്‍മാര്‍ക്കായുള്ള ട്രെയിനിംങ് ക്യാമ്പിന്റെ മാനേജറയിട്ടായിരിക്കും ഇനി ടഫല്‍ സേവനം അനുഷ്ടിക്കുക. നാല്‍പ്പത്തോന്ന് വയസ്സുകാരനായ ടഫല്‍ 1999ല്‍ ശ്രീലങ്കയും, ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന മത്സരം നിയന്ത്രിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റ് അംപയറാകുന്നത്. അതേ വര്‍ഷം തന്നെ …
ട്വന്റി-20 വനിതാ ലോകകപ്പിന് ആവേശത്തുടക്കം. വനിതകളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആഥിതേയരായ ശ്രീലങ്കയെ 6 വിക്കറ്റിന് തോല്‍പിച്ചു. ശ്രീലങ്കന്‍ പെണ്‍കരുത്തിനെ 79 റണ്‍സിലെറിഞ്ഞൊതുക്കിയ ശേഷം 17.2 ഓവറില്‍ ലക്ഷ്യത്തിലെത്തി ടൂര്‍ണമെന്റിലെ ആദ്യ വിജയികളായി ദക്ഷിണാഫ്രിക്ക. ആദ്യ ദിനം നടന്ന മറ്റൊരു മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ന്യൂസിലന്റിനെ തോല്‍പിച്ചു. ഏഴു വിക്കറ്റിനാണ് വിന്‍ഡീസ് വനിതകള്‍ കിവികളെ തറപറ്റിച്ചത്. 118 …
ആറില്‍ കൂടുതല്‍ പാചകവാതക സിലിണ്ടറുകള്‍ക്ക് അധിക തുക ഈടാക്കാനുള്ള ഉത്തരവ് പ്രാബല്യത്തില്‍വന്നു. ഈ മാസം 18 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. സെപ്റ്റംബര്‍ 18 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വാങ്ങുന്ന മൂന്നിലധികമുള്ള സിലിണ്ടറുകള്‍ക്ക് അധിക തുക ഈടാക്കാനാണ് പാചകവാതക ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ വര്‍ഷം ഇനി മൂന്നു സിലിണ്ടറുകള്‍ മാത്രമാവും സബ്‌സിഡി …
അനുരാഗ് ബസുവിന്‍റെ രണ്‍ബീര്‍ കപൂര്‍ ചിത്രം “ബര്‍ഫി” കോപ്പിയടിയാണെന്ന് ആരോപണം. ലോകസിനിമയിലെ ക്ളാസിക്കുകളില്‍ നിന്ന് പകര്‍ത്തിയതാണ് ഇന്ത്യയുടെ ഓസ്കര്‍ പ്രതിനിധിയായ ബര്‍ഫിയിലെ പലരംഗങ്ങളുമെന്നാണ് ആരോപണം. 1993ല്‍ പുറത്തിറങ്ങിയ ബെന്നി ആന്റ് ജൂന്‍, 2002ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രം ഒയാസിസ് എന്നിവയില്‍ നിന്ന് പകര്‍ത്തിയെടുത്തതാണ് ചിത്രത്തിന്‍റെ പ്രമേയം. ആദ്യരംഗം മുതല്‍ കോപ്പിയടി തുടങ്ങുന്നു. പ്രതിമച്ചുവട്ടില്‍ ഉറങ്ങുന്ന രണ്‍ബീറിന്‍റെ …
കടുവാസങ്കേതങ്ങളില്‍ നിലവിലുള്ള കെട്ടിടങ്ങളും മറ്റും അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഈ മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിമുതല്‍ അനുവാദം നല്‍കരുതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രീം കോടതി ഇത് അംഗീകരിക്കുകയാണെങ്കില്‍ കടുവാ സങ്കേത മേഖലയില്‍ സ്ഥിതിചെയ്യുന്ന ശബരിമലയടക്കമുള്ള ആരാധാനാലയങ്ങളില്‍ ഭാവിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല. കടുവാ സങ്കേത മേഖലയില്‍ 20 ശതമാനം …
സി പി എം നേതൃത്വത്തിനെതിരെ മനോജ് വധക്കേസിലെ പ്രതി.; പാര്‍ട്ടി വഞ്ചിച്ചെന്ന് കേസിലെ ഒന്നാം പ്രതി അജിത്ത് കുമാര്‍ കോടതിയില്‍ വെളിപ്പെടുത്തി. പാര്‍ട്ടിയിലെ തല്‍പരകക്ഷികള്‍ക്കുവേണ്ടിയാണ് പ്രതികളാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ വിനോദ്കുമാര്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. അയാള്‍ സംരക്ഷിക്കുമെന്നു പറഞ്ഞാണ് പാര്‍ട്ടി പ്രതിയാക്കിയതെന്നും അജിത്ത് കുമാര്‍ പറഞ്ഞു. അതേസമയം പയ്യോളി മനോജ് കൊലപാതക കേസില്‍ നുണ …
സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണവും ലോഡ്‌ഷെഡിങ്ങും ഏര്‍പ്പെടുത്താന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയായി. ഇന്നു മുതല്‍രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ അര മണിക്കൂറും വൈകുന്നേരം ആറിനും രാത്രി 10നും ഇടയില്‍ അര മണിക്കൂറും ലോഡ്‌ഷെഡിങ്ങാണ് ഉദ്ദേശിക്കുന്നത്. വ്യവസായ മേഖലയില്‍ 30 ശതമാനം നിയന്ത്രണമാണ് ബോര്‍ഡ് ശുപാര്‍ശ ചെയ്തതെങ്കിലും 25 ശതമാനം …
നാടിന്റെ ഓര്‍മ്മകളുമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നീണ്ടൂരുകാര്‍ പങ്കെടുത്ത ആഗോള നീണ്ടൂര്‍ സമ്മേളനം ഗംഭീരമായി. നാ്ട്ടുസംഗമങ്ങളുടെ തുടക്കകാരായ നീണ്ടൂര്‍ നിവാസികള്‍ ആഗോള തലത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഈ വര്‍ഷത്തെ സമ്മേളനം പരിപാടികളുടെ മികവുകൊണ്ട് ശ്രദ്ദേയമായി. ബര്‍മ്മിംഗ്ഹാം റോസ്ഹില്‍ ബില്‍ ബെറി സെന്ററില്‍ സെപ്റ്റംബര്‍ 15ന് മൂന്ന് മണിയോടെ നടന്ന സംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് …
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ സ്ഥാനമേറ്റു. ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മഞ്ജുള ചെല്ലൂര്‍. ഹൈക്കോടതി ജഡ്ജി, കര്‍ണാടകയില്‍ ജില്ലാ ജഡ്ജി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ സ്ഥാനമേല്‍ക്കുന്ന മൂന്നമത്തെ വനിതാ ചീഫ് ജസ്റ്റിസാണ് മഞ്ജുള ചെല്ലൂര്‍;കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന …