1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കസര്‍വേറ്റീവ് സര്‍ക്കാരിന്റെ ആദ്യയോഗം ഇന്ന് ചേരും
കസര്‍വേറ്റീവ് സര്‍ക്കാരിന്റെ ആദ്യയോഗം ഇന്ന് ചേരും
ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള കസര്‍വേറ്റീവ് പാര്‍ട്ടിയുടെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുന്‍സര്‍ക്കാരിലെ പ്രധാനപ്പെട്ട മന്ത്രിമാരെയെല്ലാം നിലനിര്‍ത്തിക്കൊണ്ടാണ് ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. മുന്‍സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി നിരവധി സ്ത്രീകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേപ്പാളിലേക്ക് സഹായഹസ്തവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും
നേപ്പാളിലേക്ക് സഹായഹസ്തവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും
>നേപ്പാളിന് സാഹായഹസ്തവുമായി റയല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. ഏകദേശം 50 കോടി രൂപയാണ് നേപ്പാളിലെ കുട്ടികളുടെ പുനരധിവാസത്തിനായി ക്രിസ്ത്യാനോ സംഭവന ചെയ്തിരിക്കുന്നത്. നേപ്പാളിന് നല്‍കിയ സംഭാവനയുടെ കാര്യം ഒരു ഫ്രഞ്ച് മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് റോണോ വെളിപ്പെടുത്തിയത്.
പരീക്ഷ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കുന്നു, ചിലര്‍ സിഗരറ്റ് വലിക്കും, ചിലര്‍ ഭക്ഷണം ഒഴിവാക്കും…
പരീക്ഷ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കുന്നു, ചിലര്‍ സിഗരറ്റ് വലിക്കും, ചിലര്‍ ഭക്ഷണം ഒഴിവാക്കും…
പത്ത് വയസ്സുള്ള കുട്ടികള്‍ പരീക്ഷക്കിരിക്കുന്നതിന് മുന്‍പ് സിഗരറ്റ് വലിക്കുകയും, ജങ്ക് ഫുഡ് കഴിക്കുകയും, എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുകയും ചെയ്യുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്
കാമറൂണ്‍ മന്ത്രിസഭയില്‍ പ്രീതി പട്ടേലിന് സ്ഥാനം ഉറപ്പെന്ന് സൂചന, ഇന്ത്യന്‍ വോട്ടുകള്‍ക്കുള്ള അംഗീകാരം
കാമറൂണ്‍ മന്ത്രിസഭയില്‍ പ്രീതി പട്ടേലിന് സ്ഥാനം ഉറപ്പെന്ന് സൂചന, ഇന്ത്യന്‍ വോട്ടുകള്‍ക്കുള്ള അംഗീകാരം
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിയതിന്റെ ആവേശത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന്റെ തിരക്കിലാണ് ഡേവിഡ് കാമറൂണും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും. പാര്‍ട്ടിക്ക് ആവേശകരമായ വിജയം സമ്മാനിച്ച വനിതാ പ്രതിനിധികള്‍ക്കും ഇന്ത്യന്‍ പ്രതിനിധികള്‍ക്കും കാമറൂണ്‍ മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഇന്ത്യക്കാരിയായ പ്രീതി പട്ടേലിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. കഴിഞ്ഞ തവണ അവസാന ഘട്ടത്തിലാണ് പ്രീതിയെ …
നേപ്പാള്‍ ഭൂകമ്പം. എവറസ്റ്റ് മഞ്ഞിടിച്ചിലില്‍ 23 പേരുടെ ജീവന്‍ രക്ഷിച്ച ബ്രിട്ടീഷ് ഡോക്ടര്‍ ശ്രദ്ധേയയാകുന്നു
നേപ്പാള്‍ ഭൂകമ്പം. എവറസ്റ്റ് മഞ്ഞിടിച്ചിലില്‍ 23 പേരുടെ ജീവന്‍ രക്ഷിച്ച ബ്രിട്ടീഷ് ഡോക്ടര്‍ ശ്രദ്ധേയയാകുന്നു
സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ എവറസ്റ്റ് കൊടുമുടിയിലുണ്ടായ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട 23 പേരുടെ ജീവന്‍ രക്ഷിച്ച് ബ്രിട്ടീഷ് വനിതാ ഡോക്ടര്‍ ശ്രദ്ധേയയാകുന്നു. ഡോ. റേച്ചല്‍ ടുള്ളറ്റാണ് സ്വയം പരുക്കേറ്റിട്ടും സമയോചിതമായ ഇടപെടലിലൂടെ ഗുരുതരമായി പരുക്കേറ്റ 23 പര്‍വതാരോഹകരുടെ ജീവന്‍ രക്ഷിച്ചത്. അനസ്‌തെറ്റിക് സഹായമില്ലാതെ റേച്ചല്‍ മുറിവേറ്റ സ്വന്തം കാല് തുന്നിക്കെട്ടുകയും ചെയ്തു. പര്‍വതാരോഹണത്തിനായാണ് കെന്റിലെ കാന്‍ബ്രൂകില്‍ …
കാമറൂണ്‍ മന്ത്രിസഭയില്‍ വിശ്വസ്തര്‍ സ്ഥാനം നിലനിര്‍ത്തി, ഇന്ത്യന്‍ വംശജര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷ
കാമറൂണ്‍ മന്ത്രിസഭയില്‍ വിശ്വസ്തര്‍ സ്ഥാനം നിലനിര്‍ത്തി, ഇന്ത്യന്‍ വംശജര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷ
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് തൂത്തുവാരി ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ രണ്ടാമൂഴത്തിന് ഒരുങ്ങുന്ന ഡേവിഡ് കാമറൂണ്‍ തന്റെ പുതിയ മന്ത്രിസഭയില്‍ വിശ്വസ്തരെ നിലനിര്‍ത്തി. ചാന്‍സലര്‍ പദവിയില്‍ ജോര്‍ജ് ഓസ്‌ബോണും ഹോം സെക്രട്ടറി പദവിയില്‍ തെരേസ മേയും തുടരും. ഒപ്പം ഓസ്‌ബോണിന്‍ ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന പദവിയും ലഭിക്കും. തന്റെ പിന്‍ഗാമിയായി കാമറൂണ്‍ കരുതുന്നയാളാണ് ഓസ്‌ബോണ്‍. …
ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ വനിതകളുടെ തിരക്ക്, എംപിമാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ വനിതകളുടെ തിരക്ക്, എംപിമാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വനിതകളുടെ തിരക്ക്. വനിതാ എംപിമാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. 191 വനിതാ അംഗങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ലമെന്റില്‍ എത്തുന്നത്. കഴിഞ്ഞ തവണ വനിതാ എംപിമാരുടെ എണ്ണം 147 ആയിരുന്നു. ആറു ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുള്ളത്. 1997 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വനിതാ പ്രാതിനിധ്യമാണിത്. ലേബര്‍ പാര്‍ട്ടിയാണ് ഏറ്റവും …
രണ്ടാമൂഴത്തില്‍ ഡേവിഡ് കാമറൂണിനെ കാത്തിരിക്കുന്നത് കല്ലും മുള്ളും, ബ്രിട്ടീഷ് മാധ്യമങ്ങളുടെ മുന്നറിയിപ്പ്
രണ്ടാമൂഴത്തില്‍ ഡേവിഡ് കാമറൂണിനെ കാത്തിരിക്കുന്നത് കല്ലും മുള്ളും, ബ്രിട്ടീഷ് മാധ്യമങ്ങളുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിജയം ഗംഭീരമെന്ന് അഭിനന്ദിക്കുമ്പോഴും രണ്ടാമൂഴത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ കാത്തിരിക്കുന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാണെന്ന് മുന്നറിയിപ്പു നല്‍കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍. സ്‌കോട്ട്‌ലന്റിനെ യുകെയിലും, യുകെയെ യൂറോപ്യന്‍ യൂണിയനിലും പിടിച്ചു നിര്‍ത്തുക എന്നതാവും കാമറൂണിന്റെ പ്രധാന വെല്ലുവിളിയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തന്റെ ആദ്യ …
യുകെ തെരഞ്ഞെടുപ്പില്‍ കുടിയേറ്റക്കാരെ ഓടിക്കാനെത്തിയ യുകിപിന്റെ പൊടിപോലും കാണാനില്ല
യുകെ തെരഞ്ഞെടുപ്പില്‍ കുടിയേറ്റക്കാരെ ഓടിക്കാനെത്തിയ യുകിപിന്റെ പൊടിപോലും കാണാനില്ല
സ്വന്തം ലേഖകന്‍: യുകെ തെരഞ്ഞെടുപ്പില്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള പ്രസ്താവനള്‍ ഇറക്കി പ്രചാരണം നടത്തിയ യുകെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി (യുകിപ്) യുടെ പൊടി പോലും കാണാനില്ല. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ യുകിപി ഒരു സീറ്റ് പോലെ ലഭിക്കാതെ നാമാവശേഷമകുകയായിരുന്നു. യുകെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുകയും കുടിയേറ്റക്കാരെ ദോഷകരമായി ബാധിക്കുന്ന വിവിധ നയങ്ങള്‍ പ്രഖ്യാപിക്കുകയും വേണമെന്ന് ആവശ്യവുമായായിരുന്നു യുകിപിന്റെ പ്രചാരണം. ആശ്വാസമെന്ന …
യുകെ തെരഞ്ഞെടുപ്പ്, പ്രമുഖ ഇന്ത്യന്‍ വംശജെരെല്ലാം ജയിച്ചു കയറി, എംപിമാരുടെ കൂട്ടത്തില്‍ നാരായണ മൂര്‍ത്തിയുടെ മരുമകനും
യുകെ തെരഞ്ഞെടുപ്പ്, പ്രമുഖ ഇന്ത്യന്‍ വംശജെരെല്ലാം ജയിച്ചു കയറി, എംപിമാരുടെ കൂട്ടത്തില്‍ നാരായണ മൂര്‍ത്തിയുടെ മരുമകനും
സ്വന്തം ലേഖകന്‍: യുകെ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ വിജയം നേടിയതിനൊപ്പം മത്സരിച്ച ഇന്ത്യന്‍ വംശജരെല്ലാം തന്നെ ജയിച്ചു കയറി. കാമറൂണ്‍ മന്ത്രിസഭയിലെ രണ്ടു ഇന്ത്യന്‍ വംശജരായ രണ്ടും മന്ത്രിമാരും ജയിച്ചവരുടെ കൂട്ടത്തിലുണ്ട്. നിലവിലെ മന്ത്രിസഭയിലുള്ള പ്രീതി പട്ടേലും ഷൈലേഷ് വാറും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. റെഡ്ഡിങ്ങില്‍ അലോക് ശര്‍മ സീറ്റ് നിലനിര്‍ത്തിയപ്പോര്‍ ഇന്‍ഫോസിഡ് …