1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

മാഞ്ചസ്റ്റര്‍ കേരള കാത്തലിക് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന എട്ടുനോമ്പാചരണം ഭക്തിനിര്‍ഭരമായി. ഏഴ് ദിവസം അസ്സോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങള്‍ വഴിയും സമാപന ദിവസം സെന്റ് മാര്‍ടിന്‍സ് ഹാളിലുമാണ് പരിപാടികള്‍ നടന്നത്. സമാപന ദിവസം ജപമാല, നൊവേന, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജോര്‍ജ്ജ്, സ്പിരിച്വല്‍ കോഡിനേറ്റര്‍ നോയല്‍ ജോര്‍ജ്ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കേരളത്തിലെ കത്തോലിക്കാ കുടുംബങ്ങള്‍ പരമ്പരാഗതമായി പരിശുദ്ധമാതാവിനോടുള്ള വണക്കത്തിന്റെ ഭാഗമായി ആചരിച്ച് വരുന്ന എട്ടുനോമ്പ് യുകെയിലെ മലയാളി സമൂഹത്തിന് പകര്‍ന്ന് നല്‍കി മരിയ ഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് അസോസിയേഷന്‍ എട്ടുനോമ്പാചരണം സംഘടിപ്പിച്ചതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജോര്‍ജ്ജ് അറിയിച്ചു.

ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന അസോസിയേഷന്റെ സജീപ പ്രവര്‍ത്തകന്‍ ആയിരുന്ന ബിജു ജോര്‍ജിനും കുടുംബത്തിനും ഈ മാസം 29ന് യാത്രയയപ്പ് നല്‍കും. വൈകിട്ട് 5ന് സെന്റ് മാര്‍ട്ടിന്‍സ് ഹാളിലാണ് യാത്രയയപ്പ് പരിപാടികള്‍ നടക്കുക. പരിപാടിയില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.