ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ മുറിയില്‍ കയറി അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എസ്.പി രഘുവര്‍മ്മയെ സസ്പെന്‍ഡ് ചെയ്തു. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ചീഫ് സെക്രട്ടറിയോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എസ്.പി മൊബൈല്‍ഫോണില്‍ ഷൂട്ടു ചെയ്ത ദൃശ്യങ്ങളാണ് പുറത്തായത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഐ.പി.എസ് പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ …
ജപമാല മാസമായി കത്താലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള ഒക്ടോബര്‍ മാസത്തിലെ, സണ്ടര്‍ലാന്‍ഡിലെ ത്രിസന്ധ്യകള്‍ ഇനി മുതല്‍ ജപമാലാ പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകും. സണ്ടര്‍ലാന്‍ഡിലെ മലയാളി കത്തോലിക്കാ സമൂഹം പരിശുദ്ധ അമ്മയോടുളള ഭക്തിയുടെ ഭാഗമായി ഒക്ടോബര്‍മാസം ഒന്നാം തീയതി വൈകുന്നേരം 7.30 മുതല്‍ മുപ്പത്തിയൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ജപമാല യജ്ഞം നടത്തുന്നു. സണ്ടര്‍ലാന്‍ഡിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വച്ചാണ് …
യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്റെ ഒന്നാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് ‘ കേരളോത്സവം & അവാര്‍ഡ്‌മേളം 2012’ എന്ന പരിപാടി സംഘടിപ്പിക്കുന്നു. കേരളപ്പിറവ് മാസമായ നവംബറില്‍ ഈസ്റ്റ് ഹാംപ്ടണില്‍ വച്ച് നടത്തുന്ന പരിപാടിയില്‍ ലണ്ടന്‍ റീജീയനില്‍ വച്ച് ജിസിഎസ്ഇ പരീക്ഷയിലും എലെവല്‍ പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സാമുദായിക ആചാര്യനും കേരളാ കോണ്‍ഗ്രസ് …
ഓക്‌സ്‌ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നയിക്കുന്ന ഏകദിന ദമ്പതി ധ്യാനം ഒക്ടോബര്‍ 6ന് നടക്കും. മാര്‍സ്റ്റണ്‍ റോഡിലുള്ള സെന്റ് മൈക്കിള്‍സ് ആന്റ് ഓള്‍ ഏഞ്ചല്‍സ് ദേവാലയത്തില്‍ രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് 11 മണി മുതല്‍ വൈകിട്ട് നാല് വരെ …
ഗില്‍ഡ്‌ഫോര്‍ഡ് മലയാളികളുടെ ഓണാഘോഷം വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയോടും കൂടി അതിഗംഭീരമായി സെന്റ് ക്ലെയര്‍ ചര്‍ച്ച് ഹാളില്‍ വച്ച് ആഘോഷിച്ചു. രാവിലെ പത്തുമണിയോടെ തുടങ്ങിയ പരിപാടിയില്‍ ജോസ് തോമസ് സ്വാഗതവും ഓണസന്ദേശവും നല്‍കി. അതിനുശേഷം നടന്ന ഓണാഘോഷ മല്‍സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നു. ഓണസദ്യയ്ക്ക് ശേഷം താളമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിമന്നനെ വരവേറ്റപ്പോള്‍ …
ബക്‌സ്ഹില്‍ ഓണ്‍ സീയില്‍ ഞയറാഴ്ച ഏകദിന കണ്‍വെന്‍ഷന്‍ നടത്തുന്നു. കണ്‍വെന്‍ഷന് ഫാ. ജോയ് ആലപ്പാട്ടും മാത്യു തോമസും കാര്‍മ്മികത്വം വഹിക്കും. ഞയറാഴ്ച രാവിലെ 11.30 മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുക. കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ജപമാല, ആരാധന, പ്രാര്‍ത്ഥന, ദൈവ വചനം, വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഗാനശൂശ്രൂഷയ്ക്ക് ജിജു ചക്കുങ്കല്‍ …
ബ്രിട്ടനിലെ മികച്ച ബ്രാന്‍ഡ് എന്ന ഖ്യാതി ഇനി ആപ്പിളിന് സ്വന്തം. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിനെ അട്ടിമറിച്ചാണ് ആപ്പിള്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കൂള്‍ ബ്രാന്‍ഡ് പോളിന്റെ ആനുവല്‍ സര്‍വ്വേയിലാണ് ആപ്പിള്‍ ആസ്റ്റണ്‍ മാര്‍ട്ടിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്. സര്‍വ്വേയില്‍ രണ്ടാം സ്ഥാനം യൂ ട്യൂബിനാണ്. 3000ത്തോളം വരുന്ന ബ്രിട്ടീഷ് കണ്‍സ്യൂമേഴ്‌സും 39 …
കതിര്‍മണ്ഡപത്തിലേറും മുമ്പേ സിനിമയിലെ തിരക്കുകളെല്ലാം ഒതുക്കുന്ന തിരക്കിലാണ് നടി സംവൃത സുനില്‍. പൃഥ്വിരാജും നരേനും പ്രധാനകഥാപാത്രങ്ങളാവുന്ന അയാളും ഞാനും തമ്മില്‍ എന്ന ചിത്രമാണ വിവാഹത്തിന് മുമ്പുള്ള സംവൃതയുടെ അവസാനചിത്രം. നവംബര്‍ ഒന്നിന് അഖിലേഷ് ജയരാജ് മിന്നുചാര്‍ത്തുന്നതോടെ നല്ലൊരു നടി കൂടി മലയാളത്തിന് നഷ്ടമാവുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് പാറി നടന്ന് അഭിനയിക്കുന്ന …
ജനതയെ മരണഭീതിയിലാഴ്ത്തിയ സാര്‍സ് രോഗം തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. സാര്‍സിനു സമാനമായ കൊറോണ വൈറസിനു സമാന ഘടനയുള്ള വൈറസിനെ മധ്യപൂര്‍വേഷ്യയില്‍ കണ്ടെത്തിയ ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗബാധയെ തുടര്‍ന്നു രണ്ടു പേര്‍ മരിച്ചു. മരിച്ചവര്‍ ഖത്തര്‍, സൗദി സ്വദേശികളാണെന്നും ബ്രിട്ടനിലെ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ചികിത്സയ്ക്കായി ഖത്തറില്‍ നിന്നും ലണ്ടനിലെത്തിച്ചയാളാണ് മരണത്തിന് കീഴടങ്ങിയത്. അടുത്തിടെ ഇയാള്‍ സൗദി …
തലയില്‍ ചുവന്ന ഡൈ അടിച്ചതിന് വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളില്‍ വിലക്ക്. തലയില്‍ അസ്വാഭാവിക നിറം തേച്ചതിനാണ് പതിനാല് കാരിയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. മിഡില്‍ടണ്‍ ടെക്‌നോളജി സ്‌കൂളില്‍ പഠിക്കുന്ന ഫേണ്‍ ബര്‍ക്ക് എന്ന വിദ്യാര്‍ത്ഥിനിക്കാണ് തലയുടെ നിറം കാരണം പഠിത്തം ഉപേക്ഷിക്കേണ്ടി വന്നത്. കഴിഞ്ഞ സമ്മര്‍ വെക്കേഷനിലാണ് ഫേണ്‍ തന്റെ തലയില്‍ ചുവന്ന ഡൈ അടിച്ചത്. …