കുവൈറ്റില്‍ അഞ്ചുദിവസം മുന്‍പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി ഇടപ്പാറ റമീസിന്റെ (28) മൃതദേഹമാണ് സുര്‍റയില്‍ ആള്‍താമസമില്ലാത്ത സ്ഥലത്ത് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
യു കെ യിലെ മലയാളികളായ ക്രിസ്ത്യാനികളുടെ ഇടയില്‍ നിലനില്ക്കുന്ന ഉയര്‍ന്ന ആത്മീയ ബോധവും മത രംഗത്ത് പ്രവര്‍ത്തിക്കുന്നവരോടുള്ള അതിരുകടന്ന ആദരവും മുതലാക്കി ചിലര്‍ തെറ്റിദ്ധാരണപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നു. …
നേപ്പാളിനെ വിറപ്പിച്ച ഭൂചലനത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ചരിത്ര സ്മാരകം ദരഹര ടവര്‍ തകര്‍ന്നു. ഇരുന്നൂറോളം പേര്‍ ടവറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകരും പൊലീസും സംശയിക്കുന്നു.
ബ്രിട്ടണില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അവര്‍ ബ്രിട്ടന്റെ ആരോഗ്യ മേഖലയെ രഹസ്യമായി സ്വകാര്യ വത്കരിക്കുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് പറഞ്ഞു. സ്റ്റിവെനേജില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മിലിബാന്‍ഡ്.
ഇംഗ്ലണ്ടുകാര്‍ക്ക് ക്രിക്കറ്റിനെക്കാള്‍ താല്‍പര്യം ഒര പക്ഷെ ഫുട്‌ബോളിനോടാകാം. അങ്ങനെയിരിക്കെ ആരും തന്നെ താന്‍ പിന്തുണയ്ക്കുന്ന പ്രീമിയര്‍ ലീഗ് ടീം ഏതാണെന്ന് മറന്നു പോകില്ല. പക്ഷെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മറുന്നു പോയി. കഴിഞ്ഞ ദിവസം നടന്ന ഒരു ടെസിവിഷന്‍ ഇന്റര്‍വ്യൂവില്‍ ഡേവിഡ് കാമറൂണ്‍ പിന്തുണയ്ക്കുന്ന ടീമിന്റേ പേര് പറഞ്ഞത് മാറി പോയി.
ഞായറാഴ്ച്ച ആഴ്‌സണലിനെതിരായി നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ചെല്‍സി സ്റ്റാര്‍ സ്‌ട്രേക്കര്‍ ഡീഗോ കോസ്റ്റ കളിച്ചേക്കില്ല. പിന്‍തുടയിലെ ഞരമ്പിനേറ്റ പരുക്കില്‍നിന്ന് മുക്തനാകാന്‍ കോസ്റ്റയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല
ആപ്പിള്‍ ലോഗോയില്‍ മൂത്രമൊഴിക്കുന്ന ആന്‍ഡ്രോയിഡ്, കഴിഞ്ഞ ദിവസം ഗൂഗിള്‍ മാപ്പില്‍ പാകിസ്താനിലെ റാവല്‍ പിണ്ടി സന്ദര്‍ശിച്ചവര്‍ കണ്ട കാഴ്ച്ചയാണിത്. ഒരു യൂസറുടെ വികൃതിയായിരുന്നു ഇത്.
നേപ്പാളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ റാഞ്ചി, ജയ്പൂര്‍, ആഗ്ര, ഗുവാഹത്തി, പട്‌ന, ന്യൂഡല്‍ഹി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
2015ലെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ യുഎഇക്ക് 20ാം സ്ഥാനം. യുഎന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക്കാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
കന്യാകത്വം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളെ ഓട്ട മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതില്‍നിന്ന് ഓസ്‌ട്രേലിയയിലെ മുസ്ലീം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിലക്കിയതായി പരാതി. പെണ്‍കുട്ടികള്‍ അധികമായി ഓടിയാല്‍ കന്യാകത്വം നശിക്കും. ഓട്ട മത്സരങ്ങളിലും ഫുഡ്‌ബോള്‍ പോലുള്ള കളികളിലും പങ്കെടുത്ത് പരുക്കേറ്റാല്‍ കുട്ടികളുണ്ടാകാതെ വരും.