1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘അറഗന്‍റ് മാസ്റ്റര്‍’; യുവി പുസ്തകമെഴുതുന്നു
‘അറഗന്‍റ് മാസ്റ്റര്‍’; യുവി പുസ്തകമെഴുതുന്നു
അര്‍ബുദത്തെ ചെറുത്ത് തോല്‍പ്പിച്ച് കളിക്കളത്തില്‍ തിരിച്ചെത്തിയ യുവരാജ് സിംഗ് എഴുത്തിലേക്ക് തിരിയുന്നു. തന്‍റെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുനാഥനുമായി കണക്കാക്കുന്ന പിതാവ് യോഗരാജ് സിംഗിനെ കുറിച്ചാണ് യുവി പുസ്തകമെഴുതുന്നത്. യോഗരാജ് സിംഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഹങ്കാരിയായ മാസ്റ്റര്‍ എന്ന് അര്‍ഥം വരുന്ന ‘അറഗന്‍റ് മാസ്റ്റര്‍’ എന്നാണ് പുസ്തകത്തിന്‍റെ പേര്. പിതാവുമൊത്ത് ചെലവിട്ട നിമിഷങ്ങള്‍, ജീവിതത്തില്‍ …
ജനശ്രീക്കെതിരെ എല്‍ഡിഎഫ് പ്രക്ഷോഭം
ജനശ്രീക്കെതിരെ എല്‍ഡിഎഫ് പ്രക്ഷോഭം
ജനശ്രീ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിനെതിരെ ഗാന്ധിജയന്തി ദിവസമായ ഒക്ടോബര്‍ രണ്ടിന് എല്‍ഡിഎഫ് പ്രക്ഷോഭം നടത്തും. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിക്കൊണ്ടായിരിക്കും എല്‍ഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചതാണിക്കാര്യം. ജനശ്രീയെന്ന ധനകാര്യ സ്ഥാപനം എം എം ഹസ്സന്റെ സ്വകാര്യ സ്ഥാപനമാണെന്ന് അദ്ദേഹം പറഞ്ഞു. ജനശ്രീക്ക് ഫണ്ട് അനുവദിച്ചതിലൂടെ കുടുംബശ്രീയെ തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ …
ട്വന്റി-20: വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ടില്‍
ട്വന്റി-20: വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ടില്‍
ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ടില്‍ കടന്നു. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന വെസ്റ്റ് ഇന്‍ഡീസ്-അയര്‍ലണ്ട് മത്സരം മഴമൂലം ഉപേക്ഷിച്ചു. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് എന്ന നിലയിലെത്തിയപ്പോഴാണ് കനത്ത മഴ പെയ്തത്. കളി പുനരാരംഭിക്കാന്‍ കഴിയാത്തതിനാല്‍ ഉപേക്ഷിച്ചതായി …
Xmftaft¯msS {^©v aebmfn Atkmkntbjsâ HmWmtLmjw
Xmftaft¯msS {^©v aebmfn Atkmkntbjsâ  HmWmtLmjw
ഫ്രാന്‍സിലെ പ്രമുഖ മലയാളി അസോസിയേഷനായ ഫ്രഞ്ച് മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തിയതി വെര്‍സ്സായില്‍ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു.
മജീഷ്യന്‍ വി എസ്
മജീഷ്യന്‍ വി എസ്
രാഷ്ട്രീയത്തിലല്ലാതെ ജീവിതത്തിലും താന്‍ ഒരു മികച്ച മാന്ത്രികനാണെന്ന് വി എസ് തെളിയിച്ചു. തലസ്ഥാന നഗരിയിലെ സെന്റ് ജോസഫ് സ്കൂളാണ് പ്രതിപക്ഷ നേതാവിന്‍റെ മാന്ത്രിക വിദ്യകള്‍ക്ക് വേദിയായത്. മജീഷ്യന്‍ ഹാരിഷ് താഹയുടെ മാന്ത്രിക പരിപാടി ഉദ്ഘാടനം ചെയ്യാനാണ് വി എസ് സ്കൂളിലെത്തിയത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ഇരിക്കാന്‍ പോകുന്ന വി എസിനടുത്തേക്ക് നീങ്ങിയ മാന്ത്രികന്‍ അദ്ദേഹത്തിന്‍റെ ചെവിയില്‍ …
ഫാ ചിറ്റിലപ്പള്ളി വധം: പ്രതിക്ക് ഇരട്ട ജീവപര്യന്തം
ഫാ ചിറ്റിലപ്പള്ളി വധം: പ്രതിക്ക് ഇരട്ട ജീവപര്യന്തം
ഫാ ജോസ് ചിറ്റിലപ്പള്ളി വധക്കേസിലെ പ്രതിയായ രഘുവിന് സി ബി ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് വഴിവച്ചതെന്ന സി ബി ഐയുടെ കണ്ടെത്തല്‍ ശരിയാണെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് 35,000 രൂപ പിഴ ശിക്ഷയും വിധിച്ചു. 2004 ഓഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലക്കുടി തുരുത്തിപ്പറമ്പ് സഹായാമാത …
സ്ഥാനത്തെ പ്രധാനസ്ഥലങ്ങള്‍ ക്യാമറാ വലയത്തിലാക്കും: തിരുവഞ്ചൂര്‍
സ്ഥാനത്തെ പ്രധാനസ്ഥലങ്ങള്‍ ക്യാമറാ വലയത്തിലാക്കും: തിരുവഞ്ചൂര്‍
കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങള്‍ ക്യാമറയുടെ വലയത്തിലാക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.;കേരള പോലീസ് അക്കാദമിയിലെ ഗ്രീന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളും കുറ്റകൃത്യങ്ങളും ആധുനികവല്‍ക്കരിക്കപ്പെട്ട കാലഘട്ടത്തില്‍ ഇതിനെ നേരിടാന്‍ പോലീസിന്റെ പരമ്പരാഗത രീതിക്ക് സാധിക്കാത്ത സ്ഥിതിയാണ്. യാതൊരു രീതിയിലുള്ള മുന്‍കരുതല്‍ സംവിധാനവും ഇല്ലാത്തതാണ് കുറ്റവാളികള്‍ പെരുകാന്‍ ഇടയാക്കുന്നത്. കുറ്റവാളികളെ പിടികൂടാനും നിയമത്തിന്റെ …
നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ
നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ
വെട്ടിച്ചുരുക്കിയ ഗള്‍ഫ് സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ. നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ ഞായറാഴ്ച്ചക്കുള്ളില്‍ പുനഃസ്ഥാപിക്കുമെന്നും ഹജ്ജ് സര്‍വീസുകള്‍ക്കായി സ്വകാര്യ വിമാനങ്ങള്‍ വാടകക്കെടുക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. കേന്ദ്രവ്യോമയാന മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായി ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അറിയിച്ചു. എയര്‍ കേരളക്ക് വേണ്ടി വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. …
തച്ചങ്കരി ഫൗണ്ടേഷനെതിരെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്
തച്ചങ്കരി ഫൗണ്ടേഷനെതിരെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്
ടിസിന്‍ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള ‘ഫോര്‍ട്ട് മൂന്നാര്‍’ റിസോര്‍ട്ട് അനധികൃതമായി ഭൂമി കൈയ്യേറി. രേഖകളില്‍ ഉള്ളതിനേക്കാള്‍ അധികം ഭൂമിയാണ് റിസോര്‍ട്ട് കൈയ്യേറിയിരിക്കുന്നതെന്ന് കോട്ടയം വിജിലന്‍സ് എസ് പിയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാര്‍ കാറ്ററിംഗ് കോളേജ് കയ്യേറ്റഭൂമിയിലാണ് പണികഴിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് വിജിലന്‍സ് ഡയരക്ടര്‍ റവന്യൂവകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും വിദഗ്ധമായ അന്വേഷണം നിര്‍ദ്ദേശിച്ച് കത്തയച്ചു. ഇന്റലിജന്‍സ് …
ഐസ്ക്രീം അട്ടിമറി കേസ്: കേസ് ഡയറിയും സാക്ഷിമൊഴികളും ഹാജരാക്കി
ഐസ്ക്രീം അട്ടിമറി കേസ്: കേസ് ഡയറിയും സാക്ഷിമൊഴികളും ഹാജരാക്കി
ഐസ്‌ക്രീം അട്ടിമറി കേസില്‍, കേസ് ഡയറിയും സാക്ഷി മൊഴികളും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. മുദ്രവെച്ച കവറിലാണ് രേഖകള്‍ ഹാജരാക്കിയത്. അടുത്ത മാസം 15 ന് കേസ് ഡയറി അടക്കമുള്ള രേഖകള്‍ കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഇടപെടാന്‍ അവകാശമുണ്ടോയെന്ന കാര്യത്തിലും അന്നുതന്നെ …