ജനശ്രീ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിനെതിരെ ഗാന്ധിജയന്തി ദിവസമായ ഒക്ടോബര്‍ രണ്ടിന് എല്‍ഡിഎഫ് പ്രക്ഷോഭം നടത്തും. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിക്കൊണ്ടായിരിക്കും എല്‍ഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് അറിയിച്ചതാണിക്കാര്യം. ജനശ്രീയെന്ന ധനകാര്യ സ്ഥാപനം എം എം ഹസ്സന്റെ സ്വകാര്യ സ്ഥാപനമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനശ്രീക്ക് ഫണ്ട് അനുവദിച്ചതിലൂടെ കുടുംബശ്രീയെ തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് വൈക്കം വിശ്വന് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ 100 കോടി അനുവദിച്ചിരുന്നത് യുഡിഎഫ് സര്‍ക്കാര്‍ 50 കോടിയാക്കി ചുരുക്കി. ജനശ്രീയ്ക്ക് 14.36 കോടി രൂപ അനുവദിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ജനശ്രീ മൈക്രോഫെനാന്സിന്റെ 99 ശതമാനം ഓഹരികളും എം എം ഹസ്സന്റെ പേരിലാണെന്നും വൈക്കം വിശ്വന് ആരോപിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല