ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ ചരിത്രത്താളുകളില്‍ ഇനി മിഹെയ്‌രി ബ്ലാക്ക് എന്ന 20കാരിയുടെ പേരുമുണ്ടാകും. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ചിരിക്കുകയാണ് 20കാരിയായ ഈ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി.
ബ്രിട്ടണില്‍ വീണ്ടും ഡേവിഡ് കാമറൂണിന്റെ യുഗം എന്ന് തെളിഞ്ഞതോടെ ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യം വര്‍ദ്ധിച്ചു. സ്റ്റെര്‍ലിംഗിന്റെ മൂല്യം രണ്ട് ശതമാനത്തോളം വര്‍ദ്ധിച്ചു.
650 അംഗങ്ങളുള്ള ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം ലഭിക്കുന്നതിനായി 326 സീറ്റുകളില്‍ വിജയിക്കണം. 300 സീറ്റുകളോളം ഡേവിഡ് കാമറൂണിന്റെ പാര്‍ട്ടി നേടിയിട്ടുണ്ട്.
സിറിയയില്‍ ദൈനംദിനം ശക്തിപ്രാപിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ നേരിടാന്‍ അമേരിക്കന്‍ സൈന്യം സിറിയന്‍ റിബല്‍സിന് പരിശീലനം നല്‍കുന്നു. രഹസ്യ കേന്ദ്രത്തിലാണ് അമേരിക്കന്‍ സൈന്യം ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഏകദേശം 90 പേര്‍ക്ക് ഇപ്പോള്‍ സൈന്യം പരിശീലനം നല്‍കുന്നുണ്ടെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ആഷ്ടണ്‍ കാര്‍ടര്‍ പറഞ്ഞു.
കുട്ടിക്കുരങ്ങിന് ഷാര്‍ലെറ്റ് എന്ന് പേരിട്ട മൃഗശാല അധികൃതര്‍ കുഴപ്പത്തിലായി. ജപ്പാനിലെ ടാക്കാസാക്കിയാമാ നാച്യുറല്‍ സുവോളജിക്കല്‍ ഗാര്‍ഡനില്‍ ജനിച്ച കുരങ്ങിനാണ് ബ്രിട്ടനിലെ ഇളമുറക്കാരിയുടെ പേര് നല്‍കിയത്.
പ്രവാസികളായ മലയാളികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് രൂപയുടെ മൂല്യം ഇടിയുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സാധാരണ നിലയിലുളളതിനേക്കാള്‍ 75 ശതമാനം അധികം വരെ നാട്ടിലേക്ക് ഇപ്പോള്‍ പ്രവാസികള്‍ പണമയക്കുന്നതായി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും എഡ് മിലിബാന്‍ഡ് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. 650 അംഗ ജനപ്രതിനിധിസഭയില്‍ ഇരുപാര്‍ട്ടികളും 34 ശതമാനം വീതം വോട്ടുകള്‍ നേടിയേക്കുമെന്നാണു ബ്രിട്ടീഷ് പത്രങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്.
002ലെ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചു. മുംബൈ സെഷന്‍ കോടതിയാണ് സല്‍മാന്‍ ശിക്ഷ വിധിച്ചത്. സല്‍മാനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്ന് വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് തന്റെ ഡ്രൈവറായിരുന്നുവെന്ന സല്‍മാന്റെ വാദം കോടതി തള്ളി.
ബുധനാഴ്ച്ച പ്രേഗില്‍ നടക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയില്‍ ഈ കണക്കുകള്‍ അവതരിപ്പിക്കും. റിപ്പോര്‍ട്ടിലുള്ള കണക്കുകളില്‍ ഏറ്റവും അധികം അമിതഭാരം ഉള്ള ആളുകള്‍ ഉണ്ടാകാന്‍ പോകുന്നത് അയര്‍ലണ്ടിലായിരിക്കും. ഇവിടുത്തെ 89 ശതമാനം പുരുഷന്മാരും 85 ശതമാനം സ്ത്രീകളും അമിതഭാരമുള്ളവരായിരിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
>യുകെയില്‍ തെരഞ്ഞെടുപ്പ് ചൂട് അടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എങ്ങനെയും ജനപ്രീതി നേടിയെടുക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് പാര്‍ട്ടി നേതാക്കളെല്ലാം. പ്രധാനമന്ത്രി ഡേവീഡ് കാമറൂണും അദ്ദേഹത്തിന്റെ മുഖ്യ എതിരാളി എഡ് മിലിബാന്‍ഡും പത്താം നമ്പര്‍ അധികാര കേന്ദ്രത്തിലേക്ക് എത്താന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്.