ഫാ ജോസ് ചിറ്റിലപ്പള്ളി വധക്കേസിലെ പ്രതിയായ രഘുവിന് സി ബി ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് വഴിവച്ചതെന്ന സി ബി ഐയുടെ കണ്ടെത്തല്‍ ശരിയാണെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് 35,000 രൂപ പിഴ ശിക്ഷയും വിധിച്ചു.
2004 ഓഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലക്കുടി തുരുത്തിപ്പറമ്പ് സഹായാമാത പള്ളി വികാരിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഫാ ചിറ്റിലപ്പള്ളി കൊല്ലപ്പെട്ടത്. പരിസരവാസിയായ രഘു തന്നെയാണ് കൊല നടത്തിയതെന്ന് സാക്ഷി മൊഴികളില്‍ നിന്നും തെളിഞ്ഞതായി കോടതി കണ്ടെത്തി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല