1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2012

രാഷ്ട്രീയത്തിലല്ലാതെ ജീവിതത്തിലും താന്‍ ഒരു മികച്ച മാന്ത്രികനാണെന്ന് വി എസ് തെളിയിച്ചു. തലസ്ഥാന നഗരിയിലെ സെന്റ് ജോസഫ് സ്കൂളാണ് പ്രതിപക്ഷ നേതാവിന്‍റെ മാന്ത്രിക വിദ്യകള്‍ക്ക് വേദിയായത്. മജീഷ്യന്‍ ഹാരിഷ് താഹയുടെ മാന്ത്രിക പരിപാടി ഉദ്ഘാടനം ചെയ്യാനാണ് വി എസ് സ്കൂളിലെത്തിയത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ഇരിക്കാന്‍ പോകുന്ന വി എസിനടുത്തേക്ക് നീങ്ങിയ മാന്ത്രികന്‍ അദ്ദേഹത്തിന്‍റെ ചെവിയില്‍ എന്തോ പറഞ്ഞു. ചെറുചിരിയോടെ വി എസ് ഇരുന്നപ്പോള്‍ തന്നെ സദസ് എന്തോ മണത്തു.
ശൂന്യമായ ഫ്രെയിമില്‍ വക്കം അബ്ദുള്‍ ഖാദറിന്‍റെ ചിത്രം തെളിയുമെന്ന് പറഞ്ഞ മാന്ത്രികന്‍ ഇത്തവണ മാന്ത്രിക വിദ്യ നടത്തുന്നത് വി എസായിരിക്കുമെന്നും അറിയിച്ചു. മാന്ത്രികന്‍ നല്‍കിയ തൊപ്പിയും മാന്ത്രിക ദണ്ഡും സ്വീകരിച്ച് വി എസ് പുതിയ രൂപം പൂണ്ടപ്പോള്‍ കാണികള്‍ക്കും ആവേശം. ഒരു തുണി കൊണ്ട് മൂടിയ ഫ്രെയിമില്‍ ഒന്ന് തട്ടാന്‍ ഗുരു പറഞ്ഞപ്പോള്‍ വി എസ് മാന്ത്രികന്‍ നാല് തട്ട് തട്ടി. തിരശ്ശീല ഉയര്‍ത്തിയപ്പോള്‍ ഫ്രെയിമില്‍ വക്കം അബ്ദുള്‍ ഖാദറിന്‍റെ ചിത്രം തെളിഞ്ഞു. ഇത്തരം ഗിമ്മിക്കുകള്‍ താന്‍ എത്ര നടത്തിയിട്ടുള്ള ഭാവത്തില്‍ ആസ്വദിച്ച് ചിരിച്ച് വി എസും നിലകൊണ്ടു.
പതിവിനു വിപരീതമായി മാജിക്ക് മുഴുവന്‍ ആസ്വദിച്ചാണ് വി എസ് സ്ഥലംവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.