ലണ്ടനില്‍നിന്ന് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുകയാണെന്ന് എച്ച്എസ്ബിസി ബാങ്ക്. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുണ്ടായ റെഗുലേറ്ററി ആന്‍ഡ് സ്ട്രക്ടചറല്‍ റീഫോംസിന്റെ ഭാഗമായിട്ടാണ് ബാങ്ക് ഇത്തരത്തിലൊരു നീക്കത്തെ കുറിച്ച് ആലോചിക്കുന്നത്.
ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വിവേക് മൂര്‍ത്തി യുഎസ് സര്‍ജന്‍ ജനറലായി ചുമതലയേറ്റു. യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡനാണ് വിവേക് മൂര്‍ത്തിയെ സ്ഥാനാരോഹണം ചെയ്യിച്ചത്. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ജന്‍ ജനറലാണ് കര്‍ണാടക സ്വദേശിയായ വിവേക് മൂര്‍ത്തി.
ബ്രിട്ടണിലെ എന്‍എച്ച്എസ് ആശുപത്രി ശൃംഖലയുടെ മാതൃകയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അവരുടെ തന്നെ ഹോസ്പിറ്റല്‍ നെറ്റ്‌വര്‍ക്ക് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് (ഐഎസ്എച്ച്എസ്) എന്നാണ് തീവ്രവാദികള്‍ ഇതിന് പേരിട്ടിരിക്കുന്നത്.
എവരിബഡി ലവ്‌സ് റെയ്മണ്ട് എന്ന യുഎസ് സിറ്റ്‌കോമില്‍ അഭിനയിച്ച ബാലതാരം സേവ്യര്‍ സ്വീറ്റന്‍ ആത്മഹത്യ ചെയ്തു. ഈ സിറ്റ്‌കോമിലെ ഇരട്ടകുട്ടികളില്‍ ഒരാളുടെ വേഷത്തിലായിരുന്നു സേവ്യര്‍ അഭിനയിച്ചിരുന്നത്. 19 വയസ്സായിരുന്നു.
പാകിസ്താനില്‍ തീവ്രവാദികളെ ലക്ഷ്യം വെച്ച് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കക്കാരനും ഇറ്റലിക്കാരനും കൊല്ലപ്പെട്ടതായി സിഐഎ മേധാവിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മാപ്പപേക്ഷയുമായി ബരാക് ഒബാമ. ഒബാമയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കുടുംബത്തിലെ ഓരോരുത്തരും പ്രത്യേകം പാസ്‌പോര്‍ട്ട്
എടുക്കാന്‍ ഉത്സാഹം കാണിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് സൗദിയിലെ ജനങ്ങളോട് അപേക്ഷിച്ചു.
മെയ് 13-14 തിയതികളില്‍ നടക്കുന്ന നിര്‍ണായകമായ ജിസിസി യുഎസ് ഉച്ചകോടിക്ക് മുന്നോടിയായിട്ടാണ് ജിസിസി യോഗം ചേരുന്നത്.
ജോര്‍ജ് ബുഷിന്റെ വീട്ടിലെ അലാം കേടായപ്പോള്‍ സീക്രട്ട് സര്‍വീസ് അത് നന്നാക്കാന്‍ എടുത്ത സമയം ഒരു വര്‍ഷം
രണ്ട് മണിക്കൂര്‍ മാത്രം ജീവനോടെ ഇരുന്ന പിഞ്ചു കുഞ്ഞ് യുകെയിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവ ദാതാവായി. ടെഡ്ഡി ഹോള്‍സ്റ്റനെന്നാണ് കുഞ്ഞിന് മാതാപിതാക്കള്‍ പേരിട്ടത്. കുഞ്ഞ് ജനിച്ച് രണ്ട് മണിക്കൂറിനകം മരിച്ചെങ്കിലും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി അവയവങ്ങള്‍ പുറത്തെടുത്തു. മരിച്ച കുഞ്ഞിന്റെ കിഡ്‌നി ഉപയോഗിച്ച് ലീഡ്‌സിലുള്ള ഒരാള്‍ക്ക് ജീവന്‍ നല്‍കി
പൊണ്ണത്തടിക്ക് കാരണം വ്യായാമക്കുറവ് മാത്രമല്ല, ക്രമം തെറ്റിയ ഡയറ്റ് കൂടിയാണെന്ന് ഡോക്ടര്‍മാര്‍. പൊണ്ണത്തടി എന്ന വിപത്തിന് പ്രധാന കാരണം ക്രമം തെറ്റിയ ഭക്ഷണമാണെന്നാണ് ഡോക്ടര്‍മാരുടെ മൂന്നംഗ സംഘം പറയുന്നത്.