1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐഎസിലെ ബ്രിട്ടീഷ് ജിഹാദികള്‍ക്ക് മനംമടുത്തതായി റിപ്പോര്‍ട്ടുകള്‍
ഐഎസിലെ ബ്രിട്ടീഷ് ജിഹാദികള്‍ക്ക് മനംമടുത്തതായി റിപ്പോര്‍ട്ടുകള്‍
ബ്രിട്ടണില്‍നിന്ന് ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയിലെത്തിയ ഐഎസ് പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മടങ്ങി പോകാനുള്ള ശ്രമം നടത്തുമെന്ന ഭയമുള്ളതിനാല്‍ ഐഎസ് ജയിലില്‍ അടച്ചു. ഐഎസ് ഭരണത്തിന് കീഴില്‍ മനംമടുക്കുകയും ദുര്‍ബലരായി തീരുകയും ചെയ്ത ഭീകരവാദികളാണ് ഇപ്പോള്‍ ഐഎസ് ജയിലില്‍ അടച്ചിരിക്കുന്നത്.
മുസ്ലീംങ്ങള്‍ വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കാര്‍ഡിഫില്‍ പോസ്റ്ററുകള്‍
മുസ്ലീംങ്ങള്‍ വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കാര്‍ഡിഫില്‍ പോസ്റ്ററുകള്‍
തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് മുസ്ലീം യാഥാസ്ഥിതികരുടെ പോസ്റ്ററുകള്‍. കാര്‍ഡിഫിലെ തെരുവോരങ്ങളിലാണ് അപായ സൂചനയോടെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മനുഷ്യനുണ്ടാക്കിയ നിയമത്തിന് വോട്ടു ചെയ്യുന്നത് ദൈവത്തെ അതൃപ്തിപ്പെടുത്തുമെന്നാണ് പോസ്റ്ററുകള്‍ പറയുന്നത്.
ഓസ്‌ട്രേലിയയില്‍ ഭീകരാക്രമണ പദ്ധതി പൊലീസ് നിര്‍വീര്യമാക്കി; അഞ്ചു പേര്‍ അററ്റില്‍
ഓസ്‌ട്രേലിയയില്‍ ഭീകരാക്രമണ പദ്ധതി പൊലീസ് നിര്‍വീര്യമാക്കി; അഞ്ചു പേര്‍ അററ്റില്‍
ഒന്നാം ലോകമഹാ യുദ്ധ സ്മാരകത്തിന് നേര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണയ്ക്കുന്ന ഭീകരസംഘടന നടത്താന്‍ പദ്ധതിയിട്ട ഭീകരാക്രമണം ഓസ്‌ട്രേലിയന്‍ പൊലീസ് തകര്‍ത്തു. ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് കൗമാരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ 18 വയസ്സുള്ള ഒരാള്‍ക്കെതിരെ ടെററിസം ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വിദേശീയര്‍ക്കും ജൂണ്‍ 15 മുതല്‍ സൗദി ഓഹരികള്‍ വാങ്ങാം
വിദേശീയര്‍ക്കും ജൂണ്‍ 15 മുതല്‍ സൗദി ഓഹരികള്‍ വാങ്ങാം
സൗദി അറേബ്യ ഷെയര്‍ മാര്‍ക്കറ്റ് വിദേശ നിക്ഷേപകര്‍ക്കായി ജൂണ്‍ 15 മുതല്‍ തുറന്നു കൊടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വ്യാഴാഴ്ച്ചയാണ് സൗദി ഭരണകൂടം ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. നിലവിലെ നിയമം അനുസരിച്ച് സൗദിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് മാത്രമെ സൗദിയിലെ ഓഹരികള്‍ വാങ്ങാന്‍ സാധിക്കുമായിരുന്നുള്ളു. ഈ നിയമത്തിനാണ് ഇപ്പോള്‍ മാറ്റം വരുത്തുന്നത്.
സൗദിയില്‍ ജല, വൈദ്യുതി ഉപയോഗങ്ങള്‍ക്ക് നിരക്ക് കൂടാന്‍ സാധ്യത
സൗദിയില്‍ ജല, വൈദ്യുതി ഉപയോഗങ്ങള്‍ക്ക് നിരക്ക് കൂടാന്‍ സാധ്യത
വീടുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റേയും വൈദ്യുതിയുടേയും നിരക്കുകള്‍ സൗദി അറേബ്യയില്‍ വര്‍ദ്ധിപ്പാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. സൗദിയിലെ ജലത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനാണ് നിരക്കുകള്‍ പുനര്‍നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. മരുഭൂരാജ്യമായ സൗദി അറേബ്യയില്‍ ശുദ്ധജലത്തിന് വലിയതോതില്‍ ക്ഷാമമുള്ള രാജ്യമാണ്. കടലിലെ ഉപ്പുവെള്ളവും മറ്റും ശുദ്ധീകരിച്ചാണ് ഇവിടെ ജലവിതരണം നടത്തുന്നത്.
അടുത്ത സര്‍ക്കാരിന് എന്‍എച്ച്എസ് തലവേദനയാകുമെന്ന് ഉറപ്പ്
അടുത്ത സര്‍ക്കാരിന് എന്‍എച്ച്എസ് തലവേദനയാകുമെന്ന് ഉറപ്പ്
യുകെയില്‍ പൊതു തെരഞ്ഞെടുപ്പിന് ശേഷം വരാന്‍ പോകുന്ന സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്ന പ്രധാന കാര്യങ്ങളില്‍ ഒന്ന് എന്‍എച്ച്എസിന്റെ പണലഭ്യത കുറവായിരിക്കും.
രാജകീയ ജനനത്തിനായി ഒരു രാജ്യം മുഴുവന്‍ കാത്തിരിക്കുന്നു
രാജകീയ ജനനത്തിനായി ഒരു രാജ്യം മുഴുവന്‍ കാത്തിരിക്കുന്നു
ബ്രിട്ടീഷ് ജനത വീണ്ടും ഒരു രാജകുമാരന്റെയോ രാജകുമാരിയുടെയോ വരവ് കാത്തിരിക്കുകയാണ്. വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണ്‍ രാജകുമാരിയുടെയും രണ്ടാമത്തെ കുഞ്ഞിനായാണ് ഈ കാത്തിരിപ്പ്. രാജകീയ ജനനം ലോകത്തെ അറിയിക്കാന്‍ ബ്രിട്ടനിലെ മാധ്യമപ്പട സെന്റ് മേരീസ് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്.
ഉപയോഗശൂന്യമായ മരുന്നുകള്‍ ആരോഗ്യ മന്ത്രാലയത്തിന് തിരികെ ഏല്‍പ്പിക്കണമെന്ന് അധകൃതര്‍
ഉപയോഗശൂന്യമായ മരുന്നുകള്‍ ആരോഗ്യ മന്ത്രാലയത്തിന് തിരികെ ഏല്‍പ്പിക്കണമെന്ന് അധകൃതര്‍
ഉപയോഗശൂന്യമായ മരുന്നുകള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് (ഡിഎച്ച്എ) കീഴിലെ ഫാര്‍മസികളില്‍ ഏല്‍പ്പിക്കണമെന്ന് അധികൃതര്‍. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ നിയമം ബാധകമാണ്.
രാജ രാജേശ്വരി: ന്യൂയോര്‍ക്കിലെ ആദ്യ വനിതാ ഇന്ത്യന്‍ ജഡ്ജി
രാജ രാജേശ്വരി: ന്യൂയോര്‍ക്കിലെ ആദ്യ വനിതാ ഇന്ത്യന്‍ ജഡ്ജി
ന്യൂയോര്‍ക്കിലെ ആദ്യ ഇന്ത്യന്‍ വനിതാ ജഡ്ജിയായി രാജ രാജേശ്വരിയെ തിരഞ്ഞെടുത്തു. ചെന്നൈയില്‍ ജനിച്ച രാജ രാജേശ്വരി പതിനാറാം വയസ്സിലാണ് അമേരിക്കയിലെത്തിയത്.
നിതാഖാത്ത് മൂന്നാംഘട്ടം നടപ്പാക്കുന്നത് നീട്ടിവെച്ചു
നിതാഖാത്ത് മൂന്നാംഘട്ടം നടപ്പാക്കുന്നത് നീട്ടിവെച്ചു
നിതാഖാത്ത് മൂന്നാംഘട്ടം നടപ്പാക്കുന്നത് സൗദി സര്‍ക്കാര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീട്ടി. ഇതേക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 20 മുതലാണ് നിതാഖാത്ത് മൂന്നാംഘട്ടം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്.