1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2012

മാഞ്ചെസ്റ്ററില്‍ നടക്കുന്ന യാക്കോബായ സുറിയാനിസഭയുടെ യുകെ റീജിയന്റെ നാലാമത് ഫാമിലി കോണ്‍ഫെറന്‍സില്‍ മുഖ്യ അതിഥിയായി ക്‌നാനായ ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറീയോസ് പങ്കെടുക്കും. ഇപ്പോള്‍ യുകെയില്‍ സന്ദര്‍ശനം നടത്തികൊണ്ടിരിക്കുകയാണ് അഭിവന്ദ്യ പിതാവ്. യുകെയുടെ പാത്രിയാര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അഫ്രേം തിരുമേനി നേതൃത്വം നല്‍കുന്ന ഈ സംഗമത്തില്‍ യുകെയുടെ മുന്‍ പാത്രിയാര്‍ക്കല്‍ വികാരി ഗിവര്‍ഗ്ഗീസ് മോര്‍ കുറിലോസ് മെത്രോപോലീത്ത മുഖ്യ പ്രഭാഷണം നടത്തുന്നു. റവ. പൗലോസ് പാറെക്കര കോര്‍ എപ്പിസ്‌കോപ്പ ഫാമിലി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നു.

സഭയുടെ യുകെ റീജിയനിലുളള എല്ലാ വൈദികരും ഇരുപത്തിരണ്ട് ഇടവകകളില്‍ നിന്നുളള സഭാ മക്കളും പങ്കെടുക്കുന്ന ഈ സംഗമം സഭയുടെ ചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ടതായിരിക്കും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഈ സംഗമം സെപ്റ്റംബര്‍ 29 ന് ശനിയാഴ്ച രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തലോടെ ആരംഭിക്കും. മുപ്പതിന് രാവിലെ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയോട് കൂടി സംഗമം സമാപിക്കും. സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ ഇടവകകളില്‍ തന്നെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അവസാനഘട്ടത്തിലെത്തിയിരിക്കുന്ന രജിസ്‌ട്രേഷനില്‍ ഇനിയും പേര് നല്‍കാനുളളവര്‍ എത്രയും വേഗം നല്‍കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി പ്രത്യേകം ക്ലാസുകളും എല്ലാ ഇടവകകളും അണിനിരക്കുന്ന കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ പ്രമോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സംഗമവേദിയുടെ വിലാസം : Wythenshaw forum Center, Wythenshaw, M22 5RX

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.