1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2012

ബക്‌സ്ഹില്‍ ഓണ്‍ സീയില്‍ ഞയറാഴ്ച ഏകദിന കണ്‍വെന്‍ഷന്‍ നടത്തുന്നു. കണ്‍വെന്‍ഷന് ഫാ. ജോയ് ആലപ്പാട്ടും മാത്യു തോമസും കാര്‍മ്മികത്വം വഹിക്കും. ഞയറാഴ്ച രാവിലെ 11.30 മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുക.

കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ജപമാല, ആരാധന, പ്രാര്‍ത്ഥന, ദൈവ വചനം, വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഗാനശൂശ്രൂഷയ്ക്ക് ജിജു ചക്കുങ്കല്‍ നേതൃത്വം നല്‍കും. ജെസ്വിന്‍ പടയാറ്റില്‍ കുട്ടികളുടെ ശുശ്രൂഷ നയിക്കും. എല്ലാ വിശ്വാസികളേയും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പള്ളിയുടെ വിലാസം:
St. Mary Magdalen Church, Bexhill-on-Sea, TN40 1RH (Opposite Station)

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് – 07428503570. സണ്ണി – 07889224184 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.