ജപമാല മാസമായി കത്താലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള ഒക്ടോബര്‍ മാസത്തിലെ, സണ്ടര്‍ലാന്‍ഡിലെ ത്രിസന്ധ്യകള്‍ ഇനി മുതല്‍ ജപമാലാ പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകും. സണ്ടര്‍ലാന്‍ഡിലെ മലയാളി കത്തോലിക്കാ സമൂഹം പരിശുദ്ധ അമ്മയോടുളള ഭക്തിയുടെ ഭാഗമായി ഒക്ടോബര്‍മാസം ഒന്നാം തീയതി വൈകുന്നേരം 7.30 മുതല്‍ മുപ്പത്തിയൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ജപമാല യജ്ഞം നടത്തുന്നു. സണ്ടര്‍ലാന്‍ഡിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വച്ചാണ് ജപമാല യജ്ഞം നടക്കുക. ഇടവകയിലുളള മലയാളി കുടുംബ കൂട്ടായ്മകളായിരിക്കും ജപമാലയ്ക്ക് നേതൃത്വം നല്‍കുക. ഇംഗ്ലീഷ് സമൂഹത്തോട് ഒന്നു ചേര്‍ന്ന് നടത്തുന്ന വിശ്വാസ പ്രഖ്യാപന പ്രാര്‍ത്ഥന മലയാളി വിശ്വാസികളുടെ പാരമ്പര്യ വിശ്വാസങ്ങളുടെ നേര്‍കാഴ്ചയാകും.
പള്ളിയുടെ വിലാസം: സെന്റ് ജോസഫ്‌സ് ചര്‍ച്ച്, സണ്ടര്‍ലാന്‍ഡ്, SR4 6HP










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല