കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ സ്ഥാനമേറ്റു. ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മഞ്ജുള ചെല്ലൂര്‍. ഹൈക്കോടതി ജഡ്ജി, കര്‍ണാടകയില്‍ ജില്ലാ ജഡ്ജി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരള ഹൈക്കോടതിയില്‍ സ്ഥാനമേല്‍ക്കുന്ന മൂന്നമത്തെ വനിതാ ചീഫ് ജസ്റ്റിസാണ് മഞ്ജുള ചെല്ലൂര്‍;കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജെ. ചെലമേശ്വര്‍ സുപ്രീം കോടതി ജഡ്ജിയായി പോയതിനെ തുടര്‍ന്നാണ് മഞ്ജുള ചെല്ലൂരിനെ നിയമിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനമന്ത്രി കെ.എം.മാണി, സ്പീക്കര്‍ ജി.കാര്ത്തികേയന്, മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, പി.ജെ.ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല