1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം നിരോധിച്ചു
പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം നിരോധിച്ചു
പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഹൈക്കോടതി നിരോധിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ വി.ആര്‍ രാജേഷ് നല്‍കിയ പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ച് ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. മലമൂത്ര വിസര്‍ജ്ജനത്തിനായി ജനവാസ കേന്ദ്രങ്ങളില്‍ സര്‍ക്കാരും തദ്ദേശഭരണസ്ഥാപനങ്ങളും കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നദികള്‍ അടക്കമുള്ള കുടിവെള്ള സ്രോതസുകള്‍ മലീമസമാകാന്‍ പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം ഇടയാക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതുമൂലം …
മോഹന്‍ലാലിന്റെ വീട്ടിലെ ആനക്കൊമ്പ്: ഗണേഷ് കുമാറിനോട് വിശദീകരണം തേടി
മോഹന്‍ലാലിന്റെ വീട്ടിലെ ആനക്കൊമ്പ്: ഗണേഷ് കുമാറിനോട് വിശദീകരണം തേടി
ചലചിത്രനടന്‍ മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെ ആനക്കൊമ്പ് കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട് വിജിലന്‍സ് കോടതി വിശദീകരണം തേടി. അന്വേഷണം വൈകിപ്പിച്ചെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്. കോട്ടയം ചെമ്പ് സ്വദേശി ബി. അനില്‍ കുമാറാണ് ഹര്‍ജിക്കാരന്‍. …
ടിപി ഫണ്ട്: മൂന്നുപേരെക്കൂടി സിപിഎം പുറത്താക്കി
ടിപി ഫണ്ട്: മൂന്നുപേരെക്കൂടി സിപിഎം പുറത്താക്കി
കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് ശേഖരണം നടത്തിയതിന് മൂന്നുപേരെക്കൂടി സി.പി.എം പുറത്താക്കി. ഉള്ള്യേരി ലോക്കല്‍കമ്മിറ്റിയാണ് പാര്‍ട്ടി അംഗങ്ങളായ മൂന്നുപേരെ പുറത്താക്കിയത്. ഉള്ള്യേരി 19 ബ്രാഞ്ച് അംഗവും എസ്.എഫ്.ഐ. മുന്‍ ജില്ലാ കമ്മിറ്റിയംഗവുമായ മുരുകേശ്, ഡി.വൈ.എഫ്.ഐ. മേഖലാ ജോയിന്റ് സെക്രട്ടറിയും സി.പി.എം. ഉള്ള്യേരി സൗത്ത് ബ്രാഞ്ച് അംഗവുമായ സാജിത്, …
സത്നം സിംഗിന്‍റേത് കസ്റ്റഡി മരണമെന്ന് സര്‍ക്കാര്‍ കോടതിയില്‍
സത്നം സിംഗിന്‍റേത് കസ്റ്റഡി മരണമെന്ന് സര്‍ക്കാര്‍ കോടതിയില്‍
അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പിടിയിലായ ബിഹാര്‍ സ്വദേശി സത്‌നം സിംഗ് മരിച്ചത് കസ്റ്റഡിയിലെ പീഡനം മൂലമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സത്‌നമിന്റെ ദേഹത്ത് 77 മുറിവുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ പ്രധാന പരിക്കുകള്‍ മര്‍ദിക്കാന്‍ ഉപയോഗിച്ച കേബിള്‍, വടി എന്നിവ മൂലമാണെന്നാണ് വൈദ്യപരിശോധനാ റിപ്പോര്‍ട്ടെന്നും ചൂണ്ടിക്കാട്ടി. സത്‌നം സിംഗ് മരിച്ച കേസില്‍ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ …
Hmkv{Snb³ {]hmkn tIcf tIm¬{Kkv tImÀ I½nän \nehnð hóp
Hmkv{Snb³ {]hmkn tIcf tIm¬{Kkv tImÀ I½nän \nehnð hóp
കേരള കോണ്‍ഗ്രസ് ഓസ്ട്രിയന്‍ ഘടകത്തിന്റെ വിപുലികരണത്തിന്റെ ഭാഗമായി പത്ത് പേരടങ്ങുന്ന പുതിയ കോര്‍ കമ്മിറ്റിയ്ക്ക് രൂപം കൊടുത്തു. മുതിര്‍ന്നവരും യുവാക്കളും ഉള്‍പ്പെടുന്നതാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി.
സംസ്ഥാനത്ത് ഇന്ധന ടാങ്കറുകള്‍ക്ക് നിയന്ത്രണം
സംസ്ഥാനത്ത് ഇന്ധന ടാങ്കറുകള്‍ക്ക് നിയന്ത്രണം
സംസ്ഥാനത്ത് രാവിലെയും വൈകീട്ടും ഇന്ധന ടാങ്കറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. രാവിലെ എട്ട് മുതല്‍ പത്ത് വരെയും വൈകീട്ട് നാല് മുതല്‍ ആറ് വരെയുമാണ് നിയന്ത്രണം. മുഖ്യമന്ത്രി ബുധനാഴ്ച വിളിച്ച യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.
കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി മുരളീപക്ഷം
കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി മുരളീപക്ഷം
കോണ്‍ഗ്രസില്‍ ഗ്രൂപ്പുരാഷ്ട്രീയവുമായി മുരളീപക്ഷം സജീവമാകുന്നു. കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് മുരളീപക്ഷം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത്. കരുണാകര അനുസ്മരണ സമിതിയെന്ന പേരില്‍ ഗ്രൂപ്പിന്റെ പ്രാദേശിക ഘടകങ്ങള്‍ രൂപീകരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.കെ കരുണാകരനൊപ്പം ഉറച്ചു നിന്നവരും മുരളി അനുകൂലികളുമാണ് കരുണാകര അനുസ്മരണ സമിതിയെന്ന പേരില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കിയിരിക്കുന്നത്. ആദ്യഘട്ടമെന്ന …
ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിക്കേണ്ടത് സര്‍ക്കാര്‍: ;ഹൈക്കോടതി
ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിക്കേണ്ടത് സര്‍ക്കാര്‍: ;ഹൈക്കോടതി
സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം വൈകീട്ട് അഞ്ച് മണിക്ക് ശേഷം മാത്രം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി.നയപരമായ കാര്യമായതിനാല്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി വൈകീട്ട് അഞ്ചു മണിവരെയുള്ള മദ്യവില്‍പ്പന നിയന്ത്രിച്ചാല്‍ മദ്യ ഉപഭോഗം കുറയുമെന്ന് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പൊതുജനാഭിപ്രായത്തിന് അനുസൃതമായി തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. ബാറുകളുടെ സമയം ഏകീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു …
പാല്‍ വില വര്‍ദ്ധന ഒരു ആഴ്ചയ്ക്കൂള്ളില്‍
പാല്‍ വില വര്‍ദ്ധന ഒരു ആഴ്ചയ്ക്കൂള്ളില്‍
സംസ്ഥാനത്ത് ഒരാഴ്ചക്കുള്ളില്‍ പാല്‍വില വര്‍ദ്ധിപ്പിക്കും. വ്യാഴാഴ്ച ചേര്‍ന്ന മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും ലിറ്ററിന്‌ എത്ര രൂപ കൂട്ടണമെന്ന കാര്യത്തിലാണ്‌ തീരുമാനമാകാത്തത്‌. ഉത്‌പാദന ചെലവിന്റെ അടിസ്‌ഥാനത്തില്‍ പാല്‍ വില ലിറ്ററിന്‌ എത്ര രൂപ വര്‍ധിപ്പിക്കണമെന്ന്‌ പരിശോധിക്കാന്‍ മില്‍മ വിദഗ്‌ധ സമിതിയെ നിയോഗിച്ചു.സമിതിയുടെ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം അടുത്തയാഴ്‌ച ചേരുന്ന ഡയറക്‌ടര്‍ ബോര്‍ഡ്‌ …
സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് നവംബര്‍ 30 വരെ
സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് നവംബര്‍ 30 വരെ
സംസ്ഥാനത്ത് നവംബര്‍ 30 വരെ വൈദ്യുതി നിയന്ത്രണത്തിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കി.ലോഡ്‌ഷെഡിങ് എത്രനാള്‍ വേണ്ടിവരുമെന്ന് കെ എസ് ഇബി വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് റഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശം. രാവിലെ ആറിനും ഒമ്പതിനും ഇടക്കും വൈകീട്ട് ആറിനും 10.30നും ഇടയ്ക്കുമാണ് നിയന്ത്രണം. നവംബറില്‍ മഴക്ക് സാധ്യതയുണ്ടെന്നും തുടര്‍ന്ന് വൈദ്യുതി ലഭ്യത വര്‍ധിച്ചാല്‍ വൈദ്യുതി …