1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2012

ഒന്‍പതാമത്തെ വയസ്സിലും അറുപത്തിയെട്ടാമത്തെ വയസ്സിലുമാണ് ജീവിതം കൂടുതല്‍ സുഖകരമാകുന്നതെന്ന് ഗവേഷകര്‍. കുട്ടിക്കാലം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന പ്രായം ഒന്‍പതാമത്തെ വയസ്സിലാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ജീവിതത്തിന്‍രെ തിരക്കുകളില്‍ കൈമോശം വരുന്ന അതേ സന്തോഷം വീണ്ടും തിരികെ വരുന്നത് 68-ാമത്തെ വയസ്സിലാണെന്ന്ാണ് പുതിയ കണ്ടെത്തല്‍.

ജോലിയില്‍ നിന്ന് വിരമിക്കുകയും ഒപ്പം വായ്പകള്‍ തിരിച്ചടയ്ക്കുകയും മക്കളെ വളര്‍ത്തി വലുതാക്കുകയും ചെയ്ത് സ്വസ്ഥമായി ഇരിക്കുന്ന പ്രായമായതിനാലാണ് ഈ പ്രായം കൂടുതല്‍ ആസ്വാദ്യകരമാകുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അഞ്ച് വയസ്സിനും 80 വയസ്സിനും ഇടയിലുള്ള 2000 ആളുകളില്‍ നടത്തിയ പഠനത്തിലാണ് മൂന്നില്‍ രണ്ട് വിഭാഗം ആളുകളും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ പ്രായം 68 ആയിരുന്നുവെന്ന് പറഞ്ഞത്. ഒന്‍പതാമത്തെ വയസ്സിലായിരുന്നു ഇതേ പോലൊരു വികാരം മുന്‍പ് തങ്ങള്‍ക്കുണ്ടായിരുന്നതെന്ന് എണ്‍പത് ശതമാനം ആളുകളും പ്രതികരിച്ചു.

ജീവിതത്തെ ആയാസരഹിതമായി നോ്ക്കി കാണുന്ന പ്രവണത ഉള്ളതിനാലാകാം കുട്ടികള്‍ക്കും മുത്തശ്ശനേയും മുത്തശ്ശിയേയും കൂടുതല്‍ ഇഷ്ടം തോന്നാന്‍ കാരണം. തങ്ങളുടെ മാതാപിതാക്കളേക്കാള്‍ രസം മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പം ഇരിക്കുന്നതാണ് എന്നാണ് ഭൂരിഭാഗം കുട്ടികളുടേയും മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.