1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സത്‌നാം സിങ്ങിന്റെ മരണം:4പേര്‍ക്ക്‌ സസ്‌പെന്‍ഷന്‍
സത്‌നാം സിങ്ങിന്റെ മരണം:4പേര്‍ക്ക്‌ സസ്‌പെന്‍ഷന്‍
മാതാ അമൃതാനന്ദമയിയിയെ അക്രമിക്കാന്‍ ശ്രമിച്ച ബീഹാര്‍ സ്വദേശി, സത്‌നാം സിങ്‌ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ നാല്‌ പേര്‍ക്ക്‌ സസ്‌പെന്‍ഷന്‍. ആരോഗ്യ വകുപ്പിലെ മൂന്ന്‌ ജീവനക്കാരെയും ജയില്‍ വാര്‍ഡനെയും ആണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. മരണം സംഭവിക്കുന്ന സമയത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ്‌ നഴ്‌സ്‌ ഷൈനി നാഥ്‌, സെക്കന്റ്‌ ഗ്രേഡ്‌ അറ്റന്റര്‍മാരായ എസ്‌ അനില്‍കുമാര്‍, ആര്‍ രതീഷ്‌, ജയില്‍ വാര്‍ഡന്‍ …
മകന്റെ ചികിത്സക്ക് വേണ്ടി നവജാതശിശുവിനെ വിറ്റു
മകന്റെ ചികിത്സക്ക് വേണ്ടി നവജാതശിശുവിനെ വിറ്റു
വികലാംഗനായ മൂത്തമകന്റെ ചികിത്സക്ക് വേണ്ടി മാതാപിതാക്കള്‍ നവജാതശിശുവിനെ വിറ്റു. രാജസ്ഥാനിലാണ് സംഭവം. രണ്ടുവയസ്സുള്ള മകന്റെ ചികിത്സക്ക് പണം തികയാതെ വന്നപ്പോഴാണ് എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ 40,000രൂപക്ക് അയല്‍വാസിക്ക് വിറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സന്ധ്യാദേവി, ഭര്‍ത്താവ് അശോക്, അയല്‍വാസിയായ വിനോദ് അഗര്‍വാള്‍, ഭാര്യ ശകുന്തള ദേവി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. …
മുതലക്കണ്ണീരുകൊണ്ട് ഇത്തവണ രക്ഷപെടില്ല: യുകെ മലയാളി സമൂഹം ശക്തമായി പ്രതികരിക്കുന്നു
മുതലക്കണ്ണീരുകൊണ്ട് ഇത്തവണ രക്ഷപെടില്ല: യുകെ മലയാളി സമൂഹം ശക്തമായി പ്രതികരിക്കുന്നു
തത്വദീക്ഷ തൊട്ടുതീണ്ടിയിട്ടില്ലാത്ത മാധ്യമപ്രവര്‍ത്തനംവഴി യുകെയിലെ മലയാളീസമൂഹത്തെ തട്ടിപ്പുകാരുടെ താവളമാക്കാന്‍ ശ്രമിച്ച മഞ്ഞപ്പത്രത്തിന്റെ നടത്തിപ്പുകാരന്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തില്‍ ആടിയുലയുന്നു.
സംശയമില്ല വേഗതയുടെ രാജാക്കന്‍മാന്‍ ജമൈക്കയില്‍ തന്നെ; ചക്രവര്‍ത്തി ബോള്‍ട്ടും
സംശയമില്ല  വേഗതയുടെ രാജാക്കന്‍മാന്‍ ജമൈക്കയില്‍ തന്നെ;  ചക്രവര്‍ത്തി ബോള്‍ട്ടും
ലണ്ടന്‍ : കാലിലേക്ക് എല്ലാ കരുത്തും ആവാഹിച്ച് നിലം തൊടാതെ ജമൈക്കന്‍ താരങ്ങള്‍ പറന്നത് വിജയത്തിലേക്ക്. അപൂര്‍വ്വ നിമിഷങ്ങള്‍ വിളിച്ചറിയിച്ചുകൊണ്ട് മെഡല്‍ദാന വേളയില്‍ മൂന്ന് ജമൈക്കന്‍ പതാകകള്‍ ഉയര്‍ന്നു. ചരിത്രത്തിലേക്ക് ഒരു പിടി സുവര്‍ണ്ണ മുഹൂര്‍ത്തങ്ങള്‍ എഴുതിചേര്‍ത്ത്. അവസാനം ബോള്‍ട്ടിന്റെ വക ഒരു ഫോട്ടോ ഫിനിഷും. കായിക ചരിത്രത്തിലെ മനോഹരമായ ചില നിമിഷങ്ങള്‍ കണ്ടിരുന്നവരുടെ മനസ്സില്‍ …
നാസയുടെ ചന്ദ്രനിലേക്കുളള പരീക്ഷണ വാഹനം തകര്‍ന്നുവീണു
നാസയുടെ ചന്ദ്രനിലേക്കുളള പരീക്ഷണ വാഹനം തകര്‍ന്നുവീണു
ലണ്ടന്‍ : ചന്ദ്രനിലേക്കുളള നാസയുടെ പരീക്ഷണവാഹനം തകര്‍ന്നുവീണു. വിക്ഷേപിച്ച് അല്‍്പ്പസമയത്തിനുളളിലാണ് ഹാര്‍ഡ് വെയര്‍ തകരാറിനെ തുടര്‍ന്ന് വാഹനം തകര്‍ന്നത്. താഴെക്ക് പതിച്ച വാഹനം അല്‍പ്പസമയത്തിനുളളില്‍ കത്തി അമര്‍ന്നു. സംഭവത്തെ തുടര്‍ന്ന് നാസ അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ചന്ദ്രനിലേക്കും മറ്റ് ബഹിരാകാശാ ലക്ഷ്യങ്ങളിലേക്കും സാധനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് നാസ നിര്‍മ്മിച്ച ചെലവുകുറഞ്ഞ മോര്‍ഫിയസ് എന്ന …
മണി പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന് സര്‍ക്കാര്‍
മണി പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന് സര്‍ക്കാര്‍
മണക്കാട് വിവാദ പ്രസംഗത്തില്‍ ഇടുക്കി മുന്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണിക്കെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയതായി സംസ്ഥാന സര്‍ക്കാര്‍. പൊലീസിനെ ഭീഷണിപ്പെടുത്തല്‍, സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കുമെതിരേ പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കല്‍ പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 505 എ വകുപ്പ് പ്രകാരവും മണിക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്‌ടെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. പ്രസംഗത്തെത്തുടര്‍ന്നു പൊലീസ് രജിസ്റ്റര്‍ ചെയ്ത …
സെന്റ് തോമസ് കാത്തലിക് ഫോറം ബൈബിള്‍ ക്വിസ് മത്സരം നടത്തി
സെന്റ് തോമസ് കാത്തലിക് ഫോറം ബൈബിള്‍ ക്വിസ് മത്സരം നടത്തി
സിറോ മലബാര്‍ സഭ 2011 -2012 വര്‍ഷം പ്രേഷിത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി യുകെ സെന്റ് തോമസ് കാത്തലിക് ഫോറം ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.
യഹോവയിരേ കണ്‍വന്‍ഷന് വിപുലമായ പാര്‍ക്കിങ്ങ്
യഹോവയിരേ കണ്‍വന്‍ഷന് വിപുലമായ പാര്‍ക്കിങ്ങ്
സഖറിയ പുത്തന്‍കളം യഹോവയിരേ കണ്‍വന്‍ഷന്‍ മറ്റന്നാള്‍ രാവിലെ എട്ട് മുതല്‍ നാല് വരെ നടക്കും. നോട്ടിങ്ങ്ഹാമിലെ എഫ്എം അരീനയിലാണ് യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. മാത്യു നായ്ക്കനാംപറമ്പില്‍ നയിക്കുന്ന ധ്യാനം നടക്കുന്നത്. 9300 പേര്‍ക്ക് ഇരിക്കാവുന്നതാണ് അരീന. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്കായി വിപുലമായ പാര്‍ക്കിങ്ങ്് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. കോച്ചുകളില്‍ വരുന്നവര്‍ അരീനയ്ക്ക് …
ജെപിഎംസി യൂറോപ്പ് ജനറല്‍ സെക്രട്ടറി ഡോ. ജയചന്ദ്രന് യാത്രയയപ്പ് നല്‍കി
ജെപിഎംസി യൂറോപ്പ് ജനറല്‍ സെക്രട്ടറി ഡോ. ജയചന്ദ്രന് യാത്രയയപ്പ് നല്‍കി
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗ്ലോബല്‍ പ്രവാസി മലയാളി കൌണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയും പീഡിയാട്രിഷ്യനും യുകെ മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യവും ഒരു നല്ല ഗായകനുമായ ഡോ. ജയചന്ദ്രന് ജെപിഎംസി ചെയര്‍മാന്‍ സാബു കുര്യന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ യാത്രയയപ്പ് നല്‍കി. അദ്ദേഹത്തില്‍ നിന്നും മലയാളികള്‍ക്ക് ലഭിച്ചിട്ടുള്ള എല്ലാ ഉപദേശങ്ങള്‍ക്കും പിന്തുണയ്ക്കും ചെയര്‍മാന്‍ പ്രത്യേകം നന്ദി പറഞ്ഞു. അദ്ദേഹത്തിന്‍െറ …
നയന്‍താരയെ ഇപ്പോഴും ഇഷ്ടമാണ്: ചിമ്പു
നയന്‍താരയെ ഇപ്പോഴും ഇഷ്ടമാണ്: ചിമ്പു
നയന്‍താരയെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്ന് ചിമ്പു. എന്നാല്‍ നയന്‍സിനോട് ഇപ്പോഴുള്ള ഇഷ്ടം പ്രണയമല്ല. മറിച്ച് ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരെന്ന നിലയില്‍ നയന്‍സുമായി ആഴത്തിലുള്ള സൗഹൃദമാണ് ഉള്ളത്. നയന്‍സ് നല്ലൊരു മനസ്സിന് ഉടമയാണ്. പ്രതിസന്ധികളില്‍ തളരാതെ നില്‍ക്കാനുള്ള ആത്മധൈര്യം അവര്‍ക്കുണ്ട്. തങ്ങള്‍ തമ്മില്‍ സിനിമയെ കുറിച്ച് മാത്രമല്ല മറ്റെല്ലാ വിഷയങ്ങളെ കുറിച്ചും സംസാരിക്കാറുണ്ടെന്നും ചിമ്പു പറയുന്നു. …