1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇരട്ടക്കൊല: ബഷീര്‍ കുടുങ്ങിയേക്കും
ഇരട്ടക്കൊല: ബഷീര്‍ കുടുങ്ങിയേക്കും
അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് പി കെ ബഷീര്‍ എംഎല്‍എയ്ക്ക് അറിയാമായിരുന്നെന്ന് സൂചന. കേസില്‍ അറസ്റ്റു ചെയ്ത മുസ്ലീം ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയുടെ വിവാദ പ്രസംഗത്തിലാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത്. കൊലപാതകം നടന്നതിന് ശേഷം പി കെ ബഷീര്‍ പലതവണ പാറമ്മല്‍ അഹമ്മദ്കുട്ടിയുമായി ഫോണില്‍ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇതും കേസില്‍ ബഷീറിന് വ്യക്തമായ …
ഉമ്മന്‍ചാണ്ടിയെ മികച്ച മുഖ്യമന്ത്രിയായി ഉഗ്മ തെരഞ്ഞെടുത്തു
ഉമ്മന്‍ചാണ്ടിയെ മികച്ച മുഖ്യമന്ത്രിയായി ഉഗ്മ തെരഞ്ഞെടുത്തു
ജോബി ആന്റണി ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കേരള സംസ്ഥാന സര്‍ക്കാരിനു ജര്‍മന്‍ മലയാളികളുടെ അംഗീകാരം. രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയെ യൂണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്‍ (ഉഗ്മ) തെരഞ്ഞെടുത്തു. ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ ഉഗ്മ നടത്തിയ അഭിപ്രായവോട്ടെടുപ്പിലൂടെയാണ് രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തതെന്ന് ഉഗ്മ പ്രസിഡന്റ് ഏബ്രഹാം ജോണ്‍ നെടുംതുരുത്തിമ്യാലില്‍ അറിയിച്ചു. …
ജയരാജന്റെ യാത്ര: 3പേര്‍ക്കെതിരെ നടപടി
ജയരാജന്റെ യാത്ര: 3പേര്‍ക്കെതിരെ നടപടി
ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വൈദ്യപരിശോധനയ്ക്കായി സ്വകാര്യവാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ കൂടി നടപടിയുണ്ടാവും. ജയരാജന്റെ വാഹനത്തിന് അകമ്പടി പോയ എ.ആര്‍.ക്യാമ്പ് എ.എസ്.ഐ രവീന്ദ്രന്‍, സി.പി.ഒമാരായ ഹരീഷ്, രൂപേഷ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടാവുക. ഇവര്‍ കുറ്റക്കാരാണെന്ന് രഹസ്യാന്വേഷണ വിഭാഗം …
റോച്ച്ഡേല്‍ മലയാളി അസോസിയേഷന്‍ 2012-2013 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു
റോച്ച്ഡേല്‍ മലയാളി അസോസിയേഷന്‍ 2012-2013 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു
റോച്ച്ഡേല്‍ മലയാളി അസോസിയേഷന്‍ 2012-2013 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദിലീപ് മാത്യു പ്രസിഡന്റായും, ബോബി ജോര്‍ജ് സെക്രട്ടറിയായും, സാജു സൈമണ്‍ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു. ദിലീപ് മാത്യു ഇത് രണ്ടാം തവണയാണ് റിമയുടെ പ്രസിഡന്റ് ആകുന്നത്. ആദ്യകാല ട്രഷറര്‍ ആയിരുന്നു. ഉത്തമ ബോധ്യവും, നിശ്ചയ ദാര്‍ഢ്യവുമുള്ള ഒരു ടീമിനെയാണ് റിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്ന് നിയുക്ത പ്രസിഡന്റ് …
ജയരാജന്റെയും രാജേഷിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി
ജയരാജന്റെയും രാജേഷിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി
ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷയും ടി വി രാജേഷ്‌ എംഎല്‍എയുടെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കുന്നത്‌ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക്‌ മാറ്റി. സെപ്ഷല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്റെ ആവശ്യപ്രകാരമാണ്‌ കോടതിയുടെ നടപടി. അഡ്വ എം കെ ദാമോദരന്‍ മുഖേനയാണ്‌ ജയരാജന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. കണ്ണൂര്‍ …
ടിന്റു ലൂക്ക ഇന്ന്‌ സെമിയില്‍
ടിന്റു ലൂക്ക ഇന്ന്‌ സെമിയില്‍
ലണ്ടന്‍ ഒളിംപിക്‌സില്‍ മലയാളി താരം ടിന്റു ലൂക്ക ഇന്ന്‌ വീണ്ടും ട്രാക്കിലിറങ്ങും. 800 മീറ്റര്‍ സെമി ഫൈനല്‍ മത്സരത്തിലാണ്‌ ടിന്റു വ്യാഴാഴ്‌ച മത്സരിക്കാനിറങ്ങുന്നത്‌. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനം നേടിയാണ്‌ ടിന്റു സെമി ഫൈനലില്‍ പ്രവേശിച്ചത്‌. തന്റെ ഗുരുവായ പിടി ഉഷയ്‌ക്ക്‌ ഏറ്റവും മികച്ച ഗുരു ദക്ഷിണ തന്നെ നല്‍കാന്‍ ടിന്റുവിന്‌ ആകും എന്നും പ്രത്യാശിക്കാം. …
ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മകളുമായി ഇതാ ഒരു മലയാളി
ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മകളുമായി ഇതാ ഒരു മലയാളി
നോര്‍വിച്ച് : നാല് വയസ്സുകാരന്‍ ആട്രിക്കിനും കുഞ്ഞ് അനിയന്‍ രോഹിതിനും ഏതോ വലിയ അത്ഭുത ലോകത്ത് പോയി വന്നതിന്റെ ഉത്സാഹത്തിലാണ്. പപ്പയായ ടോണിയ്ക്കാകട്ടെ തന്റെ ഏറ്റവും പ്രീയപ്പെട്ട കായിക വിനോദമായ വോളിബോള്‍ ലോകോത്തര വേദിയില്‍ ലോകത്തെ കേമന്‍മാരായ കളിക്കാരുടെ പ്രകടനത്തിലൂടെ കാണാനായതിന്റെ ചാരിതാര്‍ത്ഥ്യവും. ഇത് നോര്‍വിച്ചിലെ ടോണിയും കുടുംബവും കഴിഞ്ഞ ദിവസം നടന്ന ഒളിമ്പിക്‌സ് വോളിബോള്‍ …
ലഹളയുടെ വാര്‍ഷികത്തില്‍ നടുക്കുന്ന ഓര്‍മ്മകളോടെ ഒരു മലയാളിക്കുടുംബം.
ലഹളയുടെ വാര്‍ഷികത്തില്‍ നടുക്കുന്ന ഓര്‍മ്മകളോടെ ഒരു മലയാളിക്കുടുംബം.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശോഭ മങ്ങിയെങ്കിലും ആഭിജാത്യത്തിലും അന്തസ്സിലും തലയുയര്‍ത്തി നില്‍ക്കുന്ന ബ്രിട്ടീഷുകാരുടെ തല, ലജ്ജയാല് ‍കുനിഞ്ഞ ദിവസം ഇന്നേയ്ക്ക് ഒരു വര്ഷം മുന്‍പായിരുന്നു.
ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ഗ്രീസ് നാടുകടത്തുന്നു
ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ഗ്രീസ് നാടുകടത്തുന്നു
ലണ്ടന്‍ : ആയിരക്കണക്കിന് വരുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുളള നടപടികളുമായി ഗ്രീസ് മുന്നോട്ട്. ഏതാണ്ട് ആറായിരത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ കഴിഞ്ഞയാഴ്ച നാട് കടത്തിയിരുന്നു. ഏകദേശം 1600 ഓളം പേരെ അടുത്ത ദിവസങ്ങളില്‍ നാട് കടത്തും. കുടിയേറ്റക്കാരുടെ കടന്നുകയറ്റം താങ്ങാനുളള ശേഷി നിലവില്‍ ഗ്രീസിനില്ലാത്തതിനാലാണ് കൂട്ടത്തോടെ അനധികൃത കുടിയേറ്റക്കാരെ കുടിയൊഴിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഗ്രീസിന്റെ പബ്ലിക് ഓര്‍ഡര്‍ …
പോലീസ് ‘ബ്ലാക്ക് ലിസ്റ്റ്’; ഭൂരിഭാഗം ഓഫീസര്‍മാരും കൈക്കൂലിക്കാര്‍
പോലീസ് ‘ബ്ലാക്ക് ലിസ്റ്റ്’; ഭൂരിഭാഗം ഓഫീസര്‍മാരും കൈക്കൂലിക്കാര്‍
ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശാനുസരണം സംസ്ഥാന ഇന്‍റലിജന്‍സ് കേരളത്തിലെ പോലീസ് ഓഫീസര്‍മാരുടെ ബ്ലാക്ക് ലിസ്റ്റ് തയ്യാറാക്കിത്തുടങ്ങി. എല്ലാ ജില്ലകളിലും സംസ്ഥാന ഇന്‍റലിജന്‍സിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി.മാരുടെ മേല്‍നോട്ടത്തിലാണ് പോലീസ് ഓഫീസര്‍മാരെക്കുറിച്ചുള്ള വിവരം ശേഖരിക്കുന്നത്. കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വിശദമായി ഓഫീസര്‍മാരുടെ വിശദമായ പ്രവര്‍ത്തന-സ്വഭാവ ലിസ്റ്റ് തയ്യാറാക്കുന്നത്. എ.എസ്.ഐ.മുതല്‍ എസ്.പി.വരെയുള്ള ഓഫീസര്‍മാരെയാണ് ഇന്‍റലിജന്‍സ് വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുന്നത്. എല്ലാ …