1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റികാര്‍ഡോ ബ്ലാസ് : ഒളിമ്പിക്‌സിലെ യഥാര്‍ത്ഥ ഹീറോ
റികാര്‍ഡോ ബ്ലാസ് : ഒളിമ്പിക്‌സിലെ യഥാര്‍ത്ഥ ഹീറോ
ലണ്ടന്‍ : രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടുവെങ്കിലും മത്സരത്തിനെത്തിയ എല്ലാവരുടേയും മനസ്സില്‍ റിക്കാര്‍ഡോ ബ്ലാസ് ജൂനിയര്‍ ഒരു യഥാര്‍ത്ഥ ഹീറോ തന്നെയായിരുന്നു. അധികമാരും കേട്ടിട്ടുകൂടിയില്ലാത്ത ഗുവാം എന്ന രാജ്യത്ത് നിന്ന് ജുഡോയിലെ ഹെവി വെയ്റ്റ് വിഭാഗത്തില്‍ മത്സരിക്കാനെത്തിയതാണ് റിക്കാര്‍ഡോ ബ്ലാസ് ജൂനിയര്‍. ഗുവാമില്‍ നിന്നെത്തുന്ന ഒരു താരം ആദ്യമായാണ് ഒളിമ്പിക്‌സിന്റെ രണ്ടാം റൗണ്ടില്‍ കടക്കുന്നത്. ഗുനിയയുടെ ഫാസിനറ്റ് …
കോണ്‍ഗ്രസ് നേതാക്കളുടെ ഊളത്തരത്തിന് മറുപടിയില്ല: പി സി ജോര്‍ജ്
കോണ്‍ഗ്രസ് നേതാക്കളുടെ ഊളത്തരത്തിന് മറുപടിയില്ല: പി സി ജോര്‍ജ്
തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ ഊളത്തരത്തിന് മറുപടിയില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ്‌ ടി എന്‍ പ്രതാപനെ പരസ്യമായി വിമര്‍ശിച്ചതിനെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ജോര്‍ജിനെതിരെ രംഗത്തു വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പി സി ജോര്‍ജ്. പട്ടിണി കിടന്നിട്ട്‌ ഭക്ഷണം കഴിക്കാന്‍ കിട്ടിയപ്പോഴത്തെ വിപ്ലവമല്ല തന്റെത്. ഒരു …
ഇടയന്‍ ക്രിസ്ത്യന്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ യുറോപ്പില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
ഇടയന്‍ ക്രിസ്ത്യന്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ യുറോപ്പില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
ജോബി ആന്റണി വിയന്ന: പുതു തലമുറയും പഴയ തലമുറയും ഒരു പോലെ ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ വഴിയെ പായുമ്പോള്‍ പുതിയ തലമുറയ്ക്ക് വേണ്ടി നല്ലത് കാണുവാനും കേള്‍ക്കുവാനും നന്മയില്‍ വളരുവാനും വേണ്ടി യു കെയില്‍ രൂപകല്‍പന ചെയ്തെടുത്ത ക്രിസ്ത്യന്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കായ ഇടയന്‍. നെറ്റ് വര്‍ക്ക്‌. യുറോപ്പില്‍ ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്‌, ജര്‍മനി, ഇറ്റലി …
ടിപി വധം: അനൂപ് ഒന്നാം പ്രതി
ടിപി വധം: അനൂപ് ഒന്നാം പ്രതി
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ 42 പ്രതികളടങ്ങുന്ന മുഖ്യ കുറ്റപത്രം അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ടിപിയെ കൊല്ലാനായി ഏഴംഗ അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ ഡ്രൈവര്‍ എം.സി. അനൂപാണ് ഒന്നാം പ്രതി. ഗൂഢാലോചനയില്‍ പങ്കെടുക്കുകയും അക്രമിസംഘത്തെ ഏകോപിപ്പിക്കുകയും ചെയ്‌തെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് നിലവില്‍ 26-ാം പ്രതിയായ അനൂപിനെ ഒന്നാം പ്രതി ആക്കിയത്. തുടര്‍ന്നുള്ള ആറു പ്രതികള്‍ അക്രമിസംഘത്തിലെ …
മീര വിവാഹിതയായോ?
മീര വിവാഹിതയായോ?
മീരയേയും കാമുകന്‍ രാജേഷിനേയും ചുറ്റി പറ്റി പടരുന്ന ഗോസിപ്പുകള്‍ക്ക് അവസാനമാകുന്നില്ല. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നും ഒരു മിച്ച് താമസിക്കുകയാണെന്നും മീര മുന്‍പ് സമ്മതിച്ചിരുന്നു. രാജേഷിന്റെ ആല്‍ബം പുറത്തിറക്കുന്ന ചടങ്ങില്‍ ഇരുവരും ഒന്നിച്ചെത്തിയതാണ് പുതിയ ഗോസിപ്പിനിട നല്‍കിയിരിക്കുന്നത്. ഭാര്യഭര്‍ത്താക്കന്‍മാരെ പോലെ വേദിയിലേയ്ക്ക് നടന്നു കയറിയ മീരയും രാജേഷും ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. ഇതോടെ ഇരുവരും രഹസ്യമായി വിവാഹിതരായി എന്ന …
സൈന കീഴടങ്ങി; ഇനി പോരാട്ടം വെങ്കലത്തിന്‌
സൈന കീഴടങ്ങി; ഇനി പോരാട്ടം വെങ്കലത്തിന്‌
ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി. ഒളിമ്പിക്‌സ് ബാഡ്മിന്റന്‍ സെമിയില്‍ ഇന്ത്യയുടെ സൈന നെഹ് വാളിന് തോല്‍വി. ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരമായ യിഹാന്‍ വാങ്ങിനോട് ഏകപക്ഷീയമായ ഗെയിമുകള്‍ക്കാണ് സൈന തോറ്റത്. സ്‌കോര്‍ : 13-21, 13-21. മുന്‍നിര താരങ്ങളില്‍ സൈനയ്ക്ക് കീഴടക്കാനാകാത്ത ഏകതാരം യിഹാന്‍ വാങ് ആണ്. സെമിയില്‍ തോറ്റെങ്കിലും സൈനയുടെ മെഡല്‍ …
ഷൂട്ടിങില്‍ ഇന്ത്യക്ക് വെള്ളി
ഷൂട്ടിങില്‍ ഇന്ത്യക്ക് വെള്ളി
ലണ്ടന്‍: ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാമത്തെ മെഡല്‍ സ്വന്തമാക്കി. പുരുഷവിഭാഗം 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വിജയകുമാറാണ് ഇന്ത്യക്ക് സ്വപ്‌നതുല്യമായ നേട്ടം സമ്മാനിച്ചത്.ഇന്ത്യക്കു ലഭിച്ച രണ്ടു മെഡലുകളും ഷൂട്ടിങില്‍ നിന്നാണ്. നേരത്തെ ഗഗന്‍ നാരംഗിലൂടെ ഇന്ത്യ വെങ്കലമെഡല്‍ നേടിയിരുന്നു. സൈനികനായ വിജയകുമാര്‍ ഹിമാചല്‍ പ്രദേശിലെ ഹര്‍സൗര്‍ സ്വദേശിയാണ്. നാലാമനായാണ് വിജയകുമാര്‍ ഫൈനലിലെത്തിയത്. മൊത്തം 30 …
മനോജിന്റെ മരണകാരണം ഹൃദയാഘാതമായേക്കാമെന്ന് റിപ്പോര്‍ട്ട്
മനോജിന്റെ മരണകാരണം ഹൃദയാഘാതമായേക്കാമെന്ന് റിപ്പോര്‍ട്ട്
സംഘര്‍ഷത്തിനിടെ കാസര്‍കോട് മരിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ മനോജിന്റെ മരണ കാരണം ഹൃദയാഘാതമാകാമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ മാരകമായ മുറിവുകളില്ലായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. ഹൃദയാഘാതവും മരണകാരണമായേക്കാം. സംഘര്‍ഷ സാഹചര്യം ഹൃദയാഘാതത്തിന്‌ വഴിവെച്ചിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പാത്തോളജി റിപ്പോര്‍ട്ട്‌ കൂടി ലഭിച്ചശേഷമെ ഇക്കാര്യം ഉറപ്പാക്കാനാവൂ എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പി ജയരാജന്റെ അറസ്റ്റില്‍ …
ഷുക്കൂര്‍ വധക്കേസ്: ജഡ്ജി പിന്‍‌മാറി
ഷുക്കൂര്‍ വധക്കേസ്: ജഡ്ജി പിന്‍‌മാറി
ഷുക്കൂര്‍ വധക്കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ടി വി രാജേഷ് എം എല്‍ എയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടജി ജഡ്ജി എന്‍ കെ ബാലചന്ദ്രന്‍ പിന്‍മാറി. കേസില്‍ പബ്ലിക്‌ പ്രോസിക്യൂട്ടറായി കണ്ണൂര്‍ കോടതിയില്‍ ഹാജരായ ശ്രീധരന്റെ സഹപ്രവര്‍ത്തകാനായിരുന്നു ബാലചന്ദ്രന്‍ എന്ന ആരോപണത്തെ തുടര്‍ന്നാണ് പിന്മാറ്റം. സി പി എം നേതാവ് എം വി ജയരാജനാണ് ഈ …
പി ജയരാജന്റെ അറസ്റ്റിനോടനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങളില്‍ സാംസ്കാരിക നേതാക്കള്‍ പ്രതികരിച്ചു.
പി ജയരാജന്റെ അറസ്റ്റിനോടനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങളില്‍ സാംസ്കാരിക നേതാക്കള്‍ പ്രതികരിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്ര്‌സ്താവന: ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റു ചെയ്തതിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായും സംസ്ഥാനത്തിന്റെ മറ്റു പല മേഖലകളിലും അക്രമം അഴിച്ചുവിട്ട രീതി ഒരു ജനാധിപത്യസമൂഹത്തില്‍ അനുവദിക്കപ്പെടാന്‍ പാടില്ലാത്തതാണ്. ഷുക്കൂര്‍ വധത്തിന്റെ ഗൂഢാലോചന പി.ജയരാജന്റെയും ടി.വി.രാജേഷ് എം.എല്‍.എയുടെയും സാന്നിദ്ധ്യത്തിലാണ് നടന്നതെന്നാണ് പോലീസിന്റെ പക്കലുള്ള തെളിവ്. ഗൂഢാലോചനയെക്കുറിച്ച് …