1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ: സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം
കൊറോണ: സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തില്‍ സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കേന്ദ്ര നിര്‍ദേശം. സിംഗപ്പൂരിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിംഗപ്പൂരിലടക്കം കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ സുരക്ഷാ മുന്നറിയിപ്പ്. ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷമാണ് കൊറോണ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള പുതിയ …
കൊറോണ ദക്ഷിണ കൊറിയയിലേക്കും; സ്ഥിരീകരിച്ചത് 100 കേസുകൾ
കൊറോണ ദക്ഷിണ കൊറിയയിലേക്കും; സ്ഥിരീകരിച്ചത് 100 കേസുകൾ
സ്വന്തം ലേഖകൻ: ചൈനയില്‍ വ്യാപകമായി പടര്‍ന്ന കൊറോണ വൈറസ് (COVID-19) ദക്ഷിണ കൊറിയയിലും പടര്‍ന്നു പിടിക്കുന്നു. പുതുതായി 100 കൊറോണ വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചതായി ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രി ചുങ് സി ക്യന്‍ അറിയിച്ചു. ഒപ്പം കൊറോണ ബാധയില്‍ രണ്ടാമതൊരാള്‍ കൂടി മരണപ്പെട്ടു. 204 പേര്‍ക്കാണ് ഇതോടെ ദക്ഷിണ കൊറിയയില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. ചൈനയിലെ കൊറോണ ബാധിതരുടെ …
വിസ മെഡിക്കല്‍ 30 മിനിറ്റിനുള്ളില്‍ ലഭ്യമാക്കുന്ന പരിശോധനാ കേന്ദ്രങ്ങളുമായി ദുബായ്
വിസ മെഡിക്കല്‍ 30 മിനിറ്റിനുള്ളില്‍ ലഭ്യമാക്കുന്ന പരിശോധനാ കേന്ദ്രങ്ങളുമായി ദുബായ്
സ്വന്തം ലേഖകൻ: ദുബൈയില്‍ താമസ വിസക്കായുള്ള മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വിസ അടിക്കാന്‍ ഇനി അരമണിക്കൂര്‍ മാത്രം മതിയാകും. ഇതിനായി പുതിയ അത്യാധുനിക മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ദുബൈയില്‍ തുടക്കമായി. നേരത്തേ 28 മണിക്കൂര്‍ സമയം വേണ്ടിയിരുന്ന നടപടികളാണ് പുതിയ കേന്ദ്രങ്ങളുടെ വരവോടെ വെറും 30 മിനിറ്റിലേക്ക് ചുരുങ്ങുന്നത്. കുറഞ്ഞ സമയം കൊണ്ട് മെഡിക്കല്‍ പരിശോധനഫലം …
ട്രം‌പിനോടൊപ്പം ഇന്ത്യയിലെത്തുന്നത് ഇവാൻ‌കയും ഭർത്താവും വൻ പ്രതിനിധി സംഘവും
ട്രം‌പിനോടൊപ്പം ഇന്ത്യയിലെത്തുന്നത് ഇവാൻ‌കയും ഭർത്താവും വൻ പ്രതിനിധി സംഘവും
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഒറ്റയ്ക്കല്ലെന്ന് റിപ്പോര്‍ട്ട്. ട്രംപിനൊപ്പം ഭാര്യ മെലാനിയ ഉണ്ടാവുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ കുടുംബസമേതമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. മകള്‍ ഇവാന്‍കയും മരുമകന്‍ ജാരഡ് കുഷ്‌നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തും. അമേരിക്കയിലെ വലിയൊരു നയതന്ത്ര സംഘം തന്നെ അദ്ദേഹത്തിനൊപ്പമുണ്ടാവുമെന്നും സൂചനയുണ്ട്. ഇന്ത്യയും അമേരിക്കയും സന്ദര്‍ശനത്തെ അതീവ പ്രാധാന്യത്തോടെയാണ് …
കുവൈത്തിൽ പിടിയിലായാൽ ഗൾഫ് മേഖലയിൽ 5 വർഷത്തേക്ക് കാല് കുത്താനാകില്ല; പുതിയ നിയമം
കുവൈത്തിൽ പിടിയിലായാൽ ഗൾഫ് മേഖലയിൽ 5 വർഷത്തേക്ക് കാല് കുത്താനാകില്ല; പുതിയ നിയമം
സ്വന്തം ലേഖകൻ: രാജ്യത്ത് ഈ വര്‍ഷം പൊതുമാപ്പ് പ്രഖ്യാപിക്കേണ്ടതില്ലെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങളാണ് ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുമാപ്പ് പ്രതീക്ഷിച്ച് താമസനിയമലംഘനം നടത്തുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ പുതിയ നീക്കം കുവൈത്തില്‍ നിയമലംഘനത്തിന് പിടിയിലാകുന്നവരെ 5 വര്‍ഷത്തേക്ക് നാട് കടത്തുന്ന രീതിയിലാണ് ആഭ്യന്തര മന്ത്രാലയം നിമയത്തില്‍ മാറ്റം …
“മോദിയെ ഒരുപാട് ഇഷ്ടം, പക്ഷേ താരിഫിന്റെ കാര്യത്തില്‍?” വിമർശനവുമായി ട്രംപ്
“മോദിയെ ഒരുപാട് ഇഷ്ടം, പക്ഷേ താരിഫിന്റെ കാര്യത്തില്‍?” വിമർശനവുമായി ട്രംപ്
സ്വന്തം ലേഖകൻ: നിരവധി വര്‍ഷങ്ങളായി ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യ ബുദ്ധിമുട്ടിക്കുകയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വലിയ ഇഷ്ടമാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊളറാഡോയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവേയാണ് വ്യാപാര കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ ട്രംപ് കുറ്റപ്പെടുത്തിയത്. എന്നാല്‍ പുതിയ വ്യാപാര ഇടപാടുകള്‍ ഉടന്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പുതിയ മികച്ച ഇടപാടുകള്‍ …
ജർമ്മനിയിൽ കുർദ് മേഖലയിലെ ബാറിൽ വെടിവപ്പ്; മരണം എട്ടായി; അക്രമി മരിച്ച നിലയിൽ
ജർമ്മനിയിൽ കുർദ് മേഖലയിലെ ബാറിൽ വെടിവപ്പ്; മരണം എട്ടായി; അക്രമി മരിച്ച നിലയിൽ
സ്വന്തം ലേഖകൻ: ജര്‍മ്മനിയിലെ ഹനാവു നഗരത്തിലെ രണ്ട് ബാറുകളിലുണ്ടായ വെടിവെയ്പ്പില്‍ എട്ട് മരണം. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രത്രി പത്ത് മണിയോടെയാണ് ഹനാവുവിലെ ബാറില്‍ ആദ്യം വെടിവെയ്പ്പ് നടന്നത്. ഇവിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ മറ്റൊരു ബാറിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേരും കൊല്ലപ്പെട്ടു. സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കപ്പെടുന്നയാളും …
ഡയമണ്ട് പ്രിൻസസിൽ എട്ട് ഇന്ത്യക്കാർക്ക് കൊറോണ; ഇറാനിൽ 2 മരണം
ഡയമണ്ട് പ്രിൻസസിൽ എട്ട് ഇന്ത്യക്കാർക്ക് കൊറോണ; ഇറാനിൽ 2 മരണം
സ്വന്തം ലേഖകൻ: ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായെന്ന് കേന്ദ്ര വിദേശകാര്യവക്താവ് രവീശ് കുമാർ. എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണെന്നും രവീശ് കുമാർ അറിയിച്ചു. നൂറ്റി മുപ്പത്തിയെട്ട് ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇതിൽ നൂറ്റിപ്പന്ത്രണ്ട് പേർ കപ്പൽ ജീവനക്കാരും ആറ് പേർ യാത്രക്കാരുമാണ്. കേന്ദ്രസർക്കാർ മരുന്നുകളും മെഡിക്കൽ …
“ഹൗഡി മോദി” പോലെ ബ്രഹ്മാണ്ഡ സ്വീകരണ ചടങ്ങാകാൻ “നമസ്‌തേ ട്രംപ്”
“ഹൗഡി മോദി” പോലെ ബ്രഹ്മാണ്ഡ സ്വീകരണ ചടങ്ങാകാൻ  “നമസ്‌തേ ട്രംപ്”
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വീകരണമൊരുക്കുന്ന ‘നമസ്‌തേ ട്രംപ്’ പരിപാടി കഴിഞ്ഞ സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ക്ക് സമാനമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്രംപിന്റെ സന്ദര്‍ശനത്തിനായി തങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് രവീഷ് കുമാര്‍ പറഞ്ഞു. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന …
“കട്ട് കോപ്പി പേസ്റ്റ്” അടക്കം കമ്പ്യൂട്ടര്‍ കണ്ടെത്തലുകളുടെ ശാസ്ത്രജ്ഞന്‍ വിടവാങ്ങി
“കട്ട് കോപ്പി പേസ്റ്റ്” അടക്കം കമ്പ്യൂട്ടര്‍ കണ്ടെത്തലുകളുടെ ശാസ്ത്രജ്ഞന്‍ വിടവാങ്ങി
സ്വന്തം ലേഖകൻ: കട്ട് കോപ്പി പേസ്റ്റ് ഈ മൂന്ന് ഓപ്ഷനുകൾക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി ആരാണെന്ന് അധികമാര്‍ക്കുമറിയില്ല. കഴിഞ്ഞ ദിവസം അന്തരിച്ച ലാറി ടെസ്‌ലര്‍ എന്ന അമേരിക്കന്‍ ശാസ്ത്രഞ്ജനാണ് കമ്പ്യൂട്ടര്‍ ഉപയോഗം ഏറെ അനായാസമാക്കിയ ബുദ്ധികേന്ദ്രം. ഇന്റര്‍ഫേസ് ഡിസൈനിംഗില്‍ പഠനം നടത്തിയ ലാറി ടെസ്‌ലര്‍ കമ്പ്യൂട്ടറുകളെ യൂസര്‍ ഫ്രെണ്ടലി ആക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 1960കളില്‍ സിലിക്കണ്‍ …