സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അറൈവല്‍ യാത്രക്കാര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. യാത്രക്കാരെ നാല് വിഭാഗങ്ങളായി തിരിച്ചാണ് പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുക. പുതുതായി പ്രഖ്യാപിച്ച ചട്ടപ്രകാരം ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരെയും എയര്‍പോര്‍ട്ടില്‍ ശരീര താപ പരിശോധനയ്ക്ക് വിധേയമാക്കും. യാത്രക്കാര്‍ തങ്ങളുടെ ഖത്തര്‍ …
സ്വന്തം ലേഖകൻ: ആബർഡീൻഷെയറിലെ സ്റ്റോൺഹേവനിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ട്രെയിൻ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരു ജീവനക്കാരനും യാത്രക്കാരനുമാണ് മരിച്ച മറ്റ് 2 പേർ. കനത്ത മഴയും ഇടിമിന്നലും മണ്ണിടിച്ചിലുമാണ് സ്കോട്ട്ലൻഡിലുടനീളം വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സത്തിനും കാരണമായത്. തീവണ്ടി അപകടത്തെത്തുടർന്ന് എമർജൻസി പ്രഖ്യാപിക്കുകയും എയർ ആംബുലൻസടക്കം 30 ഓളം എമർജൻസി …
സ്വന്തം ലേഖകൻ: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്തവര്‍ഗക്കാരിയുമായ കമല ഹാരിസില്‍ പൂര്‍ണ പ്രതീക്ഷയര്‍പ്പിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. എങ്ങനെ ഭരിക്കണമെന്ന് ഉത്തമ ബോധ്യമുള്ള ആളാണ് കമലയെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കയെ പുനര്‍നിര്‍മ്മിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഇരുവരും തയ്യാറാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് മികച്ച ഭാവി ഉറപ്പുനല്‍കുന്നുവെന്നും …
സ്വന്തം ലേഖകൻ: സാധുവായ എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്ക. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്ന നിബന്ധന പ്രകാരം മാണ് പുതിയ ഇളവ്. ഇങ്ങനെ വരുന്നവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെയും കുട്ടികളെയും കൂടെ കൊണ്ടുവരാനും അനുവാദം നല്‍കുമെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് അഡൈ്വസറി അറിയിച്ചിരിക്കുന്നത്. …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഉത്ഭവത്തേപ്പറ്റിയുള്ള അറിയപ്പെടാത്ത രഹസ്യങ്ങള്‍ തേടി തായ്‌ലാന്‍ഡ് ഗവേഷകര്‍. ഇതിന് വേണ്ടി അന്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലുള്ള ഗുഹകളില്‍ നിന്ന് വവ്വാലുകളെ പിടികൂടി പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണ് ഗവേഷകര്‍. നിലവിലെ വിവരങ്ങള്‍ പ്രകാരം വവ്വാലുകളില്‍ നിന്നാണ് കൊറോണ വൈറസ് മറ്റ് ജീവികളിലേക്ക് വ്യാപിച്ചതെന്നാണ് വിലയിരുത്തുന്നത്. ലോകമെമ്പാടും 7.5ലക്ഷത്തോളം ആളുകളുകളുടെ മരണത്തിനിടയാക്കിയ വൈറസിനോട് ഏറ്റവും അടുത്ത …
സ്വന്തം ലേഖകൻ: ദേശികളായ വ്യാപാരികൾക്കു 10 വർഷവും മറ്റുള്ളവർക്കു 5 വർഷവും ഇഖാമ പുതുക്കി നൽകും വിധമുള്ള താമസാനുമതിരേഖാ ഭേദഗതി നിയമം താമസിയാതെ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. ഗാർഹികതൊഴിലാളികൾ കുവൈത്തിന് പുറത്ത് താമസിക്കാവുന്ന കാലപരിധി 6 മാസത്തിന് പകരം 4 മാസമായി ചുരുക്കിയിട്ടുമുണ്ട്. ഇഖാമ നിയമലംഘനത്തിന് നിലവിൽ ഒരു ദിവസത്തേക്കുള്ള പിഴ 2 ദിനാറിൽനിന്ന് …
സ്വന്തം ലേഖകൻ: ഐസിഎ (ica) അനുമതിയില്ലാതെ തന്നെ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചു തുടങ്ങി. തിരികെ എത്താന്‍ ആഗ്രഹിക്കുന്നവര്‍ uaeentry.ica.gov.ae എന്ന വെബ്സൈറ്റില്‍ കയറി വിസയുടെ സാധുത സ്വയം പരിശോധിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പാസ്പോര്‍ട്ട് നമ്പര്‍, എമിറേറ്റ്സ് ഐഡി വിവരം, പൗരത്വം, എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ യുഎഇയിലേക്ക് മടങ്ങാന്‍ യോഗ്യതയുണ്ടെങ്കില്‍ …
സ്വന്തം ലേഖകൻ: അബൂദബി വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് പുറപ്പെടുന്ന ഇത്തിഹാദ് എയർവേസ് വിമാന യാത്രക്കാർക്ക് 16 മുതൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു.നിലവിൽ സ്വിറ്റ്സർലൻഡ്, യു.കെ തുടങ്ങിയ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലെ യാത്രക്ക് മാത്രമായിരുന്നു കോവിഡ് പരിശോധന ഫലം വേണ്ടിയിരുന്നത്. എന്നാൽ, ഞായറാഴ്ച മുതൽ അബൂദബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാർക്കും ബോർഡിങ് …
സ്വന്തം ലേഖകൻ: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 220,000 പേർക്ക് തൊഴിൽ നഷ്ടമായതായി ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏഴുലക്ഷത്തിലധികം പേർ ബ്രിട്ടനിൽ തൊഴിൽ രഹിതരായെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും സാമ്പത്തിക രംഗത്തെ നിലവിലുള്ള മാന്ദ്യം കൂടുതൽ തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നാണ് ചാൻസിലർ ഋഷി സുനാക് മുന്നറിയിപ്പു നൽകുന്നത്. …
സ്വന്തം ലേഖകൻ: ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കൊവിഡ് വാക്‌സിന് റഷ്യ സ്പുട്‌നിക് വി എന്ന് പേരിട്ടു. വിദേശ മാര്‍ക്കറ്റില്‍ ഈ പേരിലാകും റഷ്യന്‍ വാക്‌സിന്‍ അറിയപ്പെടുക. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചുകൊണ്ടാണ് വാക്‌സിന് ‘സ്പുട്‌നിക് വി’ എന്ന പേരിട്ടത്. ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമെന്ന നിലക്കും കൊവിഡിനെതിരായ ഒരു വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന …