സ്വന്തം ലേഖകൻ: ജനകീയ ചൈനീസ് സമൂഹമാധ്യമമായ ടിക്ടോക്കിനെതിരെ കടുത്ത നടപടിയുമായി യുഎസും. ടിക്ടോക്കുമായോ ഉടമസ്ഥരായ ചൈനീസ് കമ്പനിയുമായോ ബന്ധപ്പെടുന്നതിനു നിരോധനമേർപ്പെടുത്തിയ ഉത്തരവാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തിറക്കിയത്. 45 ദിവസത്തിനുള്ളിൽ ഇതു പ്രാബല്യത്തിലാകും. ടിക്ടോക് നിരോധനത്തിനു മുന്നോടിയായാണ് ഉത്തരവിനെ വിലയിരുത്തുന്നത്. “രാജ്യസുരക്ഷ മുൻനിർത്തി ടിക്ടോക്കിനും ഉടമകൾക്കുമെതിരെ യുഎസ് ശക്തമായ നടപടിയെടുക്കുകയാണ്. ഏതെങ്കിലും വ്യക്തികൾ ടിക്ടോക്കുമായോ അവരുമായി …
സ്വന്തം ലേഖകൻ: മാർച്ച് 13ന് മുൻപ് ഇഷ്യു ചെയ്ത എല്ലാത്തരം വീസകളും റദ്ദായതായി കണക്കാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ ഇനി എത്താനുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കണം. മാനദണ്ഡങ്ങൾ താമസിയാതെ പ്രഖ്യാപിക്കും. വിവിധ തരത്തിലുള്ള വീസ സമ്പാദിച്ച പലർക്കും മാർച്ച് 13ന് ശേഷം കുവൈത്തിൽ പ്രവേശിക്കാൻ കഴിയാതെ വന്നിട്ടുണ്ട്. കൊവിഡ് മുൻനിർത്തി വിമാന സർവീസ് …
സ്വന്തം ലേഖകൻ: രാജ്യങ്ങളുടെ യഥാർഥ യാത്രാരേഖകൾ തിരിച്ചറിയാനുള്ള ഡിജിറ്റൽ ശേഖരണ പ്ലാറ്റ്‌ഫോം ദുബായ് താമസ കുടിയേറ്റ വകുപ്പിൽ (ജി.ഡി.എഫ്.ആർ.എ.) സജ്ജമായി. ദുബായ് ഇ-ഡോക്യുമെന്റ്‌സ് സിസ്റ്റം എന്നപേരിലുള്ള ഈ ഡിജിറ്റൽ ശേഖരണം കൃത്രിമരേഖകൾ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതിനും വ്യാജന്മാരെ അതിവേഗം കണ്ടത്തുന്നതിനും സഹായിക്കും. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും യഥാർഥ യാത്രാ രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ ഇതിൽ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി എല്ലാവരെയുംപോലെ അജ്മാന് ഇറാനി മാര്‍ക്കറ്റിലെ വ്യാപാരികളെയും പിടിച്ചുലച്ചിരുന്നു. ബുധനാഴ്ച വൈകീട്ടുണ്ടായ അഗ്നിബാധ ‘കൂനിന്മേൽ കുരു’ എന്ന പോലെ ഇവരുടെ സ്വപ്നങ്ങളെ ചാരക്കൂനയാക്കി. മാര്‍ക്കറ്റിലെ 120ഓളം സ്ഥാപനങ്ങളാണ് ചാരമായി മാറിയത്. ഇറാനി മാര്‍ക്കറ്റ് എന്നാണ് പേരെങ്കിലും സാധാരണക്കാരായ നൂറുകണക്കിന് മലയാളികളുടെയും ബംഗാളികളുടെയും ഉപജീവനമായിരുന്നു മാര്‍ക്കറ്റ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അഞ്ചു മാസത്തോളമായി …
സ്വന്തം ലേഖകൻ: അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ സംസ്‌കാരം നടന്നു. അമേരിക്കയിലെ റ്റാംബെയിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് പള്ളിയിലായിരുന്നു സംസ്‌കാരം. അമേരിക്കൻ സമയം രാവിലെ പതിനൊന്നരയ്‌ക്കാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 7.30 ന് ആരംഭിച്ച ചടങ്ങുകൾ ഇന്നു പുലർച്ചെ മൂന്നരയോടെ അവസാനിച്ചു. അമേരിക്കയിലുടെ ബന്ധുക്കളാണ് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും യുഎസ് തിരഞ്ഞടുപ്പ് ചൂടിലേക്ക്.ഡെമോക്രാറ്റുകള്‍ തങ്ങളുടെ പാര്‍ട്ടി കണ്‍വെന്‍ഷന്‍ പൂര്‍ണ്ണമായും വെര്‍ച്വല്‍ ആയിരിക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതാദ്യമായാണ് അമേരിക്കന്‍ ചരിത്രത്തില്‍ ഡെമോക്രാറ്റുകള്‍ ഇത്തരമൊരു ഡിജിറ്റല്‍ കണ്‍വന്‍ഷന്‍ നടത്തുന്നത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം, …
സ്വന്തം ലേഖകൻ: ഈമാസം അവസാനം സ്കൂൾ തുറക്കുേമ്പാൾ ദുബൈയിലെ വിദ്യാർഥികളെ നേരിട്ട് സ്കൂളിലേക്ക് അയക്കണോ എന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം. ദുൈബ നോളജ് ആൻഡ് ഹ്യൂമൻ െഡവലപ്മെൻറ് അതോറിറ്റിയാണ് (കെ.എച്ച്.ഡി.എ) ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് 30ന് പുതിയ അധ്യയനവർഷം ആരംഭിക്കുന്നതോടെ ക്ലാസ് മുറികളിലെ പഠനം ആരംഭിക്കാനാണ് തീരുമാനം. എന്നാൽ, ചില രക്ഷിതാക്കൾ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മക്കളെ …
സ്വന്തം ലേഖകൻ: പെരുന്നാൾ അവധിയിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന സഞ്ചാര വിലക്ക് ശനിയാഴ്ചയോടെ അവസാനിക്കും. ശനിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെ രാത്രികാല സമ്പൂർണ ലോക്ഡൗൺ സമയം രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെയാക്കി കുറച്ചു. നിലവിൽ ഇത് രാത്രി ഏഴ് മുതൽ പുലർച്ചെ ആറ്് വരെയാണ്. ശനിയാഴ്ച വരെ ഇത് തുടരും. …
സ്വന്തം ലേഖകൻ: യു.എ.ഇയിലേക്കുള്ള സന്ദർശക വിസയുമായി യാത്ര ചെയ്യാനെത്തിയ മലയാളികൾക്ക് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് യാത്രാ അനുമതി നിഷേധിച്ചു. ചൊവ്വാഴ്ച രാത്രി കോഴിക്കോട് വിമാനത്താവളത്തിലാണ് സംഭവം. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ബോർഡിങ് പാസുമായി വെയിറ്റിങ് ലോഞ്ചിലെത്തിയ ശേഷമാണ് ഇവരെ തിരിച്ചിറക്കിയത്. ദുബൈയിലെ മാതാപിതാക്കളുടെ അടുക്കലേക്ക് മടങ്ങിപ്പോകാനൊരുങ്ങിയ കാസർകോട് സ്വദേശി ഡോ. മുബാറഖിെൻറ മകൻ നിഹാൽ, ഭർത്താവിെൻറ …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ പദ്ധതിയിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് 13 പുതിയ വിമാനങ്ങൾ കൂടി. ഇൻഡിഗോയാണ് സർവിസ് നടത്തുന്നത്. ആഗസ്റ്റ് ഏഴ് മുതൽ 13 വരെ ലഖ്നോ, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തുന്ന വിമാനങ്ങൾ ദോഹയിലെ ഇന്ത്യൻ എംബസിയാണ് പ്രഖ്യാപിച്ചത്. നേരത്തേ വന്ദേഭാരത് മിഷൻെറ …