സ്വന്തം ലേഖകൻ: യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യക്കാർക്ക്, നിരോധനമില്ലാത്ത രാജ്യങ്ങളിൽ നിന്നു കുവൈത്തിലേക്ക് എത്താമെന്ന് അധികൃതർ. രണ്ടാമത്തെ രാജ്യത്തു ചുരുങ്ങിയത് 14 ദിവസം തങ്ങിയതിനുശേഷം കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് സമ്പാദിച്ചിരിക്കണം. ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു വിലക്ക്. പുതിയ വിശദീകരണം അനുസരിച്ച് ഇന്ത്യക്കാർ 14 ദിവസം വിലക്ക് ഇല്ലാത്ത രാജ്യത്ത് കഴിയുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്താൽ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി യുഎസ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ആഘാതം ഉടനെയൊന്നും വിട്ടുമാറില്ലെന്ന സൂചനയുമായി പുതിയ കണക്കുകൾ പുറത്ത്. മൊത്ത ആഭ്യന്തര ഉത്പാദനം ഈ വര്‍ഷം രണ്ടാം പാദത്തില്‍ 9.5 ശതമാനം ഇടിഞ്ഞതായി വാണിജ്യ വകുപ്പ് അറിയിച്ചു. ജി.ഡി.പി. രണ്ടാം പാദത്തില്‍ 1.8 ട്രില്യണ്‍ ഡോളറായി ചുരുങ്ങി. ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് പ്രകാരം …
സ്വന്തം ലേഖകൻ: യുഎസിലെ സൗത്ത് ഫ്‌ളോറിഡയിൽ കൊല്ലപ്പെട്ട മെറിൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. പ്രതിയായ ഭർത്താവ് ഫിലിപ്പ് മാത്യുവിനെ കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട ചില ക്ലിയറൻസുകൾ ലഭിച്ചു കഴിഞ്ഞാൽ ഇന്ത്യൽ എംബസിയുടെ അനുമതിയോടെ മൃതദേഹം കേരളത്തിൽ എത്തിക്കും. ഫിലിപ്പ് മാത്യുവിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത് അമേരിക്കയിലെ അമേരിക്കയിലെ ഏറ്റവും ഉയർന്ന ശിക്ഷകളിലൊന്നായ ഫസ്റ്റ് …
സ്വന്തം ലേഖകൻ: ഹരിയാനയിലെ അംബാലയിൽ അഞ്ച് റഫാൽ പോർവിമാനങ്ങളുടെ ആദ്യ ബാച്ച് വിന്യസിച്ചതിനു തൊട്ടുപിന്നാലെ ചൈനയും പാക്കിസ്ഥാനും പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്നാണ് പാക്കിസ്ഥാൻ അറിയിച്ചത്. ഫ്രാൻസിൽ നിന്നെത്തിയ റഫാൽ ഏഷ്യയിലെ സമാധാനം ഇല്ലാതാക്കുമെന്നും ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ സഹായം വേണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആണവായുധ നിർമാണത്തിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്ന് പാക്കിസ്ഥാൻ രാജ്യാന്തര സമൂഹത്തോട് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം മൂലം സാധാരണ നിലയില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി കുവൈത്ത്. കുവൈറ്റിലെ സ്വകാര്യ സ്കൂളുകളിലെ ഫീസ് 25% ശതമാനം കുറച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. സ്കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതു വരെ 2020-21 അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശവും നല്കി. കൂടാതെ, …
സ്വന്തം ലേഖകൻ: യുകെയിൽ കൊവിഡ് ലക്ഷണങ്ങളുള്ള ആളുകൾക്കായുള്ള സെൽഫ് ഐസോലേഷൻ സമയം 10 ദിവസമാക്കാൻ സാധ്യത. രാജ്യത്ത് കൊറോണ പടരാതിരിക്കാനുള്ള സർക്കാരിന്റെ തീവ്ര പരിപാടിയുടെ ഭാഗമായാണ് പുതിയ നിർദ്ദേശം. നിലവിൽ തുടർച്ചയായ ചുമ, ഉയർന്ന താപനില അല്ലെങ്കിൽ രുചി അല്ലെങ്കിൽ മണം നഷ്ടപ്പെടൽ എന്നീ പ്രധാന കൊവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന ആളുകൾ ഏഴു ദിവസത്തേക്ക് സ്വയം …
സ്വന്തം ലേഖകൻ: യുഎഇയും ഒമാനും തമ്മില്‍ നയതന്ത്ര മേഖലയില്‍ അകലുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎഇയുമായുള്ള ഒരു വമ്പന്‍ കരാറില്‍ നിന്ന് ഒമാന്‍ പിന്‍മാറിയതാണ് ഇതിനുള്ള സൂചനകള്‍ നല്‍കുന്നത്. യുഎഇയിലെ ദമാക് ഇന്റര്‍നാഷണല്‍ കമ്പനിയും ഒമാനിലെ ടൂറിസം മേഖലയിലെ നിക്ഷേപ ശാഖയായ ഒമ്‌റാനും തമ്മിലുള്ള കരാറാണ് പിന്‍വലിച്ചിരിക്കുന്നത്. ഒമാനിലെ മുന്‍ സുല്‍ത്താന്‍ ഖാബൂസിന്റെ മരണശേഷം ജനുവരിയില്‍ അധികാരത്തിലേറിയ ഹൈതം …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒമ്പത് മുതൽ പുതിയ വർക്ക് പെർമിറ്റിന് അപേക്ഷ സ്വീകരിക്കുമെന്ന് ബഹ്റൈനിലെ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നത് മാർച്ച് മുതൽ നിർത്തിവെച്ചിരുന്നു. വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനിച്ചതോടെ, സ്വകാര്യ തൊഴിൽ ദാതാക്കൾക്ക് വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കഴിയും. കിരീടാവകാശിയും …
സ്വന്തം ലേഖകൻ: ഡിഫോർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (ഡി.എ.സി.എ) പ്രോഗാമനുസരിച്ച് പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ട്രംപ് ഭരണകൂടം. ഇതിനുപുറമെ രണ്ടു വർഷത്തേക്ക് പുതുക്കി നൽകിയിരുന്നത് ഒരു വർഷമാക്കി കുറയ്ക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ വ്യാഴായ്ചയാണ് വൈറ്റ് ഹൗസ് അധികൃതർ ഉത്തരവിറക്കിയത്. ഒബാമ ഭരണകൂടമാണ് ആദ്യമായി ഡാക്കാ പ്രോഗ്രാം നിയമമാക്കിയത്. അനധികൃതമായി കുടിയേറിയ …
സ്വന്തം ലേഖകൻ: കോവിഡിനെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി റഷ്യ. ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ ജനങ്ങൾക്കായി ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി.ഓഗസ്റ്റ് പത്തിനോ അതിനുമുേമ്പാ വാക്സിൻ ലഭ്യമാക്കുമെന്ന് റഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘സി.എൻ.എൻ’ റിപ്പോർട്ട് ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്സിൻ കണ്ടുപിടിക്കുന്നതിന് 20ലധികം ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വാക്സിൻ തയാറായതായി റഷ്യ പ്രഖ്യാപിച്ചത്. മോസ്കോ കേന്ദ്രമായ …