സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് യാത്രാ മാർഗനിർദേശങ്ങൾ പുറത്ത്. പുതിയ നിർദേശങ്ങൾ പ്രകാരം സ്പെയിനിൽ നിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർ 14 ദിവസത്തേക്ക് നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. സ്പെയിനിൽ കൊറോണയുടെ രണ്ടാം തരംഗമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുകെ സർക്കാരിന്റെ നടപടി. 900 ൽ അധികം പുതിയ വൈറസ് കേസുകൾ സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. …
സ്വന്തം ലേഖകൻ: പ്രതിസന്ധിലായ സാമ്പത്തിക രംഗത്തെ പിടിച്ചു നിർത്താനായി നൽകിയ ഇളവുകൾ കോവിഡിന്റെ രണ്ടാം വരവിന് വഴി തുറക്കുകയാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളിലും. സ്പെയിൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, എന്നീ രാജ്യങ്ങളിലെല്ലാം ഇളവുകൾ നിലവിൽ വന്നതിന് ശേഷം കൊവിഡ് കേസുകളുടെ എണ്ണം കൂടുകയും പുതിയ ഹോട്ട് സ്പോട്ടുകൾ രൂപം കൊള്ളുകയും ചെയ്തു. കൊവിഡ് ഏറ്റവും അധികം …
സ്വന്തം ലേഖകൻ: കൊവിഡ് ദുരിതത്തില്‍ വലയുന്ന യുഎസിന് ഭീഷണിയായി ഹന്ന ചുഴലിക്കാറ്റ് തീരംതൊട്ടു. ടെക്സസ് തീരത്ത് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ട്. കടലിൽ വലിയ ഉയരത്തില്‍ തിരമാലകളും രൂപപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായ മേഖലയിലാണ് ചുഴലിക്കാറ്റുള്ളത്. ടെക്സസിലെ 32 കൗണ്ടികളില്‍ ദുരന്ത മുന്നറിയിപ്പ് നല്‍കി. പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. …
സ്വന്തം ലേഖകൻ: ജ്യത്ത് ആദ്യത്തെ കൊറോണ വൈറസ് ബാധാ സംശയത്തെ തുടര്‍ന്ന് ഉത്തര കൊറിയന്‍ അതിര്‍ത്തി പട്ടണമായ കേസോങ്ങില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഭരണത്തലവന്‍ കിം ജോങ് ഉന്‍ ശനിയാഴ്ച അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചു ചേര്‍ത്തതായും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ ചെക്ക് പോയിന്റുകളിൽ പരിശോധനയ്ക്കായി യാത്രക്കാർ കയ്യിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തെടുക്കേണ്ട. പകരം ഹാൻഡ് ബാഗിൽ തന്നെ സൂക്ഷിച്ചാൽ മതി. യാത്രക്കാരന്റെ ബാഗിനുള്ളിലെ ഏത് ഉപകരണങ്ങളും വേഗത്തിൽ തിരിച്ചറിയാനുള്ള അത്യാധുനിക സി2 സുരക്ഷാ പരിശോധനാ സാങ്കേതിക വിദ്യ അധികൃതർ നടപ്പാക്കി കഴിഞ്ഞു. നാളിതുവരെ ടെർമിനലുകളിലെ ചെക്ക് പോയിന്റിൽ എത്തുമ്പോൾ …
സ്വന്തം ലേഖകൻ: ബലിപെരുന്നാൾ പ്രമാണിച്ച് 265 തടവുകാർക്ക് കൂടി യു.എ.ഇ മോചനം നൽകുന്നു. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 203 തടവാുകാർക്ക് മോചനം പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 62 തടവുകാരെ …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 21 വയസ്. ‘ഓപറേഷൻ വിജയ്’ എന്ന പേരിൽ കരസേനയും ‘ഒാപറേഷൻ സഫേദ് സാഗർ’ എന്ന പേരിൽ വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിലൂടെയാണ് പാകിസ്താനെതിരെ ഇന്ത്യ വിജയം നേടിയത്. യുദ്ധത്തില്‍ വീരമൃത്യു വരിച്ച 527 ധീരജവാന്‍മാര്‍ക്ക് കര, നാവിക, വ്യോമസേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥൻമാർ ഡൽഹിയിലെ യുദ്ധസ്മാരകത്തിൽ ഇന്ന് പുഷ്പചക്രം …
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന കുറ്റസമ്മതവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത്. സർക്കാരിന് വൈറസ് വ്യാപനത്തിന്റെ ആദ്യ ആഴ്ചകളിൽ കൊവിഡിന്റെ ഗൌരവത്തെക്കുറിച്ച് കാര്യമായ ധാരണകൾ ഒന്നുമില്ലായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറച്ച്കൂടി കാര്യക്ഷമമാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ബി.ബി.സി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പരസ്യമായ കുറ്റസമ്മതം. വൈറസിന്റെ വ്യാപനം …
സ്വന്തം ലേഖകൻ: കൊവിഡ്-19 സാഹചര്യം സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കുശേഷം സൗദി അറേബ്യയുടെ തെരുവോരങ്ങളും പാര്‍ക്കുകളും ഷോപ്പിങ് മാളുകളും സജീവമായിത്തുടങ്ങി. എല്ലാ മേഖലകളും പതിയെ പൂര്‍വാവസ്ഥയിലേക്കു തിരിച്ചുവരികയാണ്. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് ജനങ്ങള്‍ ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും എത്തുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാതെ വൈറസ് വാഹകരാകരുതെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിയമലംഘനം …
സ്വന്തം ലേഖകൻ: യുഎസിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്ത 70,000 കൊറോണ. രാജ്യത്ത് പകര്‍ച്ചവ്യാധി വ്യാപിച്ചതിനു ശേഷം ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ റെക്കോർഡാണിത്. രാജ്യത്ത് അറിയപ്പെടുന്ന ആകെ കേസുകളുടെ എണ്ണം നാല് ദശലക്ഷം കവിഞ്ഞു, കൂടാതെ തുടര്‍ച്ചയായി മൂന്നാം ദിവസവും 1,100 പേർ മരണമടഞ്ഞു. 2,390 കേസുകളുമായി അലബാമ വൈറസ് വ്യാപനത്തില്‍ കുതിച്ചു കയറ്റം …