1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും സന്ദർശക വീസ നൽകി ദുബായ് എമിഗ്രേഷൻ
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും സന്ദർശക വീസ നൽകി ദുബായ് എമിഗ്രേഷൻ
സ്വന്തം ലേഖകൻ: ദുബായ് എമിഗ്രേഷൻ വീണ്ടും സന്ദർശക വീസ അനുവദിച്ചു തുടങ്ങി. ഇന്ത്യ അടക്കം കൂടുതൽ രാജ്യങ്ങൾക്ക് ഇന്നലെ(ബുധൻ) മുതൽ സന്ദർശക വീസ നൽകിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഒട്ടേറെ പേര്‍ ഇന്നലെ തന്നെ വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്തതായി ആമർ കേന്ദ്രങ്ങളും ട്രാവൽ ഏജൻസികളും വ്യക്തമാക്കി.കോവിഡിനെ തുടർന്ന് മാർച്ച് മുതൽ ദുബായ് സന്ദർശക വീസ അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. …
യുകെ പോലീസിനെ വട്ടം ചുറ്റിച്ച ജയിൽ ചാട്ടക്കാരൻ അധോലോക രാജാവ് ദുബായിൽ വലയിലായി
യുകെ പോലീസിനെ വട്ടം ചുറ്റിച്ച ജയിൽ ചാട്ടക്കാരൻ അധോലോക രാജാവ് ദുബായിൽ വലയിലായി
സ്വന്തം ലേഖകൻ: ലഹരിമരുന്ന്, തോക്കുകൾ എന്നിവ കള്ളക്കടത്ത് നടത്തിയ കേസുകളിൽ ഇംഗ്ലണ്ട് പൊലീസ് അന്വേഷിച്ചിരുന്ന സംഘത്തലവന്‍ ദുബായിൽ അറസ്റ്റിൽ. കോളിൻ ഗണ്‍ എന്ന കൊള്ള സംഘത്തെ നയിക്കുന്ന ക്രെയിഗ് മാർടിൻ മോറനാണ് അറസ്റ്റിലായതെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയായ ക്രെയിഗിനെ ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് ഇന്റർപോൾ ചുവപ്പു പട്ടികയിൽപ്പെടുത്തുകയും …
ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍; ഞെട്ടലോടെ മലയാളികൾ
ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍; ഞെട്ടലോടെ മലയാളികൾ
സ്വന്തം ലേഖകൻ: സൗത്ത് ഫ്‌ളോറിഡ കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ആശുപത്രിയില്‍ മലയാളി നഴ്‌സിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി പിറവം മരങ്ങാട്ടില്‍ മെറിന്‍ ജോയി (26) ആണ് മരിച്ചത്. രാവിലെ ഏഴരയോടെ (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട്) രാത്രിഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് സ്ഥലത്ത് എത്തിയപ്പോഴാണ് മെറിന്‍ …
കൊവിഡ് കാലത്തും ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധന
കൊവിഡ് കാലത്തും ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധന
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2019-20 വര്‍ഷത്തില്‍ 38000 ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനവാണിത്. 2019-20 സമയത്ത് രണ്ട് ലക്ഷം പേരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം നേടിയത്. ഇതില്‍ 38209 പേര്‍ ഇന്ത്യക്കാരാണ്. തൊട്ടു പിന്നില്‍ ബ്രിട്ടീഷുകാരാണ്. 25,011 പേര്‍, 14764 …
വിമാന സർവീസ്: ഒരുക്കങ്ങൾ പൂർത്തിയായതായി കുവൈത്ത്; 20 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും
വിമാന സർവീസ്: ഒരുക്കങ്ങൾ പൂർത്തിയായതായി കുവൈത്ത്; 20 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും
സ്വന്തം ലേഖകൻ: യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കാൻ തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി സിവിൽ ഏവിയേഷൻ റഗുലേറ്റർ. 4 മാസത്തെ ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് ഒന്നിനാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇന്ത്യ ഉൾപെടെ 20 രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സർവീസ് ഉണ്ടായിരിക്കുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. എന്നാൽ, പട്ടികയിൽ ഇന്ത്യ ഉണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസ് ഏതാനും ദിവസമായി …
അഗ്നിച്ചിറകുകളിൽ പറന്ന് ഇന്ത്യൻ മണ്ണിൽ മുത്തമിട്ട് റഫാൽ; ഇത് പുതുയുഗമെന്ന് പ്രതിരോധമന്ത്രി
അഗ്നിച്ചിറകുകളിൽ പറന്ന് ഇന്ത്യൻ മണ്ണിൽ മുത്തമിട്ട് റഫാൽ; ഇത്  പുതുയുഗമെന്ന് പ്രതിരോധമന്ത്രി
സ്വന്തം ലേഖകൻ: ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരാന്‍ റഫാല്‍ വിമാനങ്ങള്‍ എത്തി. ഹരിയാനയിലെ അംബാല വ്യോമസേനാ വിമാനത്താവളത്തിലാണ് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്. വിമാനങ്ങളെ സമുദ്രാതിര്‍ത്തിയില്‍ നാവികസേന സ്വാഗതം ചെയ്തിരുന്നു. അഞ്ച് വിമാനങ്ങളാണ് രാജ്യത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ പുറപ്പെട്ടത്. പിന്നീട് യുഎഇയില്‍ നിന്ന് ചൊവ്വാഴ്ച യാത്ര പുനരാരംഭിച്ചു. അംബാല വ്യോമ താവളത്തില്‍ …
അബുദാബിയിൽ വിനോദ സഞ്ചാര മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
അബുദാബിയിൽ വിനോദ സഞ്ചാര മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
സ്വന്തം ലേഖകൻ: വിനോദ സഞ്ചാര മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അബുദാബിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അബുദാബി. ഗോ സെയ്ഫ് സർട്ടിഫിക്കറ്റ് ലഭിച്ചാലും ജീവനക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാതെ തുറക്കാൻ അനുവദിക്കില്ലെന്ന് അബുദാബി സാംസ്കാരിക ടൂറിസം വിഭാഗം (ഡിസിടി) അറിയിച്ചു. സഞ്ചാരികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിനോദസഞ്ചാര മേഖലയുടെ ഉണർവിനായി …
ബഹ്‌റൈനില്‍നിന്ന് കേരളത്തിലേക്കുള്ള വന്ദേഭാരത് വിമാന ടിക്കറ്റ് ബുക്കിങ് ഇനി ഓണ്‍ലൈനില്‍
ബഹ്‌റൈനില്‍നിന്ന് കേരളത്തിലേക്കുള്ള വന്ദേഭാരത് വിമാന ടിക്കറ്റ് ബുക്കിങ് ഇനി ഓണ്‍ലൈനില്‍
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്ദേഭാരത് വിമാനങ്ങളില്‍ ഇനി വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ ബുക്കിങ് നടത്താം. ഇതുവരെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ മനാമയിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ ചെന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവരും ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാം …
ട്രം‌പിന്റെ മൂന്നു ട്രില്യണ്‍ പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് യുഎസ് ജനത; വൈറ്റ് ഹൌസിലും കൊവിഡ് എത്തി!
ട്രം‌പിന്റെ മൂന്നു ട്രില്യണ്‍ പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് യുഎസ് ജനത; വൈറ്റ് ഹൌസിലും കൊവിഡ് എത്തി!
സ്വന്തം ലേഖകൻ: തൊഴിലില്ലായ്മ വേതനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്രം‌പിന്റെ മൂന്നു ട്രില്യണ്‍ പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് യുഎസ് ജനത. അധിക തൊഴിലില്ലായ്മ സഹായം, സ്‌കൂളുകള്‍ക്ക് ധനസഹായം, ഓപ്പറേറ്റിംഗ് ബിസിനസുകള്‍ക്കായി പുതിയ സഹായങ്ങള്‍ എന്നിവയ്ക്കായി മൂന്നു ട്രില്യണ്‍ പാക്കേജിനെ ഭരണകൂടം തുണയ്ക്കുമ്പോള്‍ ഡെമോക്രാറ്റുകള്‍ ഈ ആശയത്തെ എതിര്‍ക്കുകയാണ്. 3 ട്രില്യണ്‍ ഡോളറിന്റെ പാക്കേജിന് പിന്നില്‍ …
“പാകിസ്താനെ കണ്ട് പഠിക്കൂ,” അഫ്ഗാനിസ്ഥാനോടും നേപ്പാളിനോടും ചൈന
“പാകിസ്താനെ കണ്ട് പഠിക്കൂ,” അഫ്ഗാനിസ്ഥാനോടും നേപ്പാളിനോടും ചൈന
സ്വന്തം ലേഖകൻ: പാകിസ്താനെ പോലെ ആകണമെന്ന് അഫ്ഗാനിസ്ഥാനോടും നേപ്പാളിനോടും ആവശ്യപ്പെട്ട് ചൈന. ഉരുക്ക് സഹോദരനായ പാകിസ്താനെ പോലെ ആകണമെന്നാണ് ഇരു രാജ്യങ്ങളോടും ചൈന ആവശ്യപ്പെട്ടത്. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സഹകരണം ഉറപ്പാക്കുന്നത് സംബന്ധിച്ച് നാല് രാജ്യങ്ങളും തമ്മില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി പാകിസ്താനെ മാതൃകയാക്കണമെന്ന തരത്തിലുള്ള പരമാര്‍ശം …