സ്വന്തം ലേഖകൻ: ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോൻ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു. മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് 61കാരനായ കൗലിബലി കുഴഞ്ഞുവീണതെന്നാണ് റിപ്പോർട്ട്. യോഗത്തിന് ശേഷം സുഖമില്ലാതായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് മാസത്തോളമായി ഫ്രാൻസിൽ ഹൃദേൃാഗ സംബന്ധമായ ചികിത്സയിലായിരുന്നു അദ്ദേഹം. ദിവസങ്ങൾക്ക് മുമ്പാണ് തിരിച്ചെത്തിയത്. ഒക്ടോബറിൽ നടക്കാനിരുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്ഥാനാർഥിയായി …
സ്വന്തം ലേഖകൻ: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച അനുമതി നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ആസൂത്രിതമായ സ്വര്‍ണ്ണക്കടത്താണിതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംഭവത്തിൽ ആസൂത്രിതയെന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷ് മുൻകൂർ ജാമ്യത്തിനായി ഇന്ന് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സ്വപ്‌ന സുരേഷിനെതിരെ കടുത്ത നിലപാടാണു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. എന്‍ഐഎ കേസ് …
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിൽ വേതനം വെട്ടിക്കുറയ്ക്കുന്നതിനൊപ്പം ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, ബോണസ് തുടങ്ങിയവ കൊവിഡ് കാലത്ത് കുറയ്ക്കാൻ അനുവാദമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വേതനം കുറയ്ക്കാൻ തൊഴിലുടമയ്ക്ക് പുതിയ നിയമ വകുപ്പ്(279) അനുവാദം നൽകുന്നുണ്ട്. എങ്കിലും ഇരു കൂട്ടരും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തണം. എത്ര ശതമാനം, എത്ര കാലത്തേക്ക് എന്നിവയെല്ലാം ചർച്ചയിലൂടെ തീരുമാനിക്കാം. …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഏറ്റവും വലിയ രണ്ട് ഹൈ സ്ട്രീറ്റ് റീട്ടെയിലർമാരായ ജോൺ ലൂയിസും ബൂട്ടും 5,300 തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നു. 4,000 ജോലികൾ ഇല്ലാതാകുമെന്ന് ബൂട്ട്സ് വ്യക്തമാക്കുമ്പോൾ ജോൺ ലൂയിസ് എട്ട് സ്റ്റോറുകളാണ് അടച്ചുപൂട്ടുന്നത്. 1,300 പേർക്കാണ് ഇതുമൂലം ജോലി നഷ്ടപ്പെടുന്നത്. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നത് തടയാൻ ചാൻസലർ റിഷി സുനക്കിന്റെ പുതിയ സാമ്പത്തിക …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികൾക്കുള്ള യാത്രാ വിലക്ക് നീക്കിയ ദുബായിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ചൊവ്വാഴ്ച മുതൽ എത്തിത്തുടങ്ങി. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതോടെ സന്ദർശകരുെട എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. കോവിഡ് പശ്ചാത്തലത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് …
സ്വന്തം ലേഖകൻ: യുഎസിൽ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. വേൾഡോ മീറ്ററിന്റെ കണക്കുകൾ പ്രകാരം 3,159,514 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയത്. മരണം 134,883 ആയിട്ടുണ്ട്. പുതുതായി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്കാണ് യു.എസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 800 ലേറെ പേര്‍ക്ക് ജീവന്‍ നഷ്‍ടമായി. യുഎസിൽ കൊവിഡ് ബാധിതരുടെ എണ്ണം …
സ്വന്തം ലേഖകൻ: നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജിക്ക് പാർട്ടിയിൽ നിന്നും സമ്മർദ്ദം തുടരുന്നു. ബുധനാഴ്ച നടത്താനിരുന്ന നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (എൻ.സി.പി) സ്റ്റാൻഡിങ് കമ്മിറ്റി അവസാന നിമിഷം മാറ്റിവച്ചു. ശർമ്മ ഒലിയും എതിരാളി പുഷ്പ കമൽ ദഹലും തമ്മിലുളള അഭിപ്രായവ്യത്യാസങ്ങൾ സ്റ്റാൻഡിങ് കമ്മിറ്റി ചേരുന്നതോടെ അവസാനിക്കുമെന്ന പ്രതീക്ഷ അതോടെ അസ്തമിച്ചു. പ്രധാനമന്ത്രിയെ പുറത്താക്കാന്‍ …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാതെ കുടുങ്ങിയത്. ഈ സാഹചര്യത്തില്‍ യുഎഇയില്‍ സാധുതയുള്ള റെസിഡന്‍സ് വിസയോ വര്‍ക്ക് പെര്‍മിറ്റോ ഉള്ള ഇന്ത്യക്കാര്‍ക്കായി ഏതാനും വിമാന സര്‍വീസ് നടത്താന്‍ യുഎഇ ആലോചിക്കുന്നു. ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിഎച്ച്ഡി ചേംബര്‍ …
സ്വന്തം ലേഖകൻ: താൻ ആത്മഹത്യയുടെ വക്കിലെന്ന വിശദീകരണവുമായി സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷ്. താൻ സ്വർണക്കടത്ത് നടത്തിയിട്ടില്ല. ഡിേപ്ലാമാറ്റിക് ബാഗിൽ വന്ന സ്വർണവുമായി തനിക്ക് പങ്കില്ല. കോൺസുലേറ്റിലെ കാർഗോ വിഭാഗത്തിൽ ജോലി ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് അയച്ചുനൽകിയ ശബ്ദസന്ദേശത്തിൽ പറയുന്നു. കോൺസൽ ജനറലിന്റെ അഡ്മിനിസ്ട്രേറ്റീവ് വർക്കർ മാത്രമാണ് ഞാൻ. ആ …
സ്വന്തം ലേഖകൻ: ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സാമ്പത്തിക വീണ്ടെടുക്കലിന്റെ പച്ചപ്പ് കണ്ടുതുടങ്ങി. ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ്വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യയെന്നും ഓർമിപ്പിച്ചു. ആഗോള നിക്ഷേപകർക്ക് ഇന്ത്യ ചുവന്ന പരവതാനി വിരിച്ചതായും അദ്ദേഹം പറഞ്ഞു. ആഗോള പുനരുജ്ജീവന കഥയിൽ ഇന്ത്യ പ്രധാന …