സ്വന്തം ലേഖകൻ: ചൈനീസ് കമ്പനികൾക്ക് നേരെയുളള വിവേചനപരമായ നടപടികൾ ഇന്ത്യ എത്രയും പെട്ടെന്ന് തിരുത്തണമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ചൈന. ഇന്ത്യൻ ഉല്പന്നങ്ങൾക്കോ സേവനങ്ങൾക്കോ എതിരേ ചൈന ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളോ വിവേചന നടപടികളോ കൈക്കൊണ്ടിട്ടില്ലെന്നും വാണിജ്യ മന്ത്രാലയ വക്താവ് …
സ്വന്തം ലേഖകൻ: ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേ 27നു തുറക്കും. കോവിഡ് പശ്ചാത്തലത്തിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണമുണ്ടാകുമെന്ന് സൗദി അധികൃതർ അറിയിച്ചു. കോസ് വേയിലൂടെ പ്രതിദിനം 75,000 പേർ യാത്ര ചെയ്യുന്നതായാണു കണക്ക്. വർഷത്തിൽ 1.1 കോടി വിനോദസഞ്ചാരികൾ പാലം വഴി ബഹ്റൈനിൽ എത്തുന്നു. ഇതിൽ 90 ലക്ഷം പേരും സൗദി …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഒരാഴ്ചയ്ക്കിടെ കൊവിഡ് മരണ നിരക്കിൽ 10% കുറവ്. രാജ്യത്ത് 24 മണിക്കൂറിനിടെ 155 കൊവിഡ് മരണങ്ങൾ കൂടി രേഖപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ആഴ്ചയിൽ ദിവസേനയുള്ള മരണങ്ങളുടെ എണ്ണം 10 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് 171 മരണങ്ങളായിരുന്നെങ്കിൽ ഇന്നലെ 25 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം വാരാന്ത്യങ്ങളിൽ …
സ്വന്തം ലേഖകൻ: രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജിക്കായി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദമേറുന്നു. ഒലി ആരോപണം തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്ന് മൂന്ന് മുന്‍പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് ഒലിക്കെതിരെ …
സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന സംഘർഷത്തിൽ ചൈനയെ സഹായിക്കാൻ പാകിസ്താനും അവിടുത്തെ ഭീകര സംഘടനകളും കൈകോർക്കുന്നതായി റിപ്പോർട്ട്. പാക് അധീന മേഖലയായ ഗിൽജിത് ബാൾട്ടിസ്താനിലേക്ക് പാകിസ്താൻ കൂടുതൽ സൈനികരെ വിന്യസിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിന് പുറമെ പാകിസ്താനിലെ അൽ ബാദർ എന്ന ഭീകര സംഘടനയുമായി ചൈനീസ് സൈന്യം ചർച്ചകൾ നടത്തിയെന്നും കശ്മീരിൽ ഭീകരാക്രമണം നടത്താൻ അവർ …
സ്വന്തം ലേഖകൻ: ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ക്ക് തുടക്കമായി. മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ കേരളത്തിലേക്കുള്ളത്. നാലാം ഘട്ടത്തില്‍ സൌദിയെ അവഗണിച്ചതിലുള്ള നിരാശയിലാണ് സൌദിയിലെ പ്രവാസികള്‍. ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ലഭിച്ചത് ഖത്തറിലെ …
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. ആദ്യമായാണ് പ്രതിദിനം മരിക്കുന്നവരുടെ എണ്ണം 500 കടക്കുന്നത്. 18653 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 17400 പേര്‍ മരിച്ചു. ഇന്ത്യയില്‍ …
സ്വന്തം ലേഖകൻ: 14 “സുരക്ഷിത” രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഷെങ്കൻ മേഖലയിൽ യാത്രാനുമതി നൽകി യൂറോപ്യൻ യൂണിയൻ. ജൂലൈ ഒന്ന് മുതലാണ് ഈ ഇളവ് പ്രാബല്യത്തിലാകുന്നത്. എന്നാൽ 14 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടാത്തത് ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയായി. അനുമതിയുള്ള 14 രാജ്യങ്ങൾ ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ്, ജപ്പാൻ, മൊറോക്കോ, ദക്ഷിണ കൊറിയ, അൾജീരിയ, ജോർജിയ, മോണ്ടിനെഗ്രോ, …
സ്വന്തം ലേഖകൻ: സമ്പൂർണ ലോക്ക്ഡൌണിലായ ആദ്യ ബ്രിട്ടീഷ് നഗരമായി ലെസ്റ്റർ സിറ്റി. കഴിഞ്ഞയാഴ്ച ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കൊവിഡ് കേസുകളിൽ പത്തു ശതമാനവും ഇവിടെ നിന്നായതോടെയാണ് കടുത്ത നടപടികളിലേക്കു നീങ്ങാൻ സർക്കാർ തീരുമാനിച്ചത്. 944 പോസിറ്റീവ് കേസുകളാണ് ഇവിടെ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നുമുതൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗണാണ് ലെസ്റ്ററിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി മലയാളികൾ …
സ്വന്തം ലേഖകൻ: ജമ്മുകാശ്‌മീരിലെ വിഘടനവാദി സംഘടനകളുടെ സംയുക്ത വേദിയായ ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസ് നേതൃനിരയിലെ തർക്കങ്ങളെ തുടർന്ന് അദ്ധ്യക്ഷൻ സയ്യിദ് അലി ഷാ ഗിലാനി രാജിവച്ചു. ജമ്മുകാശ്‌മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനെ തുടർന്ന് വീട്ടു തടങ്കലിലായ 90കാരൻ ഗിലാനി കുറച്ചു നാളായി ഹുറിയത്ത് നേതാക്കളുമായി അത്ര അടുപ്പത്തിലായിരുന്നില്ല. അഭിപ്രായ വ്യത്യാസമുള്ളതിനാൽ പാർട്ടിയിൽ തുടരാനാകില്ലെന്ന് ഇന്നലെ …