സ്വന്തം ലേഖകൻ: ജൂലൈ നാലു മുതൽ ബ്രിട്ടനിൽ ഹോട്ടലുകളും പബ്ബുകളും ബാർബർഷോപ്പുകളും തുറക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. നിലവിലെ രണ്ടുമീറ്റർ സാമൂഹിക അകലം ഇംഗ്ലണ്ടിൽ ഒരുമീറ്ററായി കുറയ്ക്കാനും തീരുമാനമായി. എന്നാൽ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവടങ്ങിൽ രണ്ടുമീറ്റർ അകലം തുടരണമോ എന്ന് പ്രാദേശിക ഭരണകൂടങ്ങൾക്ക് തീരുമാനിക്കാം. സിനിമാ ഹാളുകൾ, മ്യൂസിയങ്ങൾ, ബെഡ് ആൻഡ് …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480,627 ആയി. 9,395,028 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5,079,750 പേര്‍ക്ക് രോഗം ഭേദമായി. ലോകത്ത് ഇന്നലെ ഒരു ലക്ഷത്തി അറുപത്തിരണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിനാല് പുതിയ കേസുകളും 5,465 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 863 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി ഇരുപത്തിമൂവായിരത്തി …
സ്വന്തം ലേഖകൻ: രാജ്യത്തിനു പുറത്തുള്ള പ്രവാസികൾ കൊറോണ വൈറസ് വ്യാപന പ്രതിസന്ധി അവസാനിച്ചതിന് ശേഷം തിരിച്ചെത്തിയാൽ മതിയെന്നു സൗദി. അതുവരെ എക്സിറ്റ്, റീ-എൻട്രി വീസകളുടെ കാലാവധി നീട്ടി നൽകുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നു സൗദി പാസ്‌പോർട്ട് വിഭാഗം (ജവാസത്ത്) അറിയിച്ചു. നിലവിൽ രാജ്യത്തിന് പുറത്തുള്ളവരും എക്സിറ്റ്, റീ-എൻട്രി വീസകൾ അവധി തീർന്നവരുമായ നിരവധി പ്രവാസികളിൽ നിന്നുള്ള ചോദ്യങ്ങളോട് …
സ്വന്തം ലേഖകൻ: രാജ്യത്ത് ആശങ്ക വർധിപ്പിച്ച് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനാറായിരത്തിന് അടുത്ത് ആളുകൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 15,968 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിലെ ഏറ്റവും ഉയർന്ന രോഗബാധിതരുടെ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതുവരെ രാജ്യത്ത് …
സ്വന്തം ലേഖകൻ: വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള പ്രത്യേക മാർഗ നിർദേശങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി. എല്ലാ യാത്രക്കാരും കൊവിഡ് 19 ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിമാനത്താവളങ്ങളിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള സ്‌ക്രീനിംഗിന് വിധേയരാകണം. രോഗലക്ഷണമുള്ളവരെ മാറ്റി നിർത്തുകയും, കൂടുതൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും. വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യത്രക്കാരും …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ആയിരത്തിൽ താഴെയായി. തിങ്കളാഴ്ച 15 കൊവിഡ് മരണങ്ങൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. രോഗവ്യാപനം കുറയുകയും വേനൽ കടുക്കുകയും ലോക് ഡൗൺ നിബന്ധനകൾ ഘട്ടങ്ങളായി പിൻവലിക്കുകയും ചെയ്തതോടെ ജനജീവിതം പതിയെ സാധാരണ നിലയിലേക്ക് മടങ്ങി …
സ്വന്തം ലേഖകൻ: ഇന്ത്യ-റഷ്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ആരംഭിച്ചു. ഇന്ത്യയും റഷ്യയും ചൈനയും ഈടുറ്റ ലോകക്രമത്തിന് പരിശ്രമിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ- ചൈന പ്രശ്‌നത്തില്‍ മറ്റൊരു രാജ്യത്തിന്റെ സഹായം കൂടാതെ ഇരുരാജ്യങ്ങളും വിഷയം രമ്യമായി പരിഹരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അറിയിച്ചു. സൈനിക-വിദേശ മന്ത്രിമാരുടെ തലത്തില്‍ കൂടിക്കാഴ്ചകള്‍ നടക്കുന്നുവെന്നും …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോക നേതാക്കൾക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പങ്കെടുക്കുന്നു. ന്യൂയോർക്ക് ഗവർണർ, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ, യുഎൻ സെക്രട്ടറി ജനറൽ എന്നിവർക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറിൽ പങ്കെടുക്കുന്നത്. ലോക പൊതുപ്രവർത്തക ദിനം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. രോഗ മുക്തി നേടിയത് 60 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് വന്നത്. 9 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. …
സ്വന്തം ലേഖകൻ: രാജ്യത്തേക്കുള്ള തൊഴില്‍ വിസകള്‍ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. യുഎസിലേക്ക് പുതുതായി അപേക്ഷിക്കുന്ന എച്ച് 1 ബി, എച്ച്-2 ബി, എല്‍ 1, ജെ 1 വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന ഉത്തരവിലാണ് ട്രംപ് ഇന്ന് ഒപ്പ് വച്ചിരിക്കുന്നത്. ഈ വിസകള്‍ ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കന്‍ …