1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അടിച്ചാൽ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം; അതിർത്തിയിൽ ജാഗ്രതയോടെ ഇന്ത്യ
അടിച്ചാൽ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം; അതിർത്തിയിൽ ജാഗ്രതയോടെ ഇന്ത്യ
സ്വന്തം ലേഖകൻ: ചൈനയുടെ ഭാഗത്തു നിന്നു തുടർ പ്രകോപനങ്ങളുണ്ടായാൽ ശക്തമായ തിരിച്ചടി നൽകാൻ തയാറാകാൻ സൈന്യത്തിന് നിർദേശം. തോക്കുൾപ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും ചൈനയെ നേരിടാം. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകൾ അതിനു തടസ്സമാവില്ല. കിഴക്കൻ ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികൾക്ക് നിർദേശം നൽകിയത്. …
രാജ്യത്ത് 24 മണിക്കൂറിനിടെ 15,000 ത്തിലധികം കൊവിഡ് കേസുകൾ; രോഗ ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു
രാജ്യത്ത് 24 മണിക്കൂറിനിടെ 15,000 ത്തിലധികം കൊവിഡ് കേസുകൾ; രോഗ ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,000 ത്തിലധികം കൊവിഡ് കേസുകൾ. 306 പേര്‍ മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു.എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. ആകെ 413,092 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണം 13,294. കഴിഞ്ഞ നാല് ദിവസത്തിന് ശേഷം …
ജൂലൈ 4 മുതൽ പബ്ബുകളും ഹോട്ടലുകളും തുറക്കാൻ ബ്രിട്ടൻ; ആശങ്കയായി സാമ്പത്തിക സ്ഥിതി
ജൂലൈ 4 മുതൽ പബ്ബുകളും ഹോട്ടലുകളും തുറക്കാൻ ബ്രിട്ടൻ; ആശങ്കയായി സാമ്പത്തിക സ്ഥിതി
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പബ്ബുകളും റെസ്റ്റോറന്റുകളും ഹോട്ടലുകളും ജൂലൈ നാല് മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്തയാഴ്ചയോടെ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. മൊബൈൽ ആപ്പ് വഴി ഓർഡർ ചെയ്യുക, സാമൂഹിക അകലം കർശനമായി പാലിക്കുക, റെസ്റ്റോറന്റ് ടേബിളുകൾ മുൻ‌കൂട്ടി ക്രമീകരിക്കുക എന്നീ …
കശ്‍മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; അതിര്‍ത്തിയില്‍ പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍ നേപ്പാള്‍
കശ്‍മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; അതിര്‍ത്തിയില്‍ പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍  നേപ്പാള്‍
സ്വന്തം ലേഖകൻ: കശ്‍മീരില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ബാരാമുള്ളയിലെ രാംപൂരിലാണ് കരാര്‍ ലംഘനം നടന്നത്. പാക്ക് വെടിവെപ്പില്‍ നാല് നാട്ടുകാർക്ക് പരിക്കുപറ്റിയിട്ടുണ്ട്. സൈന്യം തിരിച്ചടിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 2027 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ജമ്മുകശ്മീരിലെ കത്വാ ജില്ലയിലെ ഹരിനഗര്‍ സെക്ടറില്‍ …
സൌദി ഉൾപ്പെടെ 4 ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മടക്കം ജൂണ്‍ 25നു ശേഷം മുടങ്ങിയേക്കുമെന്ന് ആശങ്ക
സൌദി ഉൾപ്പെടെ 4 ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മടക്കം ജൂണ്‍ 25നു ശേഷം മുടങ്ങിയേക്കുമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: സന്നദ്ധ സംഘടനകളുടെയും പ്രവാസി കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ കേരളത്തിലേക്ക് പറക്കാനൊരുങ്ങി നൂറുകണക്കിന് ചാർട്ടേഡ് വിമാനങ്ങൾ. യു.എ.ഇയിൽ നിന്നു മാത്രം അമ്പതിലേറെ വിമാനങ്ങളാകും ഈ മാസം നാട്ടിലെത്തുക. എന്നാൽ സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈ മാസം 24നു ശേഷം കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ മുടങ്ങാനാണ് സാധ്യത. ഏറ്റവും കൂടുതൽ ചാർട്ടേഡ് …
കൊവിഡ് കർഫ്യൂ പൂർണമായി പിൻ‌വലിച്ച് സൌദി; എല്ലാ മേഖലകളിലും കൂടുതൽ ഇളവുകള്‍
കൊവിഡ് കർഫ്യൂ പൂർണമായി പിൻ‌വലിച്ച് സൌദി; എല്ലാ മേഖലകളിലും കൂടുതൽ ഇളവുകള്‍
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യു പൂര്‍ണ്ണമായി പിന്‍വലിച്ചു. നാളെ രാവിലെ ആറു മണി മുതല്‍ ഇളവ് പ്രാബല്യത്തിലാകും. രാജ്യത്തെ എല്ലാ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യത്ത് പ്രാബല്യത്തില്‍ വരുത്തിയത്. ആദ്യ രണ്ട് ഘട്ടങ്ങള്‍ ഇന്നത്തോടെ അവസാനിക്കും. മൂന്നാംഘട്ടത്തില്‍ രാജ്യം സാധാരണ നിലയിലേക്ക് വരുമെന്നും നേരത്തെ …
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 14000 ത്തിലധികം കൊവിഡ് കേസുകൾ; അന്താരാഷ്ട്ര വിമാന സര്‍വീസ് ഉടനില്ല
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 14000 ത്തിലധികം കൊവിഡ് കേസുകൾ; അന്താരാഷ്ട്ര വിമാന സര്‍വീസ് ഉടനില്ല
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി അതീവ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14516 പോസിറ്റീവ് കേസുകളും 375 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 400,566 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 13,030 ആയി. രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായി തുടരുന്നത് ആശ്വാസമായി. 213830 പേർ രോഗമുക്തി …
ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 173 കൊവിഡ് മരണം; സാമൂഹ്യ അകലം പാലിക്കൽ 1 മീറ്ററായി കുറയ്ക്കണമെന്ന് ആവശ്യം
ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 173 കൊവിഡ് മരണം; സാമൂഹ്യ അകലം പാലിക്കൽ 1 മീറ്ററായി കുറയ്ക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 12 വയസുകാരൻ ഉൾപ്പെടെ 173 കൊവിഡ് മരണം. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 42,461 ആയി. അതേസമയം വൈറസ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് സർക്കാർ നിലപാട്. മരണസംഖ്യ 42,461 ആണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. എന്നാൽ ഈ കണക്കിൽ ലാബ് സ്ഥിരീകരിച്ച …
ഓസ്ട്രേലിയക്ക് നേരെ കൂട്ട സൈബർ ആക്രമണം അഴിച്ചുവിട്ട് ഹാക്കർമാർ
ഓസ്ട്രേലിയക്ക് നേരെ കൂട്ട സൈബർ ആക്രമണം അഴിച്ചുവിട്ട് ഹാക്കർമാർ
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയക്കു നേരെ വമ്പന്‍ സൈബര്‍ ഹാക്കിംഗ് നടന്നതായി അറിയിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഹാക്കിംഗ് പരക്കെ ബാധിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ എല്ലാ തലത്തിലുമുള്ള സേവനങ്ങളെയും ബിസിനസുകളെയും ബാധിച്ചിട്ടുണ്ടെന്നുമാണ് വിവരം. മറ്റൊരു രാജ്യത്തു നിന്നുള്ള സൈബര്‍ ഹാക്കിംഗ് ആണിതെന്നാണ് മോറിസണ്‍ വ്യക്തമാക്കിയത്. അതേസമയം ഒരു പ്രത്യേക രാജ്യത്തിന്റെ പേര് പരാമര്‍ശിച്ചിട്ടുമില്ല. “ടാര്‍ഗറ്റിന്റെ വ്യാപ്തിയും സ്വഭാവവും വെച്ച് …
ലേയിലും ലഡാക്കിലും ഇന്ത്യൻ യുദ്ധവിമാനങ്ങൾ; അതിർത്തി സംഘർഷത്തിനിടെ സർവകക്ഷി യോഗം
ലേയിലും ലഡാക്കിലും ഇന്ത്യൻ യുദ്ധവിമാനങ്ങൾ; അതിർത്തി സംഘർഷത്തിനിടെ സർവകക്ഷി യോഗം
സ്വന്തം ലേഖകൻ: കൂടുതല്‍ സുരക്ഷയുടെ ഭാഗമായി ലേയിലും ലഡാക്കിലും വ്യോമസേനയുടെ യുദ്ധവിമാനങ്ങളും സേനാ ഹെലികോപ്ടറുകളും എത്തി. വാര്‍ത്താ ഏജന്‍സി ചിത്രങ്ങള്‍ പുറത്തുവിട്ടു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സർവകക്ഷി യോഗത്തിനിടെയാണ് ലേ, ലഡാക്കില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇന്നലെ വൈകിട്ട് ദില്ലിയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ ലേ ലഡാക്ക് മേഖലകളില്‍ വ്യോമസേനയുടെ സന്നാഹം കൂട്ടാനുള്ള തീരുമാനമെടുത്തെന്നാണ് സൂചന. …