ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന് റയല്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡൊ 50 കോടി രൂപ സംഭാവനയായി നല്‍കിയെന്ന വാര്‍ത്തകളെ തള്ളി ചാരിറ്റി സംഘടന. നേപ്പാളിനായി റയല്‍ മാഡ്രിഡ് താരം ഏഴ് മില്യണ്‍ പൗണ്ട് സംഭാവനയായി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍. റയല്‍ മാഡ്രിഡിലെ സ്റ്റാര്‍ സ്‌ട്രൈക്കറായ റോണോയുടെ ജേഴ്‌സിയുടെ നമ്പരാണ് ഏഴ്. ഇതുമായി കൂട്ടിയിണക്കിയായിരുന്നു വാര്‍ത്തകള്‍.
സെയ്‌വ് ദ് ചില്‍ഡ്രന്‍ എന്ന ചാരിറ്റി സംഘടനയുടെ വെബ്‌സൈറ്റില്‍ റൊണാള്‍ഡൊ സംഭാവന നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സെയ്‌വ് ദ ചില്‍ഡ്രന്‍ എന്ന ചാരിറ്റി സംഘടനയുടെ ബ്രാന്‍ഡ് അംബാസിഡറാണ് റൊണാള്‍ഡൊ.
അതേസമയം തുടരെ തുടരെയുള്ള ഭൂകമ്പങ്ങളില്‍ തകര്‍ന്ന നേപ്പാളിലെ കുട്ടികളുടെ ദുരിതം പുറംലോകത്തെ അറിയിക്കാന്‍ ക്രിസ്റ്റ്യാനോ ഉള്‍പ്പെടെുള്ള സെലിബ്രിറ്റികള്‍ കാണിച്ച ആര്‍ജവത്തെ അഭിനന്ദിക്കുന്നതായി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ 8000 ത്തില്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല