സ്വന്തം ലേഖകൻ: ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായി നയതന്ത്ര തലത്തില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ജയശങ്കര്‍ …
സ്വന്തം ലേഖകൻ: രണ്ടര മാസത്തെ ഇടവേളയ്ക്കു ശേഷം ബ്രിട്ടനിൽ കടകൾ തുറന്നപ്പോൾ രാവിലെ മുതൽ പല കടകൾക്കു മുന്നിലും മണിക്കൂറുകൾ നീണ്ട ക്യൂ തന്നെ രൂപപ്പെട്ടു. പല ഷോപ്പിംങ് സെന്ററുകളിലേക്കും മാളുകളിലേക്കുമുള്ള വഴികൾ വലിയ ട്രാഫിക് കുരുക്കിനും ഇരയായി. പല കടകളും അമ്പതു ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചാണ് കസ്റ്റമേഴ്സിനെ വരവേറ്റത്. രാജ്യത്ത് ഇന്നലെ 32 …
സ്വന്തം ലേഖകൻ: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമവായ ചര്‍ച്ചകള്‍ക്കായി സ്ഥാപിച്ച ഓഫീസ് ഉത്തര കൊറിയ തകര്‍ത്തു. ഉത്തര കൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സൊങിലെ ഓഫീസാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. ഉച്ച സമയം 2.30 നാണ് സംഭവം നടന്നെന്നാണ് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥലത്ത് ഒരു വലിയ …
സ്വന്തം ലേഖകൻ: സൗദിയില്‍ പുതുതായി 4,267 പേര്‍ക്ക് ചൊവ്വാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,36,315 ആയി. സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചതനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 41 പേര്‍ മരിക്കുകയും മൊത്തം മരണ സംഖ്യ 1,052 …
സ്വന്തം ലേഖകൻ: കൊവിഡ്-19 പശ്ചാത്തലത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷക്ക് ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റേയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടേയും നിലപാട് തേടി. ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണം. കേസിൽ കേന്ദ്ര സർക്കാരിനേയും മെഡിക്കൽ കൗൺസിലിനേയും കക്ഷി ചേർത്തു. നിലപാട് അറിയിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസിയോടും കോടതി നിർദേശിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ …
സ്വന്തം ലേഖകൻ: ഒമാനിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി. ജൂൺ 20 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. സംസ്ഥാന സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നിർബന്ധമാക്കിയതെന്ന് മസ്‌കത്തിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. ഒമാനിൽ കാൽലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ 114 പേർ മരണപ്പെട്ടു. ഇന്ന് …
സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ മൂലം ഇംഗ്ലണ്ടിലെ രണ്ട് തുറമുഖങ്ങളിൽ കുടുങ്ങിയത് ഇന്ത്യക്കാരായ ആയിരത്തിലേറെ കപ്പൽ ജീവനക്കാർ. ഇതിൽ സൗത്താംപ്റ്റണിൽ കുടുങ്ങിയ 600 ഇന്ത്യക്കാരിൽ 44 മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രത്യേക വിമാനങ്ങളിൽ ക്രൂയിസ് കമ്പനി നാട്ടിലേക്ക് മടക്കി അയച്ചുതുടങ്ങി. അഞ്ചുകപ്പലുകളിലായി ജോലി ചെയ്തിരുന്നവരാണ് 44 മലയാളികൾ ഉൾപ്പെടെയുള്ള ഈ ജീവനക്കാർ. ടിൽബറി പോർട്ടിലും സമാനമായ രീതിയിൽ ആറ് …
സ്വന്തം ലേഖകൻ: രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാകിസ്ഥാനിൽ കാണാതായതായി റിപ്പോർട്ട്. ഇന്ന് രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇസ്‍ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിഷയത്തിൽ ഉടൻ ഇടപെടണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഈ മാസം ആദ്യം മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ചാരവൃത്തി ആരോപിച്ച് രണ്ട് …
സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിയുടെ കാലത്ത് അടിയന്തര സേവന വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് ബോണസ് നൽകാൻ യുഎഇ മന്ത്രിസഭാ യോഗതീരുമാനം. ഇന്നു ചേർന്ന യോഗത്തിനു ശേഷം യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചത്. ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ …
സ്വന്തം ലേഖകൻ: സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്ന് എംബസി അറിയിച്ചു. കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയത്. …