1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒരേ തസ്തികയില്‍ പുരുഷ ജീവനക്കാര്‍ക്കു കൂടുതല്‍ ശമ്പളം! ബിബിസിയുടെ വനിതാ എഡിറ്റര്‍ രാജിവച്ചു
ഒരേ തസ്തികയില്‍ പുരുഷ ജീവനക്കാര്‍ക്കു കൂടുതല്‍ ശമ്പളം! ബിബിസിയുടെ വനിതാ എഡിറ്റര്‍ രാജിവച്ചു
സ്വന്തം ലേഖകന്‍: ഒരേ തസ്തികയില്‍ പുരുഷ ജീവനക്കാര്‍ക്കു കൂടുതല്‍ ശമ്പളം! ബിബിസിയുടെ വനിതാ എഡിറ്റര്‍ രാജിവച്ചു. ബിബിസിയുടെ ചൈന എഡിറ്റര്‍ കാരി ഗ്രേസിയാണ് രാജിവച്ചത്. വര്‍ഷത്തില്‍ ഒന്നര ലക്ഷം പൗണ്ടില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നവരുടെ പട്ടിക പുറത്തു വിട്ടതോടെ, ബിബിസിയിലെ ശമ്പള വിവേചത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. 26 വര്‍ഷമായി ബിബിസി ചാനലിലെ പ്രശസ്ത അവതാരകയായിരുന്ന ഗ്രേസി …
ട്രംപിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ തീപിടുത്തം, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ട്രംപിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ തീപിടുത്തം, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ തീപിടുത്തം, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 58 നില കെട്ടിടത്തിലെ തീ കെടുത്താന്‍ ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി …
കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി പലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് അറബ് ലീഗ്
കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി പലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് അറബ് ലീഗ്
സ്വന്തം ലേഖകന്‍: കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി പലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് അറബ് ലീഗ്. ജോര്‍ഡന്‍ തലസ്ഥാനമായ അമ്മാനില്‍ നടന്ന അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു വിദേശകാര്യ മന്ത്രിമാരുടെ യോഗം. ഈജിപ്ത്, മൊറോക്കോ, സൗദി അറേബ്യ, യു.എ.ഇ, ഫലസ്തീന്‍ എന്നീ …
ട്രംപ് അമേരിക്കയുടെ താത്പര്യത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നയാള്‍, യുഎസ് പ്രസിഡന്റിനെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്
ട്രംപ് അമേരിക്കയുടെ താത്പര്യത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നയാള്‍, യുഎസ് പ്രസിഡന്റിനെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്
സ്വന്തം ലേഖകന്‍: ട്രംപ് അമേരിക്കയുടെ താത്പര്യത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നയാള്‍, യുഎസ് പ്രസിഡന്റിനെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. ട്രംപ് പ്രസിഡന്റ് പദവിക്കു യോഗ്യനല്ലെന്ന് ആരോപിക്കുന്ന പുസ്തകം വലിയ ചര്‍ച്ചാ വിഷയമായിരിക്കുന്നതിനിടെയാണ് മേയ് രംഗത്തുവന്നിരിക്കുന്നത്. അമേരിക്കയുടെ താത്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളായിട്ടാണ് ട്രംപിനെ താന്‍ മനസിലാക്കിയിട്ടുള്ളതെന്ന് മേ ബിബിസിയുടെ പരിപാടിയില്‍ പറഞ്ഞു. ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്നും മേ …
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി ഫോണില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് ട്രംപ്
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി ഫോണില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി ഫോണില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് ട്രംപ്. ദക്ഷിണകൊറിയയുമായി ഉത്തരകൊറിയ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറായതിനു പിന്നാലെയാണ് ട്രംപും ഫോണിലൂടെ കിം ജോങ് ഉന്നുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞത്. മേരിലാന്‍ഡില്‍ ക്യമ്പ് ഡേവിഡില്‍ നടന്ന ഒരു ചടങ്ങില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഉപാധികളില്ലാതെ കിം ജോങ് ഉന്നുമായി സംസാരിക്കാന്‍ …
യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കാന്‍ മറ്റൊരു ഇന്ത്യന്‍ വംശജ കൂടി
യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കാന്‍ മറ്റൊരു ഇന്ത്യന്‍ വംശജ കൂടി
സ്വന്തം ലേഖകന്‍: യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കാന്‍ മറ്റൊരു ഇന്ത്യന്‍ വംശജ കൂടി. 53 കാരിയായ ഇന്ത്യന്‍ വംശജയായ അരുണ മില്ലറാണ് യുഎസ് കോണ്‍ഗ്രസിലേക്കു മല്‍സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കിയത്. മേരിലാന്‍ഡ് സീറ്റില്‍ നിന്നാണു അരുണ മില്ലര്‍ മല്‍സരിക്കുക. നിലവില്‍ അരുണ മേരിലാന്‍ഡ് ഹൗസ് ഡെലിഗേറ്റ്‌സ് അംഗമാണ്. ജൂണ്‍ 26 നാണ് പ്രാഥമിക വോട്ടെടുപ്പ്. യുഎസ് ജനപ്രതിനിധി സഭയില്‍ …
ശീതക്കാറ്റില്‍ മരവിച്ച് അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളും കാനഡയും, ജനജീവിതം ദുസഹമാകുന്നു, ആയിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി
ശീതക്കാറ്റില്‍ മരവിച്ച് അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളും കാനഡയും, ജനജീവിതം ദുസഹമാകുന്നു, ആയിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍: ശീതക്കാറ്റില്‍ മരവിച്ച് അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളും കാനഡയും, ജനജീവിതം ദുസഹമാകുന്നു. വിമാന സര്‍വീസുകളും മറ്റും വ്യാപകമായി തടസ്സപ്പെട്ടു. കാലാവസ്ഥാ നിരീക്ഷകര്‍ ‘ബോംബ് സൈക്ലോണ്‍’ എന്നു വിളിക്കുന്ന പ്രതിഭാസമാണിത്. കാനഡയിലെ നോര്‍ത്തേണ്‍ ഒന്റാറിയോയിലും ക്യൂബക്കിലും താപനില മൈനസ് 50 ഡിഗ്രിയിലേക്കെത്തുകയാണ്. കിഴക്കന്‍ അമേരിക്കയു!െട മൂന്നില്‍ രണ്ടു ഭാഗത്തും താപനില ഇനിയും താഴാനാണു സാധ്യതയെന്ന് കാലാവസ്ഥാ …
പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാക് പ്രതിരോധമന്ത്രി ഖുറം ദസ്തഗീറിന് ഹാഫീസ് സയിദിന്റെ വക്കീല്‍ നോട്ടീസ്
പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാക് പ്രതിരോധമന്ത്രി ഖുറം ദസ്തഗീറിന് ഹാഫീസ് സയിദിന്റെ വക്കീല്‍ നോട്ടീസ്
സ്വന്തം ലേഖകന്‍: പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാക് പ്രതിരോധമന്ത്രി ഖുറം ദസ്തഗീറിന് ഹാഫീസ് സയിദിന്റെ വക്കീല്‍ നോട്ടീസ്. നിരുത്തരവാദപരമായ പ്രസ്താവന നടത്തി തന്നെയും ജെയുഡിയെയും അപകീര്‍ത്തിപ്പെടുത്തിയതിനാണ് വക്കീല്‍ നോട്ടീസ്. പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാക് പ്രതിരോധമന്ത്രി ഖുറം ദസ്തഗീറിന് മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയിദ് വക്കീല്‍ നോട്ടീസ് അയച്ചതായി …
എച്ച് 1 ബി വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കാത്തത് തെറ്റായ നടപടിയാണെന്ന് യുഎസ് വ്യവസായ സംഘടന
എച്ച് 1 ബി വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കാത്തത് തെറ്റായ നടപടിയാണെന്ന് യുഎസ് വ്യവസായ സംഘടന
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കാത്തത് തെറ്റായ നടപടിയാണെന്ന് യുഎസ് വ്യവസായ സംഘടന. 70,000 ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് ഇടയിലാണ് യു.എസ് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പ്രസ്താവന. അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് എച്ച്.1ബി വിസ ദീര്‍ഘിപ്പിച്ച നല്‍കില്ലെന്നത് തെറ്റായ നയമാണ്. ഇത് അമേരിക്കന്‍ …
യുഎസ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ 10 വര്‍ഷത്തേക്ക് 1800 കോടി ഡോളര്‍ ചെലവ്
യുഎസ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ 10 വര്‍ഷത്തേക്ക് 1800 കോടി ഡോളര്‍ ചെലവ്
സ്വന്തം ലേഖകന്‍: യുഎസ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ 10 വര്‍ഷത്തേക്ക് 1800 കോടി ഡോളര്‍ ചെലവ്. ഇത്രയും തുക യുഎസ് കോണ്‍ഗ്രസിനോടു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റവും ലഹരിമരുന്നു കടത്തും തടയാനായി മെക്‌സിക്കോ അതിര്‍ത്തിയില്‍ ‘മനോഹരമായ വന്‍മതില്‍’ പണിയുമെന്നായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനം. എന്നാല്‍ മതില്‍ എവിടെ, എപ്പോള്‍ നിര്‍മിക്കുമെന്നു ട്രംപ് …