സ്വന്തം ലേഖകന്‍: പാകിസ്താനില്‍ പര്‍വേസ് മുശര്‍റഫിന്റെ നില പരുങ്ങലില്‍; പാസ്‌പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും തടഞ്ഞുവെക്കും. രാജ്യദ്രോഹ കേസില്‍ വിചാരണക്ക് ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയ മുശര്‍ഫിനെതിരെ കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ ഡേറ്റാബേസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അതോറിറ്റി (എന്‍.എ.ഡി.ആര്‍.എ), പാസ്‌പോര്‍ട് വകുപ്പ് എന്നിവക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ, …
സ്വന്തം ലേഖകന്‍: യുഎസ്, ഉത്തര കൊറിയ ഉച്ചകോടിയ്ക്കായി ചര്‍ച്ചകള്‍ തകൃതി; അതിനിടെ കിം ജോങ് ഉന്നിന് മോസ്‌കോയിലേക്ക് ക്ഷണം. റഷ്യയുടെ വിദേശകാര്യമന്ത്രിയാണ് ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യോങ്ങിലെത്തി കിമ്മിനെ ക്ഷണിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും ഉത്തര കൊറിയന്‍ ഉന്നതോദ്യോഗസ്ഥന്‍ കിം യോങ് ചോളുമായുള്ള ചര്‍ച്ചകള്‍ ന്യൂയോര്‍ക്കില്‍ പുരോഗമിക്കുമ്പോഴാണ് റഷ്യയുടെ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്. …
സ്വന്തം ലേഖകന്‍: പൊതുസ്ഥലത്ത് നിക്കാബും ബുര്‍ക്കയും നിരോധിക്കുന്ന നിയമം ഡെന്‍മാര്‍ക്ക് പാര്‍ലമെന്റ് പാസാക്കി. ആഗസ്റ്റ് 1 മുതലാണ് നിയമം നിലവില്‍ വരിക. മുസ്ലീം വനിതകളുടെ വസ്ത്രധാരണം എന്ന് എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും മുഖം മറക്കുന്ന എല്ലാത്തരം വസ്ത്രങ്ങളും നിയമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് പാസാക്കിയ നിയമം ഓഗസ്റ്റ് ഒന്നിനു നിലവില്‍ വരും. ബുര്‍ഖ ധരിച്ചെത്തുന്നവരെ പിഴ ഈടാക്കി പൊതുസ്ഥലത്തുനിന്നു …
സ്വന്തം ലേഖകന്‍: മലേഷ്യ, സിംഗപ്പൂര്‍ സന്ദര്‍ശനം ഫലപ്രദമെന്ന് പ്രധാനമന്ത്രി മോദി; ഒരുമിച്ചു മുന്നേറാന്‍ ആഹ്വാനം. മലേഷ്യയും സിംഗപ്പൂരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി ചര്‍ച്ച നടത്തി. മലേഷ്യയില്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിനു പുറമേ ഉപപ്രധാനമന്ത്രി വാന്‍ അസിസ വാന്‍ ഇസ്മായിലിനെയും ഭര്‍ത്താവും മുന്‍ ഉപപ്രധാനമന്ത്രിയുമായ അന്‍വര്‍ ഇബ്രാഹിമിനെയും മോദി സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയുടെ ആസിയാന്‍ സന്ദര്‍ശനം തുടരുന്നു; മലേഷ്യന്‍ പ്രധാനമന്ത്രിയുമായി നിര്‍ണായക കൂടിക്കാഴ്ച. ആസിയാന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മലേഷ്യയിലെത്തും. പുതിയതായി സ്ഥാനമേറ്റ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായി മോദി കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി സിംഗപൂരിലേക്ക് തിരിക്കും. വെള്ളിയാഴ്ച്ച സിംഗപ്പൂര്‍ പ്രസിഡന്റ് ഹലിമ യാക്കൂബുമായി …
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി. പീഡകര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരടു ബില്ലിന് സൗദി ഷൂരാ കൗണ്‍സിലും കാബിനറ്റും അംഗീകാരം നല്‍കി. സൗദി രാജാവ് ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാവും. കുറ്റക്കാര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും 80,000ഡോളര്‍വരെ പിഴയുമാണു നിയമം അനുശാസിക്കുന്ന ശിക്ഷകള്‍. സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനു നടപടികള്‍ …
സ്വന്തം ലേഖകന്‍: വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാനൊരുങ്ങി ബഹ്‌റൈന്‍. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ തീരുമാനം. വിദേശികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് 10 വര്‍ഷം താമസിക്കാനുള്ള അനുമതിയാണ് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. കിരീടാവകാശിയായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയെന്ന് ഗള്‍ഫ് ന്യൂസ് …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയില്‍; 15 കരാറുകളില്‍ ഒപ്പുവച്ചു; ചൈനയ്‌ക്കെതിരെ നിര്‍ണായക സഹകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോയുമായി നടത്തിയ സുദീര്‍ഘ സംഭാഷണത്തിനൊടുവിലാണ് കരാര്‍ ഒപ്പിട്ടത്. ചൊവ്വാഴ്ച രാത്രിയാണ് മോദി ഇന്തോനേഷ്യയിലെത്തിയത്. ഇവിടെ മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. പ്രസിഡന്റിന്റെ കൊട്ടാരമായ ‘മെര്‍ഡെക’യിലെത്തിയ മോദിയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചു. ഉന്നത …
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നിന്റെ വലംകൈയ്യായ കിം യോംഗ് ചോള്‍ ന്യൂയോര്‍ക്കില്‍, യുഎസ്, ഉത്തര കൊറിയ ചര്‍ച്ചകള്‍ മുന്നോട്ട്. കിമ്മിന്റെ സഹായിയും ഭരണകക്ഷിയുടെ കേന്ദ്രക്കമ്മിറ്റി വൈസ് ചെയര്‍മാനുമായ കിം യോംഗ് ചോള്‍ ബെയ്ജിംഗില്‍ നിന്ന് എയര്‍ ചൈന വിമാനത്തിലാണ് ന്യൂയോര്‍ക്കില്‍ എത്തിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയെയുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സന്ദര്‍ശനം. സിംഗപ്പൂരിലെ …
സ്വന്തം ലേഖകന്‍: പ്രെസ്റ്റണില്‍ നിര്യാതയായ ജയ നോബിയ്ക്ക് യുകെ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി. കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ജയയ്ക്ക് യാത്രാമൊഴി നല്‍കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ എത്തിയിരുന്നു. പ്രെസ്റ്റണിലെ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രലില്‍ വൈദികര്‍ പ്രാര്‍ത്ഥനയോടെ മൃതദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് രൂപതാ സെമിനാരി റെക്ടര്‍ റവ. ഫാ. വര്‍ഗീസ് …