സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി റഷ്യയില്‍; ഇന്ത്യയും റഷ്യയുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെന്ന് പ്രധാനമന്ത്രി. തന്ത്രപരമായി അതിസവിശേഷ പങ്കാളിത്തമെന്ന നിലയിലേക്ക് ഇന്ത്യ–റഷ്യ ബന്ധം ഉയര്‍ന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള പ്രഥമ അനൗപചാരിക ഉച്ചകോടിക്ക് റഷ്യയില്‍ എത്തിയ മോദി മാധ്യമങ്ങളോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആഗോള, മേഖലാതല വിഷയങ്ങളില്‍ അഭിപ്രായഐക്യം രൂപപ്പെടുത്തുകയാണ് …
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ 68% വോട്ടുനേടി പ്രസിഡന്റ് നിക്കോളാസ് മഡുറോ വീണ്ടും അധികാരത്തിലേക്ക്; പുതിയ തെരഞ്ഞെടുപ്പ് വേണമെന്ന് പ്രതിപക്ഷം. മഡുറോയുടെ തൊട്ടടുത്ത എതിരാളി ഹെന്റി ഫാല്‍കന് 22 ശതമാനത്തോളം വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ. ബഹിഷ്‌കരണവും ക്രമക്കേടുകളും കാരണം വിശ്വാസ്യത നഷ്ടപ്പെട്ട വോട്ടെടുപ്പു റദ്ദാക്കി പുതിയ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഫാല്‍കനും മറ്റൊരു എതിരാളിയായിരുന്ന ജാവിയര്‍ …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് ജൂലൈയില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചതായി പ്രമുഖ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജൂലൈ 25, 27 തീയതികള്‍ തെരഞ്ഞെടുപ്പ് നടത്താനായി തെരഞ്ഞെടുക്കാമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് സൂചന. പിഎംഎല്‍എന്‍ സര്‍ക്കാരിന്റെ കാലാവധി മെയ് 30 ന് അവസാനിക്കാനിരിക്കെയാണ് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. യ ഫാര്‍മസിസ്റ്റാറ്റിരുന്ന ജസീക പട്ടേലിനെ (34) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മിതേഷ് പട്ടേലി (36) നെ അറസ്റ്റ് ചെയ്തിരുന്നു. മിഡില്‍സ്ബറോയിലെ വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ജസീക്കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിനടുത്തായി ഭര്‍ത്താവിനൊപ്പം ഫാര്‍മസി നടത്തിവരുകയായിരുന്നു ജെസീക്ക. മാഞ്ചസ്റ്ററിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യാ, ചൈന ബന്ധത്തില്‍ പുതിയ സംഘര്‍ഷ സാധ്യത തുറന്ന് അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുടെ സ്വര്‍ണ ഖനനം. ഈ മേഖലയില്‍ കണ്ടെത്തിയ സ്വര്‍ണവും വെള്ളിയുമുള്‍പ്പെടെ വിലപിടിപ്പുള്ള ലോഹങ്ങളുടെ നിക്ഷേപം ലക്ഷ്യമാക്കി വന്‍തോതിലുള്ള ഖനനത്തിനു ചൈന തയാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 6000 കോടി യുഎസ് ഡോളര്‍ വിലമതിക്കുന്ന നിക്ഷേപമാണ് ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ചൈനയുടെ നിയന്ത്രണത്തിലുള്ള …
സ്വന്തം ലേഖകന്‍: ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം തല്‍സമയം ടിവിയില്‍ കണ്ടത് 190 കോടിപേര്‍. ഇതോടെ ഈ വര്‍ഷം ഇതുവരെ നടന്ന തല്‍സമയ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട പരിപാടിയെന്ന അപൂര്‍വതയും രാജകീയ വിവാഹത്തിനു സ്വന്തമായി. ബ്രിട്ടനില്‍ ഹാരി–മേഗന്‍ കല്യാണം ടിവിയില്‍ കണ്ടത് 1.8 കോടി പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 ല്‍ …
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് പടരുന്നു; മരണം 26 ആയി. പുതിയ നാലുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. 46 രോഗികളാണു നിരീക്ഷണത്തിലുള്ളത്. 40 ലക്ഷം ഡോളറിലേറെ വരുന്ന അടിയന്തര ചികില്‍സാ ഫണ്ടിലേക്കു കൂടുതല്‍ തുക വകയിരുത്തുമെന്നു കോംഗോ പ്രസിഡന്റ് ജോസഫ് കബില പ്രഖ്യാപിച്ചു. പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള എംബന്‍ഡക നഗരത്തിലാണ് എബോള പടര്‍ന്നിരിക്കുന്നത്. ആദ്യമായാണു …
സ്വന്തം ലേഖകന്‍: പശ്ചിമേഷ്യയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത് യുഎസ്; റഷ്യന്‍ സന്ദര്‍ശനത്തിനിടെ തുറന്നടിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍. ഇറാന്‍ ആണവ കരാറില്‍നിന്ന് യു.എസ് പിന്മാറിയതോടെ പശ്ചിമേഷ്യന്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുമെന്നും മെര്‍കല്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. റഷ്യയിലെ കരിങ്കടല്‍ നഗരമായ സോചിയിലായിരുന്നു കൂടിക്കാഴ്ച. ഏറെ സുതാര്യതയും …
സ്വന്തം ലേഖകന്‍: ഇറാഖ് പാര്‍ലമമെന്റ് തെരഞ്ഞെടുപ്പില്‍ ശിയ പണ്ഡിതന്‍ മുഖ്തദ അല്‍ സദറും സഖ്യവും അധികാരത്തിലേക്ക്. അന്തിമഫലം പ്രഖ്യാപിച്ചപ്പോള്‍ അന്താരാഷ്ട്ര പിന്തുണയുള്ള പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ പാര്‍ട്ടിയെ പിന്തള്ളി സദറിന്റെ സഖ്യം മുന്നിലെത്തി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാത്തതിനാല്‍ സദ്‌റിന് പ്രധാനമന്ത്രിയാവാന്‍ കഴിയില്ല. 54 സീറ്റുകളാണ് അദ്ദേഹത്തിന്റെ സഖ്യം നേടിയത്. ഇറാനുമായി അടുത്തബന്ധം പുലര്‍ത്തുന്ന …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ രാജകീയ വിവാഹത്തിന്റെ മേളം; ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും വിവാഹിതരായി. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്‍ ഹാരി രാജകുമാരനും ഹോളിവുഡ് സുന്ദരി മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ആഘോഷമായി നടന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വിവാഹം. എലിസബത്ത് രാജ്ഞിയുള്‍പ്പെടെ ക്ഷണിക്കപ്പെട്ട 600 അതിഥികളെ …