സ്വന്തം ലേഖകന്‍: നേപ്പാള്‍ രാഷ്ട്രീയം വഴിത്തിരിവില്‍; പ്രധാനമന്ത്രി ശര്‍മ ഒലിയുടേയും മുന്‍പ്രധാനമന്ത്രി പ്രചണ്ഡയുടേയും പാര്‍ട്ടികള്‍ ഒന്നായി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ എന്നാണ് പുതിയ ഏകീകൃത പാര്‍ട്ടിയുടെ പേര്. പ്രധാനമന്ത്രി ശര്‍മ ഒലിയുടെ സിപിഎന്‍–യുഎംഎല്ലും മുന്‍പ്രധാനമന്ത്രി പ്രചണ്ഡയുടെ സിപിഎന്‍–മാവോയിസ്റ്റ് സെന്ററും തമ്മിലാണ് ലയനം നടനന്ത്. ലയന ധാരണപ്രകാരം ഒലിയും പ്രചണ്ഡയും ചേര്‍ന്നു നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും …
സ്വന്തം ലേഖകന്‍: പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം കര്‍ശനമാക്കി ബ്രിട്ടീഷ് പാര്‍ലമെന്റ്; പാര്‍ലമെന്റ് മന്ദിരത്തില്‍ കോഫീ കപ്പുകള്‍ക്ക് അധിക നികുതി. ബ്രിട്ടനിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ജൂണ്‍ മാസത്തോടെ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. പാര്‍ലമെന്ററി അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വാട്ടര്‍ ബോട്ടിലുകള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുന്നത്. ഒപ്പം ഡിസ്‌പോസബിള്‍ കോഫീ കപ്പുകള്‍ക്ക് അധിക …
സ്വന്തം ലേഖകന്‍: കിം, ട്രംപ് ഉച്ചകോടി റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ; ഉച്ചകോടിയുമായി മുന്നോട്ടുതന്നെയെന്ന് യുഎസ്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സിംഗപ്പൂരില്‍ ജൂണ്‍ 12ന് നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ രംഗത്തുവന്നു. ഏകപക്ഷീയമായി ഉത്തര െകാറിയ ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന നിലപാട് ട്രംപ് ഭരണകൂടം തുടരുന്നിടത്തോളം ചര്‍ച്ചക്ക് താല്‍പര്യമില്ലെന്നും ഉച്ചകോടി പുനരാലോചിക്കേണ്ടി വരുമെന്നും …
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി; ‘മലേഷ്യയില്‍ ഇനി പുതിയ പ്രഭാതമെന്ന്’ അന്‍വര്‍. രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ മാപ്പുനല്‍കിയതോടെയാണ് മൂന്നു വര്‍ഷത്തെ കരാഗൃഹ വാസത്തിനുശേഷം 70 കാരനായ മുന്‍ ഉപപ്രധാനമന്ത്രി പുറംലോകം കണ്ടത്. ജയില്‍ മോചിതനായ ശേഷം ഭാര്യ വാന്‍ അസീസയുമൊത്ത് അന്‍വര്‍ ഇബ്രാഹീം വാര്‍ത്ത സമ്മേളനം നടത്തുകയും ചെയ്തു. ‘മലേഷ്യയിലെ …
സ്വന്തം ലേഖകന്‍: യുഎസിന്റെ പാത പിന്‍തുടര്‍ന്ന് ഗ്വാട്ടിമാല; ജറുസലമില്‍ എംബസി തുറന്നു; ഗാസയില്‍ സംഘര്‍ഷം അടിച്ചൊതുക്കി ഇസ്രയേല്‍. ജറുസലമില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ സാന്നിധ്യത്തിലാണ് ഗ്വാട്ടിമാലയുടെ എംബസി തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ചടങ്ങില്‍ ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറെയ്ല്‍സ് പങ്കെടുത്തു. ടെല്‍ അവീവില്‍ പ്രവര്‍ത്തിച്ചിരുന്ന എംബസി യുഎസ് തിങ്കളാഴ്ചയാണു ജറുസലമിലേക്കു മാറ്റിയത്. ലാറ്റിനമേരിക്കന്‍ രാജ്യമായ പാരഗ്വായും …
സ്വന്തം ലേഖകന്‍: 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം പൈലറ്റ് മനഃപൂര്‍വം കടലില്‍ വീഴ്ത്തിയതായി വിദഗ്ദര്‍. 2014 മാര്‍ച്ച് എട്ടിന് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ സഹരി അമദ് ഷാ മനഃപൂര്‍വം വിമാനം കടലില്‍ വീഴ്ത്തി ജീവനൊടുക്കുക ആയിരുന്നുന്നെന്നാണ് പുതിയ വാദം. ക്വാലലംപുരില്‍നിന്നു ബെയ്ജിങ്ങിലേക്ക് പറക്കുകയായിരുന്ന എംഎച്ച് 370 വിമാനം ഇന്ധനം തീര്‍ന്നാണ് ഓസ്‌ട്രേലിയയ്ക്കു പടിഞ്ഞാറ് …
സ്വന്തം ലേഖകന്‍: ഗാസയില്‍ സംഘര്‍ഷം അതിരൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി; രണ്ടായിരത്തിലേറെ പേര്‍ക്ക് പരുക്ക്. ഇസ്രായേലിലെ യു.എസ് എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെതിരെ ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി. സൈന്യം പ്രയോഗിച്ച കണ്ണീര്‍വാതകം ശ്വസിച്ച് മരിച്ച പിഞ്ചുകുഞ്ഞ് അടക്കം 16 വയസ്സില്‍ താഴെയുള്ള എട്ട് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്; തെരേസാ മേയുടെ ബ്രെക്‌സിറ്റ് പദ്ധതികള്‍ക്ക് തിരിച്ചടി. എഡിന്‍ബറോ അസംബ്ലി 30 ന് എതിരെ 93 വോട്ടുകള്‍ക്കാണ് ബില്‍ തള്ളിയത്. ലണ്ടനിലെ ദേശീയ പാര്‍ലമെന്റിന്റെ പരിഗണനയിലാണ് ബ്രക്‌സിറ്റ് ബില്‍. വീറ്റോ ചെയ്യാന്‍ അധികാരമില്ലെങ്കിലും ബില്‍ അംഗീകരിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് വിസമ്മതിച്ചത് ബ്രിട്ടന്റെ ബ്രക്‌സിറ്റ് പദ്ധതികളെ പ്രതിസന്ധിയിലാക്കിയേക്കും. യൂറോപ്യന്‍ യൂണിയനില്‍ …
സ്വന്തം ലേഖകന്‍: കേസില്‍ പ്രതിയായ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്രാവിലക്ക് നീക്കി പാക്കിസ്ഥാന്‍; യുഎസുമായുള്ള സംഘര്‍ഷത്തില്‍ അയവ്. ഉദ്യോഗസ്ഥനെ വിട്ടുകിട്ടുന്നതിനായി യുഎസ് ഉയര്‍ത്തിയ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണു നടപടി. നിയമം അനുസരിച്ച് ഇയാളുടെ വിചാരണ യുഎസില്‍ നടത്താമെന്നാണു അറിയിച്ചിരുന്നത്. ഏപ്രില്‍ ഏഴിനു നടന്ന അപകടത്തില്‍ യുഎസ് ഉദ്യോഗസ്ഥനായ കേണല്‍ ജോസഫ് ഹാള്‍ ഓടിച്ച കാര്‍ ഇടിച്ചാണ് …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനും ആണവക്കരാറില്‍ നിന്ന് പിന്മാറിയാല്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാന്‍. കരാറില്‍നിന്നു യുഎസ് ഏകപക്ഷീയമായി പിന്മാറിയ സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. ഞങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനമാക്കും; അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യും – വക്താവു പറഞ്ഞു. കരാര്‍പ്രകാരം ഇറാന് നാലുശതമാനത്തിനടുത്തു യുറേനിയം സമ്പുഷ്ടീകരിക്കാം. ആണവ കരാറില്‍നിന്നു പിന്‍മാറി …