സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നിന് മാനസാന്തരം; ഉത്തര കൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി. ശനിയാഴ്ച മുതല്‍ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തറകള്‍ അടച്ചുപൂട്ടുകയും ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയുമാണെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടും കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുമാണ് ആണവപരീക്ഷണം നിര്‍ത്തിവയ്ക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി പറയുന്നു. ഉത്ത രകൊറിയക്കും …
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി ചാള്‍സ് രാജകുമാരന്‍ കോമണ്‍വെല്‍ത്തിന്റെ തലപ്പത്തേക്ക്. വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ ചേര്‍ന്ന കോമണ്‍വെല്‍ത്ത് രാജ്യനേതാക്കളുടെ യോഗം ഇക്കാര്യത്തില്‍ യോജിപ്പിലെത്തി. ചാള്‍സ് പിന്‍ഗാമിയാവണമെന്നു രാജ്ഞി തന്നെ കഴിഞ്ഞദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സമാപന ദിവസമായ ഇന്നലെ രാജ്ഞിയുടെ വസതിയായ വിന്‍സര്‍ കൊട്ടാരത്തിലെ വാട്ടര്‍ലൂ ചേംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള 52 രാഷ്ട്രനേതാക്കള്‍ …
സ്വന്തം ലേഖകന്‍: കലാപങ്ങള്‍ക്കും കൊലകള്‍ക്കും മാപ്പപേക്ഷിച്ച് സ്‌പെയിനിലെ ബാസ്ഖ് വിമത സംഘടന. വടക്കന്‍ സ്‌പെയിനിലെയും തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെയും ചില മേഖലകളില്‍ സ്വയംഭരണം ആവശ്യപ്പെട്ട് പതിറ്റാണ്ടുകള്‍ നീണ്ട കലാപത്തില്‍ 800 ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാസ്ഖ് വിമതര്‍ (ഇ.ടി.എ) പരസ്യമായി മാപ്പുപറഞ്ഞു. സംഘടന പിരിച്ചുവിടാന്‍ ഒരുങ്ങുന്നതിനിടെയാണിത് വിമരുടെ മാപ്പു പറച്ചില്‍. കലാപത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി …
സ്വന്തം ലേഖകന്‍: ഇരു കൊറിയകള്‍ക്കും ഇടയില്‍ ഇനി ഹോട്ട്‌ലൈന്‍; നയതന്ത്ര ചര്‍ച്ചകള്‍ക്കായി ടെലിഫോണ്‍ ബന്ധം സ്ഥാപിച്ചു. ഉത്തര, ദക്ഷിണ കൊറിയകളുടെ ഉച്ചകോടിക്കു മുന്നോടിയായായാണ് ചരിത്രത്തിലാദ്യമായി നേതാക്കള്‍ തമ്മില്‍ ഹോട്ട്‌ലൈന്‍ ബന്ധം നിലവില്‍ വരുന്നത്. ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ വസതിയായ ബ്ലൂ ഹൗസും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അധ്യക്ഷനായുള്ള സ്റ്റേറ്റ് അഫയേഴ്‌സ് കമ്മിഷനും …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കാമുകന്റെ ഭാര്യയെ വധിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയ മലയാളി നഴ്‌സിന് ജാമ്യം. വനിതയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വനിതയ്ക്ക് അമേരിക്കന്‍ കോടതി ജാമ്യം അനുവദിച്ചു. കീഴ്വായ്പൂര് സ്വദേശി ടീനക്കാണ് ഷിക്കാഗോ ഇല്ലിനോയ്‌സ് കോടതി ജാമ്യം അനുവദിച്ചത്. മെയ്വുഡ് ലൊയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ രജിസ്റ്റേര്‍ഡ് നഴ്‌സാണ് ടീന. ഇവര്‍ …
സ്വന്തം ലേഖകന്‍: സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരെ തുരത്താന്‍ വ്യോമാക്രമണവുമായി ഇറാഖ്; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിന്റെ എഫ്16 ഫൈറ്റര്‍ ജെറ്റുകളാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. ഐഎസ് ഭീകരര്‍ തങ്ങളുടെ സൈനികര്‍ക്കു ഭീഷണിയായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാക്ക് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി കഴിഞ്ഞ ദിവസം അറിയച്ചതിനു പിന്നാലെയാണ് വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷവും ഇന്ത്യ, യുകെ ബന്ധം ദൃഡമായി തുടരുമെന്ന് ലണ്ടനില്‍ പ്രധാനമന്ത്രി മോദി. ബ്രെക്‌സിറ്റിനു ശേഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രിട്ടന്റെ പ്രാധാന്യം കുറയുകയില്ലെന്നും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധം കൂടുതല്‍ ശക്തമായിത്തന്നെ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഇന്ത്യയു.കെ സി.ഇ.ഒ ഫോറത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇരുരാജ്യങ്ങള്‍ …
സ്വന്തം ലേഖകന്‍: കിം ജോങ് ഉന്നുമായി നടത്തുന്ന ചര്‍ച്ച പ്രതീക്ഷിച്ച രീതിയിലല്ലെങ്കില്‍ ഇറങ്ങി പോകുമെന്ന് ട്രംപ്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നടത്തുന്ന ചര്‍ച്ച വിജയമല്ലെന്നു തോന്നിയാല്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോകുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു ട്രംപ് പ്രഖ്യാപിച്ചത്. കിമ്മുമായുള്ള ചര്‍ച്ചയില്‍ തന്റേതു തുറന്ന സമീപനമായിരിക്കും. ഉത്തരകൊറിയയെ …
സ്വന്തം ലേഖകന്‍: ക്യൂബയില്‍ കാസ്‌ട്രോ യുഗത്തിന് അവസാനം; പുതിയ പ്രസിഡന്റായി മിഗ്വല്‍ ഡിയസ് കാനല്‍ ചുമതലയേറ്റു. ദേശീയ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ ഒരാളൊഴിച്ച് മറ്റെല്ലാവരും ഡിയസിനെ പിന്തുണച്ചു. പ്രസിഡന്റ് പദവിയൊഴിഞ്ഞെങ്കിലും റൗള്‍ കാസ്‌ട്രോ പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരും 1959ലെ വിപ്ലവത്തിനുശേഷം ആദ്യമായാണ് കാസ്‌ട്രോ കുടുംബാംഗമല്ലാത്ത ഒരാള്‍ ക്യൂബയുടെ നേതൃപദവിയേല്‍ക്കുന്നത്. അതും വിപ്ലവത്തിനുശേഷം ജനിച്ച ഒരാള്‍. രാജ്യത്തെ …
സ്വന്തം ലേഖകന്‍: മേഖല സംഘര്‍ഷഭരിതം; തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നേരത്തെയാക്കി എര്‍ദോഗന്‍. സിറിയയിലും ഇറാനിലും പ്രശ്‌നങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പാര്‍ലിമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നേരത്തേ നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗന്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഈ വരുന്ന ജൂണ്‍ 24ന് തന്നെ നടത്തും. 2019 നവംബറില്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു …