1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത; മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ തലവെട്ടി
അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത; മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ തലവെട്ടി
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത; മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ തലവെട്ടി. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗഹാറിലാണ് രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്നു സഹോദരന്‍മാരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടുപോയി തലവെട്ടി കൊലപ്പെടുത്തിയത്. 11 കര്‍ഷകരെയും അവര്‍ തട്ടിക്കൊണ്ടുപോയെങ്കിലും രണ്ടുപേരെ വിട്ടയച്ചു. സ്വകാര്യാശുപത്രിയില്‍ ഡോക്ടറായ നിസാര്‍ (27), പ്രതിരോധ കുത്തിവയ്പിനുവേണ്ടി ബോധവല്‍ക്കരണം …
ആണവ പരീക്ഷണങ്ങളുടെ കാര്യത്തില്‍ കിം വാക്കു പാലിക്കുമോ? എന്താണ് ഉത്തര കൊറിയയില്‍ സംഭവിക്കുന്നതെന്ന് ഉറ്റുനോക്കി ലോകം
ആണവ പരീക്ഷണങ്ങളുടെ കാര്യത്തില്‍ കിം വാക്കു പാലിക്കുമോ? എന്താണ് ഉത്തര കൊറിയയില്‍ സംഭവിക്കുന്നതെന്ന് ഉറ്റുനോക്കി ലോകം
സ്വന്തം ലേഖകന്‍: ആണവ പരീക്ഷണങ്ങളുടെ കാര്യത്തില്‍ കിം വാക്കു പാലിക്കുമോ എന്താണ് ഉത്തര കൊറിയയില്‍ സംഭവിക്കുന്നതെന്ന് ഉറ്റുനോക്കി ലോകം. ആണവായുധ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിന് എത്രകാലം ആയുസുണ്ടാകുമെന്ന ആശങ്കയിലാണ് ലോക നേതാക്കള്‍. 1994 ല്‍ അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്‍ ഉത്തര കൊറിയയുമായി ഉണ്ടാക്കിയ ആണവ കരാറിന് മാസങ്ങള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. …
അര്‍മീനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്
അര്‍മീനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്
സ്വന്തം ലേഖകന്‍: അര്‍മീനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രതിപക്ഷ എം.പി നികോള്‍ പെഷിന്‍യാന്‍ ഉള്‍പ്പെടെ നിരവധി പേവെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. അധികാരം നിലനിര്‍ത്താനാണ് അടുത്തിടെ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്‍ ഭരണഘടന ഭേദഗതി കൊണ്ടുവന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. …
മോദി, ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച അടുത്തയാഴ്ച ചൈനയില്‍; അതിര്‍ത്തി പ്രശ്‌നങ്ങള്‍ പ്രധാന വിഷയമാകും
മോദി, ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച അടുത്തയാഴ്ച ചൈനയില്‍; അതിര്‍ത്തി പ്രശ്‌നങ്ങള്‍ പ്രധാന വിഷയമാകും
സ്വന്തം ലേഖകന്‍: മോദി, ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച അടുത്തയാഴ്ച ചൈനയില്‍; അതിര്‍ത്തി പ്രശ്‌നങ്ങള്‍ പ്രധാന വിഷയമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അടുത്തയാഴ്ച ചൈനയില്‍ വച്ച് കൂടിക്കാഴ്ച നടത്തും. അയല്‍ക്കാര്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് കൂടിക്കാഴ്ച. ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ …
യുഎസില്‍ റസ്റ്റോറന്റില്‍ നഗ്‌നനായെത്തിയ യുവാവ് നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു
യുഎസില്‍ റസ്റ്റോറന്റില്‍ നഗ്‌നനായെത്തിയ യുവാവ് നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: യുഎസില്‍ റസ്റ്റോറന്റില്‍ നഗ്‌നനായെത്തിയ യുവാവ് നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ടെന്നസ്സിയിലെ നാഷ്‌വില്ലിയിലുള്ള വാഫിള്‍ ഹൗസ് റസ്റ്റോറന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.25നാണ് സംഭവം. നഗ്‌നനായി റസ്‌റ്റോറന്റിലെത്തിയ യുവാവ് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. റസ്റ്റോറന്റിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് വെടിയേറ്റു. മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, കാവല്‍ക്കാരിലൊരാള്‍ …
യുഎസില്‍ ഇന്ത്യന്‍ വംശജനായ യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചു
യുഎസില്‍ ഇന്ത്യന്‍ വംശജനായ യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചു
സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യന്‍ വംശജനായ യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. നിയമവിരുദ്ധമായി തോക്കു കൈവശം വച്ചതിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്ന ഇന്ത്യന്‍ വംശജനായ നഥാനിയേല്‍ പ്രസാദാണ് (18) കലിഫോര്‍ണിയയില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഈ മാസം അഞ്ചിനായിരുന്നു സംഭവം. അമ്മയോടൊപ്പം കാറില്‍ പോകുന്നതു ശ്രദ്ധയില്‍പെട്ട പൊലീസ് സംഘം യുവാവിന്റെ കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ …
അമേരിക്കയില്‍ കാമുകന്റെ ഭാര്യയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി യുവതിയെ കുടുക്കിയത് ടെലിവിഷന്‍ പരിപാടി
അമേരിക്കയില്‍ കാമുകന്റെ ഭാര്യയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി യുവതിയെ കുടുക്കിയത് ടെലിവിഷന്‍ പരിപാടി
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കാമുകന്റെ ഭാര്യയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി യുവതിയെ കുടുക്കിയത് ടെലിവിഷന്‍ പരിപാടി. സംഭവത്തില്‍ പ്രതിയായ ടീന ജോണ്‍സനെ കുടുക്കിയത് ഒരു സ്ത്രീ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചന ടെലിവിഷന്‍ പരിപാടിയില്‍ നിന്ന് പോലീസിന് സൂചന ലഭിച്ചതിനാലാണെന്ന് അധികൃതര്‍ അറിയിച്ചു. സിബിഎസ് ന്യൂസ് എന്ന ചാനലിന്റെ ’48 അവേഴ്‌സ്’ എന്ന പരിപാടിയാണ് കൊലപാതകത്തിന്റെ …
സുഷമാ സ്വരാജ് ചൈനയില്‍; ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിനിടെ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ചയില്ല
സുഷമാ സ്വരാജ് ചൈനയില്‍; ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിനിടെ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ചയില്ല
സ്വന്തം ലേഖകന്‍: ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിനിടെ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ചയില്ല. എസ്‌സിഒയുടെ മന്ത്രിതല സമ്മേളനത്തിനിടെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും പാകിസ്താനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തില്ലെന്ന് ഉറപ്പായി. ശനിയാഴ്ചയാണ് സുഷമ സ്വരാജ് ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയത്. ചൈനയ്ക്ക് പുറമെ മംഗോളിയയിലാണ് സുഷമ സന്ദര്‍ശനം …
നിക്കരാഗ്വയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തി നെതിരെ ജനങ്ങള്‍ തെരുവില്‍; കലാപത്തില്‍ പത്തിലേറെ പേര്‍ കൊല്ലപ്പെട്ടു
നിക്കരാഗ്വയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തി നെതിരെ ജനങ്ങള്‍ തെരുവില്‍; കലാപത്തില്‍ പത്തിലേറെ പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: നിക്കരാഗ്വയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ ജനങ്ങള്‍ തെരുവില്‍; കലാപത്തില്‍ പത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിലാണ് 10 പേര്‍ കൊല്ലപ്പെട്ടത്. മൂന്ന് ദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.തൊഴിലാളികളുടേയും ഉദ്യോഗസ്ഥരുടേയും പെന്‍ഷന്‍ ഓഹരി വര്‍ധിപ്പിക്കുകയും പെന്‍ഷന്‍ തുക കുറയ്ക്കുകയും ചെയ്തതാണ് പ്രക്ഷോഭത്തിനു …
പലസ്തീനില്‍ സംഘര്‍ഷം അതിരൂക്ഷം; ഇസ്രയേല്‍ സൈന്യം നാലു പലസ്തീന്‍ യുവാക്കളെ വെടിവെച്ചു കൊന്നു
പലസ്തീനില്‍ സംഘര്‍ഷം അതിരൂക്ഷം; ഇസ്രയേല്‍ സൈന്യം നാലു പലസ്തീന്‍ യുവാക്കളെ വെടിവെച്ചു കൊന്നു
സ്വന്തം ലേഖകന്‍: പലസ്തീനില്‍ സംഘര്‍ഷം അതിരൂക്ഷം; ഇസ്രയേല്‍ സൈന്യം നാലു പലസ്തീന്‍ യുവാക്കളെ വെടിവെച്ചു കൊന്നു. ഇസ്രയേല്‍ അതിര്‍ത്തിവേലിയോടു ചേര്‍ന്ന ഗാസാ മുനമ്പില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭത്തിനിടെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ പതിനഞ്ചുകാരന്‍ അടക്കം നാലു പലസ്തീന്‍ യുവാക്കളാണ് കൊല്ലപ്പെട്ടത്. 150ല്‍ ഏറെപ്പേര്‍ക്കു പരുക്കേറ്റു. മാര്‍ച്ച് 30ന് ആരംഭിച്ച ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതോടെ …