സ്വന്തം ലേഖകന്‍: തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് യുഎസ് കമ്മിറ്റിക്കു മുന്നില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. സിഎ ചോര്‍ത്തിയ 87 മില്യണ്‍ ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ പട്ടികയില്‍ തന്റേതും ഉള്‍പ്പെടുന്നുണ്ടെന്നും യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരായി ചോദ്യങ്ങളോടു പ്രതികരിക്കവെ സക്കര്‍ബര്‍ഗ് വ്യക്തമാക്കി. അതേസമയം, ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ …
സ്വന്തം ലേഖകന്‍: പിഴവു പറ്റി, ക്ഷമിക്കണം! യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു മുന്നില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഏറ്റുപറച്ചില്‍. ഡേറ്റ ചോര്‍ച്ച വിവാദത്തില്‍ യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു മുന്പാകെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാപ്പ് അപേക്ഷിച്ചു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ ഞങ്ങള്‍ക്ക് വലിയ തെറ്റ് പറ്റിയെന്നും ക്ഷമ ചോദിക്കുന്നുവെന്നും സുക്കര്‍ബര്‍ഗ് സെനറ്റ് ജുഡീഷറി ആന്‍ഡ് …
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നുമായി മേയ് അവസാനമോ ജൂണ്‍ ആദ്യമോ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി മേയ് അവസാനമോ ജൂണ്‍ ആദ്യമോ കൂടിക്കാഴ്ച നടത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കൊറിയന്‍ മേഖലയിലെ ആണവ നിരായുധീകരണം സംബന്ധിച്ചു കരാറുണ്ടാക്കാനാവുമെന്നാണു പ്രതീക്ഷയെന്നും കാബിനറ്റ് യോഗത്തില്‍ ട്രംപ് വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: സിറിയയിലെ രാസായുധ പ്രയോഗം; യുഎന്നില്‍ റഷ്യയും യുഎസും തമ്മില്‍ വാക്‌പോര്. വിമതഗ്രാമമായ കിഴക്കന്‍ ഗൂതയിലെ ദൂമയില്‍ രാസായുധ പ്രയോഗം നടത്തിയ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ കൊമ്പു കോര്‍ത്തത്. രാസായുധപ്രയോഗത്തില്‍ നിരവധി കുട്ടികളും സ്ത്രീകളും മരിച്ചതിന്റെ ചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങളാണ് സിറിയയിലെ സന്നദ്ധസംഘങ്ങള്‍ പുറത്തുവിട്ടത്. പിന്നാലെ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ എഫ്.ബി.ഐ റെയ്ഡ്; തന്നെ അപമാനിക്കാനുള്ള ശ്രമമെന്ന് തുറന്നടിച്ച് ട്രംപ്. എഫ്.ബി.ഐ നടപടി അപമാനകരവും രാജ്യത്തിന് നേരെയുള്ള ആക്രമണത്തിന് സമാനവുമാണെന്ന് ട്രംപ് പ്രതികരിച്ചു. എഫ്.ബി.ഐ തന്നെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച പോണ്‍ നായിക സ്റ്റോമി ഡാനിയലിന് പണം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ അഭിഭാക്ഷകന്‍ മൈക്കല്‍ …
സ്വന്തം ലേഖകന്‍: രാസായുധ പ്രയോഗമേറ്റ് ചികിത്സയിലായിരുന്ന റഷ്യക്കാരി യൂലിയാ സ്‌ക്രിപാല്‍ ആശുപത്രി വിട്ടു. യൂലിയായെ സാലിസ്ബറി ഡിസ്ട്രിക്ട് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജു ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിന്റെ മകളാണു 33കാരിയായ യൂലിയ. സെര്‍ജി സ്‌ക്രിപാല്‍ (66)സുഖം പ്രാപിച്ചുവരികയാണ്. യൂലിയയെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയെന്നു യുകെ അധികൃതര്‍ പറഞ്ഞു. അതേസമയം റഷ്യന്‍ പൗരത്വമുള്ള യൂലിയയെ …
സ്വന്തം ലേഖകന്‍: ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്‍വാങ്ങുകയാണെങ്കില്‍ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മുന്നറിയിപ്പ് നല്‍കി. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഒരാഴ്ചക്കകം ഇറാന്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളൊരിക്കലും കരാറില്‍നിന്ന് ആദ്യം പിന്‍വാങ്ങില്ലെന്നും അമേരിക്ക അതിന് തുനിയുകയാണെങ്കില്‍ പശ്ചാത്തപിക്കേണ്ടിവരുമെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു. ദേശീയ ആണവ സാങ്കേതിക ദിനാചരണത്തോടനുബന്ധിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇറാന്‍ പ്രസിഡന്റ്. …
സ്വന്തം ലേഖകന്‍: ഖത്തറിനെ ഒറ്റപ്പെടുത്തി ദ്വീപാക്കി മാറ്റാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. ഖത്തര്‍സൗദി അതിര്‍ത്തിക്ക് കുറുകെ ജലപാത നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കാനാണ് സൗദിയുടെ ശ്രമമെന്ന് സൗദി പത്രമായ സബ്ഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി നിര്‍മിക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട ജലപാതയ്ക്ക് സല്‍വ മുതല്‍ ഖോര്‍ അല്‍ ഉദൈദ് വരെ 60 കിലോമീറ്റര്‍ നീളമാണുള്ളത്. ഇതിന് 200 മീറ്റര്‍ വീതിയുണ്ടാവും. …
സ്വന്തം ലേഖകന്‍: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അര്‍മീനിയ ഇനി പാര്‍ലമെന്ററി റിപബ്ലിക്; പുതിയ പ്രസിഡന്റ് സ്ഥാനമേറ്റു. 2015 ലെ വിവാദമായ ഭരണഘടന ഭേദഗതി അനുസരിച്ചുള്ള മാറ്റത്തിന്റെ ഭാഗമായി പുതിയ പ്രസിഡന്റായി അര്‍മെന്‍ സഗ്‌സ്യാന്‍ അധികാരമേറ്റു. അസാധാരണ പാര്‍ലമമെന്ററി സമ്മേളനത്തില്‍ അര്‍മീനിയന്‍ ഭരണഘടനയും പുതിയ നിയമത്തിന്റെ ഏഴാം നൂറ്റാണ്ടിലെ കൈയെഴുത്തു പ്രതിയും കൈയിലേന്തിയാണ് സഗ്‌സ്യാന്‍ സത്യപ്രതിജ്ഞ ചെയ്തത്. …
സ്വന്തം ലേഖകന്‍: കേംബ്രിജ് അനലിറ്റിക്ക നിങ്ങളുടേ ഫെയ്‌സ്ബുക്ക് വിവരങ്ങളും ചോര്‍ത്തിയോ എന്നറിയാം; വിവാദത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിജ് അനലിറ്റിക്ക എന്ന ഡേറ്റ അനലൈസിംഗ് കമ്പനി ഇന്ത്യയിലെ 5.6 ലക്ഷം ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കാരുടേതുള്‍പ്പെടെ എട്ടരക്കോടി ആളുകളുടെ വിവരങ്ങള്‍ ലോകത്താകമാനം ചോര്‍ത്തിയിട്ടുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് …