സ്വന്തം ലേഖകന്‍: അറ്റ്‌ലാന്റിക്കിനു മുകളില്‍ പറക്കവെ ഡല്‍ഹി ന്യൂയോര്‍ക് വിമാനത്തില്‍ യുവതിയ്ക്ക് സുഖ പ്രസവം; താരങ്ങളായി ഇന്ത്യന്‍ ഡോക്ടറും സുഹൃത്തും. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കവെ പ്രസവ വേദന അനുഭവപ്പെട്ട യാത്രക്കാരി വിമാനത്തില്‍ വച്ച് തന്നെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡോ. സിജ് ഹേമലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രസവ ശുശ്രൂഷയെ സഹയാത്രികര്‍ അഭിനന്ദിച്ചു. പാരീസില്‍ സുഹൃത്തിന്റെ …
സ്വന്തം ലേഖകന്‍: കാബൂളില്‍ ചാവേര്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു; സൈനിക അക്കാദമിക്കു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. നാലു ഭീകരരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരാളെ ജീവനോടെ പിടികൂടി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. പത്തു ദിവസത്തിനിടെ നടക്കുന്ന മൂന്നാമതു ഭീകരാക്രമണമാണിത്. കഴി!ഞ്ഞ ശനിയാഴ്ച ജനക്കൂട്ടത്തിനിടയില്‍ താലിബാന്‍ ചാവേര്‍ നടത്തിയ ആംബുലന്‍സ് സ്‌ഫോടനത്തില്‍ 103 …
സ്വന്തം ലേഖകന്‍: ഒമാനില്‍ ആറു മാസത്തേക്ക് വിസാ നിരോധനം; വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറു മാസത്തേക്ക് വിദേശികള്‍ക്ക് വിസയില്ല. ഇതു സംബന്ധിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഞായറാഴ്ച രാവിലെയാണ് മന്ത്രി അബ്ദുള്ള ബിന്‍ നാസ്സര്‍ അല്‍ ബക്രി ഉത്തരവ് പുറത്തിയിറക്കിയത്. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഐ.ടി., അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, മാര്‍ക്കറ്റിങ് …
സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടി അടിമുടി അഴിച്ചുപണിതാല്‍ ഒപ്പിടുന്ന കാര്യം ആലോചിക്കാമെന്ന് ട്രംപ്. കാലാവസ്ഥാ വ്യതിയാനം തടയാനായുള്ള പാരിസ് ഉടമ്പടിയില്‍ കാര്യമായ മാറ്റം വരുത്തുകയാണെങ്കില്‍ സഹകരിക്കാമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉടമ്പടി യുഎസ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ‘മോശം ഇടപാടാ’ണെന്നു പറഞ്ഞാണു കഴിഞ്ഞ ജൂണില്‍ ട്രംപ് ഭരണകൂടം പിന്മാറിയത്. ഒബാമ ഭരണകാലത്ത് ഒപ്പുവച്ച ഉടമ്പടിയെക്കുറിച്ചുള്ള …
സ്വന്തം ലേഖകന്‍: യുഎസില്‍ ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സാമ്പത്തികകാര്യ മേധാവിയും ശതകോടീശ്വരനുമായ സ്റ്റീവ് വെന്നിന്റെ കസേര തെറിച്ചു. ലൈംഗികാരോപണങ്ങളെ തുടര്‍ന്നാണ് സ്റ്റീവ് വെന്‍ രാജിവച്ചത്. നിരവധി കാസിനോകളുടെ ഉടമയും ശതകോടീശ്വരനുമാണ് വെന്‍. ട്രംപ് പ്രസിഡന്റായ ശേഷമാണു പാര്‍ട്ടിയുടെ സാമ്പത്തിക സമിതി അധ്യക്ഷസ്ഥാനം സ്റ്റീവ് ഏറ്റെടുത്തത്. മുന്‍പു ട്രംപിന്റെ ബിസിനസ് എതിരാളിയായിരുന്ന സ്റ്റീവ് പിന്നീടു …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പലസ്തീന്‍, യു.എ.ഇ, ഒമാന്‍ ത്രിരാഷ്ട്ര സന്ദര്‍ശനം അടുത്ത മാസം. അടുത്ത മാസം ഒന്‍പത് മുതല്‍ 12 വരെയാണ് ത്രിരാഷ്ട്ര സന്ദര്‍ശനമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന സൂചന. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദിയെന്ന പ്രത്യേകതയും സന്ദര്‍ശനത്തിനുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയുള്ള മോദിയുടെ പലസ്തീന്‍ …
സ്വന്തം ലേഖകന്‍: കാഷ്മീരിനു സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷം വിവാദമാകുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രഭുസഭാംഗവും പാക് വംശജനുമായ നസീര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനു മുന്നില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്ത്യന്‍ വംശജരും പ്രകടനവുമായി രംഗത്തുവന്നതോടെ ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷം …
സ്വന്തം ലേഖകന്‍: ബ്രസീലിലെ നിശാക്ലബില്‍ വെടിവെപ്പ്; 14 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ മയക്കുമരുന്നു മാഫിയയെന്ന് പോലീസ്. വടക്കുകിഴക്കന്‍ ബ്രസീലിലെ ഫൊര്‍താലെസയില്‍ നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു. ഇതില്‍ രണ്ടുകുട്ടികളും നാല് സ്ത്രീകളുമുണ്ട്. 12 വയസ്സുകാരന്‍ ഉള്‍പ്പെടെ നിരവധിപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൊര്‍താലെസ നഗരത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന നിശാക്ലബിലേക്ക് ശനിയാഴ്ച പുലര്‍ച്ച 1.30ന് …
സ്വന്തം ലേഖകന്‍: ട്രംപിന് താനുമായി അവിഹിത ബന്ധമുണ്ടെന്ന പ്രചാരണം മനംമടുപ്പിക്കുന്നതെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി. ട്രംപിനു വിവാഹേതര ബന്ധമുണ്ടെന്നും ഇന്ത്യന്‍ വംശജയായ ഹേലിയാണതെന്നുമുള്ള വിവാദപുസ്തകത്തിലെ സൂചനകള്‍ വിവാദമായതോടെയാണു യുഎന്നിലെ യുഎസ് അംബാസഡറുടെ രൂക്ഷമായ പ്രതികരണം. സ്വന്തം രാഷ്ട്രീയഭാവിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഹേലി ട്രംപിനൊത്ത് ഒരുപാടു സമയം ചെലവിടുന്നുണ്ടെന്നാണു മൈക്കല്‍ വുള്‍ഫ് എഴുതിയ ഫയര്‍ …
സ്വന്തം ലേഖകന്‍: കാബൂളിലുണ്ടായ ആംബുലന്‍സ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 കവിഞ്ഞു; 150 ഓളം പേര്‍ക്ക് പരുക്ക്; പൊട്ടിത്തെറിച്ചത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ആംബുലന്‍സ്. സര്‍ക്കാര്‍ ഓഫിസുകളും വിദേശ എംബസികളും ഏറെയുള്ള മേഖലയിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സ് പൊട്ടിത്തെറിച്ചത്. ചെക്‌പോസ്റ്റിനു സമീപം വാഹനമെത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന അഫ്ഗാന്‍ പാര്‍ലമെന്റ് അംഗം മിര്‍വായിസ് യാസിനി പറഞ്ഞു. …