സ്വന്തം ലേഖകന്‍: ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ വേദിയില്‍ മോദി നടത്തിയ പ്രസംഗത്തെ പിന്തുണച്ച് ചൈന രംഗത്ത്. സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെയുള്ള പ്രസംഗത്തെയാണ് ചൈന പിന്തുണച്ചത്. സാമ്പത്തിക സംരക്ഷണ വാദത്തിനെതിരേ ഒരുമിച്ച് പോരാടാമെന്നും ആഗോളവത്കരണം ശക്തിപ്പെടുത്താന്‍ കൈകോര്‍ക്കാമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ച്യൂങ് പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം മാത്രമല്ല …
സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതി പരമ്പര കൊലയാളി; ഏഴു പേരെയെങ്കിലും പ്രതി കൊലപ്പെടുത്തിയതായി സൂചന. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ ജനുവരി നാലിന് കൊല്ലപ്പെട്ട എഴു വയസ്സുകാരി സൈനബ് അന്‍സാരിയെ കൊലപ്പെടുത്തിയ യുവാവാണു പിടിയിലായത്. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ത്തന്നെയുള്ള ഇമ്രാന്‍ അലി(24) ആണു പിടിയിലായത്. ഇയാള്‍ സൈനബിന്റെ അയല്‍ക്കാരനാണ്. സൈനബിനെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ഐസിസ് ഭീകരന്‍ സിദ്ധാര്‍ഥ ധര്‍ അമേരിക്കയുടെ ആഗോള ഭീകര പട്ടികയില്‍. ഐഎസ് ഭീകരരായ ബ്രിട്ടിഷ് പൗരനും ഇന്ത്യന്‍ വംശജനുമായ സിദ്ധാര്‍ഥ ധര്‍, മൊറോക്കോ വംശജനായ ബല്‍ജിയം പൗരന്‍ അബ്ദല്‍ ലത്തീഫ് ഗയ്‌നി എന്നിവരെയാണ് യുഎസ് ആഗോള ഭീകരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ഇവര്‍ക്കെതിരെ ഉപരോധവും നിലവില്‍ വന്നു. പുത്തന്‍ …
സ്വന്തം ലേഖകന്‍: അലാസ്‌ക തീരത്ത് ശക്തമായ ഭൂചലനം; മേഖലയില്‍ സുനാമി മുന്നറിയിപ്പ്. ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. റിക്ടര്‍ സ്‌കെയിലില്‍ 8.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് തിരമാലകള്‍ ഉയര്‍ന്നുപൊങ്ങുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ …
സ്വന്തം ലേഖകന്‍: സിറിയയില്‍ കുര്‍ദ് വിമതര്‍ക്കെതിരെ തുര്‍ക്കി സേനയ്ക്ക് നിര്‍ണായക മുന്നേറ്റം; മേഖലയിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിച്ചു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ആഫ്രീനില്‍ കുര്‍ദ് വിമതര്‍ക്കെതിരെ ആക്രമണം നടത്തുന്ന തുര്‍ക്കി സേന സിറിയയിലെ വിമത സേനയുടെ സഹായത്തോടെ 11 കുര്‍ദ് കേന്ദ്രങ്ങള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, ഏറ്റുമുട്ടലില്‍ ഒരു തുര്‍ക്കി സൈനികന്‍ കൊല്ലപ്പെട്ടു. ഏറ്റമുട്ടലിനിടെ 24 സിറിയന്‍ …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ യഥാര്‍ഥ പ്രതി അറസ്റ്റില്‍. കസൂറില്‍ ആറു വയസ്സുകാരി സൈനബിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രധാന പ്രതി പിടിയിലായി. സൈനബ് താമസിച്ചിരുന്ന വീടിന്റെ സമീപത്ത് താമസിക്കുന്ന 23കാരനാണ് പിടിയിലായത്. ഇംറാന്‍ അലി എന്ന ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കുറ്റമേറ്റുപറഞ്ഞതായി പൊലീസ് വൃത്തങ്ങളെ …
സ്വന്തം ലേഖകന്‍: ‘നിക്ഷേപകരേ ഇതിലേ’യെന്ന് ദാവോസിലെ ലോകസാമ്പത്തിക ഉച്ചകോടിയുടെ വേദിയില്‍ മോദി; ഇന്ത്യയുടെ ജിഡിപി ആറു മടങ്ങ് വര്‍ധിച്ചതായും പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്‌ളീനറി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്. കാലഹരണപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതിയും പുതിയ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നും ഇന്ത്യ കുറഞ്ഞ കാലംകൊണ്ടു നിക്ഷേപ സൗഹൃദ രാജ്യമായി …
സ്വന്തം ലേഖകന്‍: യുഎസ് സ്‌കൂളില്‍ പതിനഞ്ചുകാരനായ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ 2 കുട്ടികള്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരുക്ക്. അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ ഹൈസ്‌ക്കൂളിലുണ്ടായ വെടിവയ്പില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. മാര്‍ഷല്‍ കൗണ്ടി ഹൈസ്‌ക്കൂളിലായിരുന്നു ചൊവ്വാഴ്ച രാവിലെ ക്ലാസ് തുടങ്ങുന്നതിനു മുന്പ് വെടിവയ്പുണ്ടായത്. പതിനഞ്ചുകാരനായ വിദ്യാര്‍ഥിയാണ് വെടിവയ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. …
സ്വന്തം ലേഖകന്‍: സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ശരിയല്ല; ആധാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഡ്വേഡ് സ്‌നോഡന്‍ രംഗത്ത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്‌നോഡന്‍ ട്വിറ്ററിലാണ് വിമര്‍ശനം പങ്കുവച്ചത്. ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ മുന്‍ മേധാവി കെ.സി.വര്‍മ്മ എഴുതിയ ലേഖനവും സ്‌നോഡന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സേവനങ്ങളിലേക്ക് കടക്കാന്‍ ഒട്ടും യോജിക്കാത്തവിധത്തില്‍ തയ്യാറാക്കിയ …
സ്വന്തം ലേഖകന്‍: ധനവിനിയോഗ ബില്‍ പാസായി; അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം; ആശ്വാസത്തോടെ ട്രംപ്. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍സുമായി ധാരണയ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ധനബില്‍ സെനറ്റ് പാസാക്കിയത്. 18നെതിരെ 81 വോട്ടിനാണ് തിങ്കളാഴ്ച അര്‍ധരാത്രി ബില്‍ പാസായത്. ഇതേതുടര്‍ന്ന് യു.എസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഷട്ട് ഡൗണ്‍’ ഉടന്‍ പിന്‍വലിക്കും. വെള്ളിയാഴ്ച മുതല്‍ നിലച്ച സര്‍ക്കാര്‍ വകുപ്പുകളുടെയും …