1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജര്‍മനിയില്‍ മാരകമായ മരുന്നു കുത്തിവച്ച് 97 പേരെ കൊലപ്പെടുത്തിയ ‘രക്ഷക’ നഴ്‌സിനെതിരെ കൊലപാതകക്കുറ്റം ചുമത്തി
ജര്‍മനിയില്‍ മാരകമായ മരുന്നു കുത്തിവച്ച് 97 പേരെ കൊലപ്പെടുത്തിയ ‘രക്ഷക’ നഴ്‌സിനെതിരെ കൊലപാതകക്കുറ്റം ചുമത്തി
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ മാരകമായ മരുന്നു കുത്തിവച്ച് 97 പേരെ കൊലപ്പെടുത്തിയ ‘രക്ഷക’ നഴ്‌സിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രതിയായ പുരുഷ നഴ്‌സിനെതിരേ കുറ്റം ചുമത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. മരുന്നുകുത്തിവച്ച് അബോധാവസ്ഥയിലാവുന്നവരെ മറുമരുന്നു പ്രയോഗിച്ച് ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു വീരനായകന്റെ പരിവേഷം കെട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യം. നീല്‍സ് എച്ച് എന്ന ചുരുക്കപ്പേരുള്ള ഈ പുരുഷ നഴ്‌സിന്റെ വിലാസം പുറത്തുവിട്ടിട്ടില്ല. …
ഷെറിന്റെ ദുരന്തം പാഠമായി; ടെക്‌സസില്‍ കുട്ടികളെ തനിച്ചാക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാക്കുന്ന നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നു
ഷെറിന്റെ ദുരന്തം പാഠമായി; ടെക്‌സസില്‍ കുട്ടികളെ തനിച്ചാക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാക്കുന്ന നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ഷെറിന്റെ ദുരന്തം പാഠമായി; ടെക്‌സസില്‍ കുട്ടികളെ തനിച്ചാക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാക്കുന്ന നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകമാണ് യുഎസിലെ ടെക്‌സസ് സംസ്ഥാനത്ത് പുതിയ നിയമത്തിനായുള്ള ആവശ്യം ശക്തമാകാന്‍ കാരണം. ഷെറിന്‍ നിയമം എന്ന പേരില്‍ പുതിയ നിയമം വേണമെന്ന് ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഒന്പത് …
ആകാശത്ത് കരുത്തു കൂട്ടാന്‍ ഇന്ത്യ; റഷ്യയില്‍ നിന്ന് 39,000 കോടിയുടെ വിമാനവേധ മിസൈലുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നു
ആകാശത്ത് കരുത്തു കൂട്ടാന്‍ ഇന്ത്യ; റഷ്യയില്‍ നിന്ന് 39,000 കോടിയുടെ വിമാനവേധ മിസൈലുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ആകാശത്ത് കരുത്തു കൂട്ടാന്‍ ഇന്ത്യ; റഷ്യയില്‍ നിന്ന് 39,000 കോടിയുടെ വിമാനവേധ മിസൈലുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. റഷ്യയില്‍നിന്നു എസ് 400 ട്രയംഫ് വിമാനവേധ മിസൈലുകളാണു ഇന്ത്യ വാങ്ങുന്നത്. 39,000 കോടി രൂപയുടെ (5.5 ബില്യണ്‍ ഡോളര്‍) ഇടപാടിന്റെ അന്തിമരൂപം ഉടന്‍ തയാറാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. എസ് 400 ട്രയംഫ് വിമാനവേധ മിസൈലുകള്‍ ഇന്ത്യയ്ക്കു വില്‍ക്കാന്‍ …
ഐഎസ് ബന്ധം വിനയായി; ഇറാക്കില്‍ കുടുങ്ങിയ ജര്‍മന്‍ വനിതയ്ക്ക് കോടതി വധശിക്ഷ വിധിച്ചു
ഐഎസ് ബന്ധം വിനയായി; ഇറാക്കില്‍ കുടുങ്ങിയ ജര്‍മന്‍ വനിതയ്ക്ക് കോടതി വധശിക്ഷ വിധിച്ചു
സ്വന്തം ലേഖകന്‍: ഐഎസ് ബന്ധം വിനയായി; ഇറാക്കില്‍ കുടുങ്ങിയ ജര്‍മന്‍ വനിതയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. ഇറാക്കി സുരക്ഷാ സേനയെ ആക്രമിക്കാന്‍ ഐഎസിന് ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കിയതിനാണ് ശിക്ഷ. മൊറോക്കന്‍ വംശജയായ സ്ത്രീയുടെ പേര് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം മൊസൂളില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. ഇറാക്കിലേക്ക് രണ്ട് പെണ്‍മക്കള്‍ക്കൊപ്പമാണ് സ്ത്രീ എത്തിയതെന്ന് കോടതി പറഞ്ഞു. ലിന്‍ഡ …
പാകിസ്താനില്‍ ഏഴു വയസുകാരി സയിനബിനെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; പ്രതിയെ 72 മണിക്കൂറിനകം പിടികൂടണമെന്നു പാക് പോലീസിനോട് സുപ്രീം കോടതി
പാകിസ്താനില്‍ ഏഴു വയസുകാരി സയിനബിനെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; പ്രതിയെ 72 മണിക്കൂറിനകം പിടികൂടണമെന്നു പാക് പോലീസിനോട് സുപ്രീം കോടതി
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഏഴു വയസുകാരി സയിനബിനെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; പ്രതിയെ 72 മണിക്കൂറിനകം പിടികൂടണമെന്നു പാക് പോലീസിനോട് സുപ്രീം കോടതി. ലാഹോറില്‍നിന്ന് അന്പതു കിലോമീറ്റര്‍ അകലെയുള്ള കസൂറിലെ വീട്ടില്‍നിന്നു ജനുവരി നാലിനാണു സയിനബിനെ ആരോ തട്ടിക്കൊണ്ടുപോയത്. അഞ്ചു ദിവസത്തിനുശേഷം കുട്ടിയുടെ മൃതദേഹം ചപ്പുകൂനയില്‍ കാണപ്പെടുകയായിരുന്നു. ബലാത്കാരത്തിനുശേഷം അക്രമി പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നു …
അഫ്ഗാനിസ്താനിലെ ആഡംബര ഹോട്ടലില്‍ വെടിവെപ്പ്; 18 പേര്‍ കൊല്ലപ്പെട്ടു; ബന്ദികള്‍ പലരും രക്ഷപ്പെട്ടത് ബെഡ്ഷീറ്റുകളില്‍ തൂങ്ങി അതിസാഹസികമായി
അഫ്ഗാനിസ്താനിലെ ആഡംബര ഹോട്ടലില്‍ വെടിവെപ്പ്; 18 പേര്‍ കൊല്ലപ്പെട്ടു; ബന്ദികള്‍ പലരും രക്ഷപ്പെട്ടത് ബെഡ്ഷീറ്റുകളില്‍ തൂങ്ങി അതിസാഹസികമായി
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനിലെ ആഡംബര ഹോട്ടലില്‍ വെടിവെപ്പ്; 18 പേര്‍ കൊല്ലപ്പെട്ടു; ബന്ദികള്‍ പലരും രക്ഷപ്പെട്ടറ്റ്ജ് ബെഡ്ഷീറ്റുകളില്‍ തൂങ്ങി അതിസാഹസികമായി. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റമുട്ടലിലാണ് രണ്ടു അക്രമികള്‍ ഉള്‍പ്പടെ 18 പേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ ഹോട്ടലിന്റെ ഒരു ഭാഗത്ത് തീയിടുകയും ചെയ്തു. വെടിവെപ്പും പുകയും ഉയര്‍ന്നതോടെ ഹോട്ടലിനുള്ളിലുണ്ടായിരുന്ന അതിഥികളില്‍ പലരും സാഹസികമായാണ് …
കാനഡയില്‍ സിഖുകാരനെതിരെ വംശീയ അതിക്ഷേപം; തലപ്പാവ് ഊരിയില്ലെങ്കില്‍ തല തല്ലിപ്പൊളിക്കുമെന്ന് ഭീഷണി
കാനഡയില്‍ സിഖുകാരനെതിരെ വംശീയ അതിക്ഷേപം; തലപ്പാവ് ഊരിയില്ലെങ്കില്‍ തല തല്ലിപ്പൊളിക്കുമെന്ന് ഭീഷണി
സ്വന്തം ലേഖകന്‍: കാനഡയില്‍ സിഖുകാരനെതിരെ വംശീയ അതിക്ഷേപം; തലപ്പാവ് ഊരിയില്ലെങ്കില്‍ തല തല്ലിപ്പൊളിക്കുമെന്ന് ഭീഷണി. കാനഡയിലെ പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡിലുള്ള ടിഗ്‌നിഷ് ടൗണ്‍ ക്ലബ്ബിലാണ് ചിലര്‍ സിഖുകാരനോടു തലപ്പാവ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. തലപ്പാവു നീക്കിയില്ലെങ്കില്‍ തല തകര്‍ക്കുമെന്ന് ഒരു സ്ത്രീ ഭീഷണിപ്പെടുത്തുന്നതിന്റെയും ഒരു ബാര്‍മാന്‍ വംശീയ അധിക്ഷേപം ചൊരിഞ്ഞ് ചീത്തവിളിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നു. മുതിര്‍ന്ന …
കാശില്ലാതെ നട്ടം തിരിഞ്ഞ് യുഎസ് സര്‍ക്കാര്‍; സര്‍ക്കാര്‍ ചെലവിന് പണം കണ്ടെത്താന്‍ അടിയന്തിര ബില്ലുമായി ട്രംപ് ഭരണകൂടം സെനറ്റില്‍
കാശില്ലാതെ നട്ടം തിരിഞ്ഞ് യുഎസ് സര്‍ക്കാര്‍; സര്‍ക്കാര്‍ ചെലവിന് പണം കണ്ടെത്താന്‍ അടിയന്തിര ബില്ലുമായി ട്രംപ് ഭരണകൂടം സെനറ്റില്‍
സ്വന്തം ലേഖകന്‍: കാശില്ലാതെ നട്ടം തിരിഞ്ഞ് യുഎസ് സര്‍ക്കാര്‍; സര്‍ക്കാര്‍ ചെലവിന് പണം കണ്ടെത്താന്‍ അടിയന്തിര ബില്ലുമായി ട്രംപ് ഭരണകൂടം സെനറ്റില്‍. ധനകാര്യ ബില്‍ പാസാകാതെ വന്നതോടെ യുഎസ് ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സ്തംഭനാവസ്ഥ തുടരുന്നു. സര്‍ക്കാരിനു പണം കണ്ടെത്താനായി ഒരു താല്‍ക്കാലിക ബില്‍ ഇന്നു സെനറ്റില്‍ അവതരിപ്പിക്കാനാണു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം. പ്രശ്‌നപരിഹാരത്തിനു ഭരണ–പ്രതിപക്ഷ …
ദക്ഷിണ ചൈനാ കടലില്‍ യുഎസ് യുദ്ധക്കപ്പല്‍; യുഎസ് തങ്ങളുടെ അധികാര പരിധിയില്‍ കടന്നു കയറിയെന്ന ആരോപണവുമായി ചൈന
ദക്ഷിണ ചൈനാ കടലില്‍ യുഎസ് യുദ്ധക്കപ്പല്‍; യുഎസ് തങ്ങളുടെ അധികാര പരിധിയില്‍ കടന്നു കയറിയെന്ന ആരോപണവുമായി ചൈന
സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടലില്‍ യുഎസ് യുദ്ധക്കപ്പല്‍; യുഎസ് തങ്ങളുടെ അധികാര പരിധിയില്‍ കടന്നു കയറിയെന്ന ആരോപണവുമായി ചൈന. ദക്ഷിണ ചൈനാ കടലിലെ ഹ്യുയാങ്യാന്‍ ദ്വീപിനു സമീപം യുഎസ് യുദ്ധക്കപ്പല്‍ എത്തിയതില്‍ രോഷം പ്രകടിപ്പിച്ച ചൈന തങ്ങളുടെ പരമാധികാരത്തിന്മേല്‍ യുഎസ് കടന്നുകയറ്റം നടത്തിയിരിക്കുകയാണെന്നും ആരോപിച്ചു. ഈ മാസം 17നാണ് ദ്വീപിന്റെ 12 നോട്ടിക്കല്‍ മൈല്‍ …
കുപ്രസിദ്ധ തായ് കള്ളക്കടത്തുകാരന്‍ ബൂന്‍ ചായ് ബച്ച് പിടിയില്‍
കുപ്രസിദ്ധ തായ് കള്ളക്കടത്തുകാരന്‍ ബൂന്‍ ചായ് ബച്ച് പിടിയില്‍
സ്വന്തം ലേഖകന്‍: കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ബൂന്‍ ചായ് ബച്ച് പിടിയില്‍. ആയിരക്കണക്കിന് ടണ്‍ ആനക്കൊമ്പും കാണ്ടാമൃഗകൊമ്പുകളും ആഫ്രിക്കയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കടത്തിയ കേസില്‍ പ്രതിയാണ് ബൂന്‍ ചായ് ബച്ച്. ഇത്യോപ്യയില്‍ നിന്നുള്ള കാര്‍ഗോ വിമാനത്തില്‍ നടത്തിയ സാധാരണപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഡിസംബറില്‍ 14 കാണ്ടാമൃഗക്കൊമ്പുകള്‍ തായ്‌ലന്‍ഡിലേക്ക് കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ലോകത്ത് വംശനാശത്തോടടുക്കുന്ന …