സ്വന്തം ലേഖകന്‍: അന്തരിച്ച അമേരിക്കന്‍ ഗായകന്‍ പ്രിന്‍സിന്റെ മരണ കാരണം വേദന സംഹാരികളുടെ അമിത ഉപയോഗമെന്ന് റിപ്പോര്‍ട്ട്. ഫെന്റനില്‍ എന്ന വേദന സംഹാരി അമിതമായ അളവില്‍ പ്രിന്‍സ് ഉപയോഗിച്ചതായി മെഡിക്കന്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. മിനെസോട്ടയിലെ വീട്ടിലെ ലിഫ്ടില്‍ ഏപ്രില്‍ 21 നാണ് 57 കാരനായ പ്രിന്‍സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 20 ന് ഡോക്ടറെ …
സ്വന്തം ലേഖകന്‍: ദുബായിലെത്തി ഭിക്ഷക്കാരനാകണം, ചൈനീസ് പയ്യന്റെ ആഗ്രഹം ദുബായ് വിമാനത്താവളത്തില്‍ പൊലിഞ്ഞു. സൂ എന്ന പതിനാറുകാരനാണ് ഷാങ്ഹായിയില്‍നിന്നു ദുബായിലേക്കുള്ള യാത്രാവിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ ഒളിച്ചിരുന്ന് ദുബായ് വിമാനത്താവളംവരെ എത്തിയത്. എന്നാല്‍ ദുബായ് വിമാനത്താവളത്തില്‍ സൂവിനെ സുരക്ഷാ ജീവനക്കാര്‍ കൈയോടെ പിടികൂടി. ഒരു ദ്വിഭാഷിയുടെ സഹായത്തോടെ സൂവിനെ ചോദ്യം ചെയ്തപ്പോഴാണു സാഹസികയാത്രയുടെ ചുരുളഴിഞ്ഞത്. ഷാങ്ഹായ് എയര്‍പോര്‍ട്ടിന്റെ …
സ്വന്തം ലേഖകന്‍: അര്‍മേനിയന്‍ കൂട്ടക്കൊല, തുര്‍ക്കിയും ജര്‍മനിയും തമ്മിലുള്ള ബന്ധം ഉലയുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് ഓട്ടോമന്‍ തുര്‍ക്കികള്‍ തങ്ങളുടെ രാജ്യാതിര്‍ത്തിയിലുണ്ടായിരുന്ന അര്‍മേനിയന്‍ വംശജരെ തുടച്ചുനീക്കിയ സംഭവം കൂട്ടക്കൊലയായി പരിഗണിക്കുമെന്ന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അധോസഭ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയമാണ് ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. പ്രമേയത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ബര്‍ലിനിലെ തങ്ങളുടെ സ്ഥാനപതിയെ …
സ്വന്തം ലേഖകന്‍: ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം, 11 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. സല്‍വ റോഡില്‍ അബൂസംറ അതിര്‍ത്തിക്ക് സമീപമുള്ള ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തിലാണ് 11 തൊഴിലാളികള്‍ മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവം സ്ഥിരീകരിച്ച ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചതായി ട്വിറ്ററില്‍ അറിയിച്ചു. അഗ്‌നിശമന സേന ഉടനെ സ്ഥലത്തത്തെിയതായും …
സ്വന്തം ലേഖകന്‍: റിസോര്‍ട്ട് ഉദ്ഘാടനം ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപ് യുകെയിലേക്ക്, സന്ദര്‍ശനം ഈ മാസം 24 ന്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ട്രംപ് സ്‌കോട്‌ലന്‍ഡിലെ അയിര്‍ഷയറിലെ ടേണ്‍ബറി ഗോള്‍ഫ് റിസോര്‍ട്ട് ഉദ്ഘാടനത്തിനായാണു എത്തുന്നത്. 2014 ലാണു ടേണ്‍ബറി ഹോട്ടല്‍ ഉള്‍പ്പെടുന്ന വസ്തു അദ്ദേഹം വാങ്ങിയത്. ഹോട്ടല്‍ നവീകരണത്തിനും മറ്റുമായി 20 കോടി …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ വിവാദ ബുദ്ധ ക്ഷേത്രത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച 40 അപൂര്‍വ കടുവക്കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബാങ്കോക്കിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കഞ്ചനാഭുരിയിലെ ബുദ്ധക്ഷേത്രത്തില്‍ നടത്തിയ റെയ്ഡിലാണ് കടുവകുട്ടികളുടെ മൃതദേഹങ്ങള്‍ വന്യജീവി സംരക്ഷണ അതോറിറ്റി കണ്ടെടുത്തത്. ദിവസങ്ങള്‍ പ്രായമുള്ള കടുവകുട്ടികളുടെ മൃതദേഹങ്ങളാണ് ഫ്രീസറിലുണ്ടായത്. ഇവിടെ വളര്‍ത്തിയ 52 ഓളം കടുവകളെ അധികൃതര്‍ മോചിപ്പിച്ചു. 85 കടുവകള്‍ …
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ മാരക ചര്‍മ്മ രോഗം പടരുന്നതായി റിപ്പോര്‍ട്ട്, രോഗം പരത്തുന്നത് ഈച്ചകള്‍. ക്യുട്ടേനിയസ് ലെഷ്മാനിയാസിസ് എന്ന മാരകമായ ചര്‍മ്മ രോഗമാണു ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്നത്. സിറിയന്‍ അഭയാര്‍ഥികളിലൂടെയാണു ഗള്‍ഫ് രാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയില്‍ മാത്രം അന്‍പതിനായിരത്തോളം ആളുകള്‍ക്കാണു രോഗം പിടിപെട്ടത്. യമന്‍, തുര്‍ക്കി, ജോര്‍ദ്ദന്‍ എന്നി രാജ്യങ്ങളിലും …
സ്വന്തം ലേഖകന്‍: തൊഴില്‍ പരിഷ്‌കരണത്തിന് എതിരെ ഫ്രാന്‍സില്‍ റയില്‍വേ തൊഴിലാളികള്‍ വന്‍ പണിമുടക്കിലേക്ക്. പുതിയ നയത്തില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തി വരുന്ന സമരത്തിനിടെയാണ് റെയില്‍വേ ജീവനക്കാരും പണിമുടക്കുന്നത്. കടുത്ത ഇന്ധന ക്ഷാമം നേടിരുന്ന ഗതാഗത സംവിധാനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് റെയില്‍വേ പണിമുടക്ക്. അതേസമയം, തൊഴില്‍ നയ പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ്. …
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളെ വേണ്ട വേണ്ട, പകരം രണ്ടു ലക്ഷം പൗണ്ട് പിഴയടക്കാന്‍ തയ്യാറായി സ്വിസ് ഗ്രാമം. യൂറോപ്പിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ സ്വിറ്റ്‌സര്‍ലന്‍ഡ് പുതുതായി നടപ്പിലാക്കിയ ക്വോട്ട സംവിധാനമനുസരിച്ച് ഒരോ ഗ്രാമവും നിശ്ചിത അഭയാര്‍ഥികളെ വീതം ഏറ്റെടുക്കണം. ഇതിനു തയാറല്ലെങ്കില്‍ രണ്ടു ലക്ഷം പൗണ്ട് പിഴ നല്‍കണം. എന്നാല്‍, ഇതില്‍ പിഴയാണ് ഒബെര്‍വില്‍ലിയലി എന്ന …
സ്വന്തം ലേഖകന്‍: ലോകത്തിന്റെ കണ്ണു നനയിച്ച് പേരറിയാത്ത ലിബിയന്‍ അഭയാര്‍ഥി ബാലന്റെ ചിത്രം. അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ സംഘടനയായ സീ വാച് പുറത്തുവിട്ട ചിത്രത്തിലെ ഒരു വയസ്സു തോന്നിക്കുന്ന കുഞ്ഞിനെ ഇനിയും തിരിച്ചറിയാനായിട്ടില്ല. 350 അഭയാര്‍ഥികള്‍ സഞ്ചരിച്ച മരംകൊണ്ട് നിര്‍മിച്ച ബോട്ട് കഴിഞ്ഞയാഴ്ച ലിബിയന്‍തീരത്ത് തകര്‍ന്നിരുന്നു. ഈ ബോട്ടില്‍ ഉണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതിനിടിയില്‍ …