സ്വന്തം ലേഖകന്‍: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെ ലക്ഷ്യമിട്ട ഭീകരാക്രമണ പദ്ധതി തകര്‍ത്തു, ഫ്രഞ്ച് പൗരന്‍ അറസ്റ്റില്‍. ടൂര്‍ണമെന്റിനിടയില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട ഫ്രഞ്ച് പൗരനെ അറസ്റ്റു ചെയ്തതായി യുക്രൈന്‍ എസ്.ബി.യു സെക്യൂരിറ്റി ഏജന്‍സി വെളിപ്പെടുത്തി. കഴിഞ്ഞ മാസം യുക്രൈനും പോളണ്ടിന്റെയും അതിര്‍ത്തിയില്‍ നിന്നാണ് ഗ്രിഗോയിര്‍ എം എന്നു പേരുള്ള 25 കാരനെ അറസ്റ്റ് ചെയ്തതെന്ന് …
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ അഭയാര്‍ഥികളുമായി മെഡിറ്ററേനിയനില്‍ മുങ്ങിയ ബോട്ടിലെ കൂടുതല്‍ മൃതദേഹങ്ങള്‍ തീരത്തടിയുന്നു. അനധികൃത കുടിയേറ്റക്കാരെ കുത്തിനിറച്ച് ലിബിയയില്‍നിന്നു ഇറ്റലിയിലേക്കു തിരിച്ച ബോട്ട് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങുകയായിരുന്നു. അപകടത്തില്‍ ഇതുവരെ മരിച്ച അഭയാര്‍ഥികളുടെ എണ്ണം 133 ആയിട്ടുണ്ട്. കൊല്ലപ്പെട്ട അഭയാര്‍ഥികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അഞ്ച് കുട്ടികളുടെ മൃതദേഹങ്ങളും കണ്ടെടത്തിയതായി റെഡ്ക്രസന്റ് വക്താവ് അല്‍ ഖാമില്‍ അല്‍ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറില്‍, ഏഴ് ധാരണാപത്രങ്ങളില്‍ ഒപ്പു വച്ചു. അടിസ്ഥാന വികസന മേഖലകളില്‍ നിക്ഷേപം സമാഹരിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന കരാറുകള്‍ ഖത്തര്‍ നിക്ഷേപക അതോറിറ്റിയും സ്വകാര്യ സംരംഭകരും ഇന്ത്യയില്‍ കൂടുതല്‍ മുതല്‍മുടക്കുന്നതിന് വഴിതുറക്കും. അമീരി ദിവാനില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിലായിരുന്നു …
സ്വന്തം ലേഖകന്‍: പാരീസ് പ്രളയം, കരകവിഞ്ഞ സീന്‍ നദി പിന്‍വാങ്ങുന്നു, പ്രധാന കേന്ദ്രങ്ങള്‍ തുറന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ സീന്‍ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് മൂന്നു ദിവസമായി അടച്ചിട്ടിരുന്ന പ്രശസ്തമായ ലുവ്ര്! മ്യൂസിയം ഉള്‍പ്പടെയുള്ള പ്രധാന കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. മൂന്ന് ദശകത്തിനിടയിലെ ഏറ്റവും വലിയ പ്രളയത്തെത്തുടര്‍ന്ന് ലുവര്‍ മ്യൂസിയം, ഏതാനും ട്രെയിന്‍ സ്‌റ്റേഷനുകള്‍ …
സ്വന്തം ലേഖകന്‍: യൂറോപ്പ് പ്രളയ ഭീഷണിയുടെ നിഴലില്‍, മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ട് പതിനായിരങ്ങള്‍ തെരുവില്‍. മധ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതി തുടരുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടങ്ങളില്‍ ഇതുവരെ 15 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ സീന്‍ നദി ചരിത്രത്തിലെ ഏറ്റവും വലിയ …
സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി കാമ്പസിലെത്തിയത് സ്വന്തം ഭാര്യയെ കൊന്ന ശേഷം. ഇന്ത്യന്‍ വംശജനായ മൈനാക് സര്‍ക്കാരാണ് ഭാര്യ ഹാഷ്‌ലി ഹസ്തിയുടെ മിനിസോടയിലെ വസതിയില്‍ അവരെ വെടിവെച്ചു കൊന്നതെന്ന് പൊലീസ് കണ്ടെത്തി. 2012 ജൂണില്‍ വിവാഹിതരായ മൈനാകും ഹസ്തിയും അകന്നു കഴിയുകയായിരുന്നു. വസതിയില്‍ അതിക്രമിച്ചു കടന്നാണ് മൈനാക് ഹസ്തിയെ കൊലപ്പെടുത്തിയത്. …
സ്വന്തം ലേഖകന്‍: സിഗരറ്റ് വിറ്റാല്‍ തലവെട്ടും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകളുടെ കഥകള്‍ അവസാനിക്കുന്നില്ല. മോഷണം നടത്തിയതിനു ഒരാളുടെ കൈപ്പത്തി വെട്ടിമാറ്റുകയും സിഗരറ്റ് വിറ്റതിന് ആറുപേരുടെ തലയറുക്കുകയും ചെയ്താണ് ഐസിസ് ഏറ്റവും ഒടുവില്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്. കുട്ടികളും സ്ത്രീകളുമടങ്ങുന്ന വന്‍ ജനാവലിക്കു മുമ്പിലായിരുന്നു ശിക്ഷ. സിറിയയില്‍ നിന്നുമാണു മോഷ്ടാവിനെ പിടികൂടിയത്. ഇറാഖില്‍ നിന്നും സിഗരറ്റു വില്‍പ്പനക്കാരേയും …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡിക്ക് അഫ്ഗാനിസ്ഥാന്റെ പരമോന്നത ബഹുമതിയായ അമീര്‍ അമനുള്ള ഖാന്‍ പുരസ്‌കാരം. അഫ്ഗാനിസ്ഥാനില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ അമീര്‍ അമനുള്ള ഖാന്‍ പുരസ്‌കാരം നല്‍കി അഫ്ഗാനിസ്ഥാന്‍ ആദരിച്ചത്. അഫ്ഗാന്റെ ചരിത്രത്തിലെ നാഴികകല്ലായ അഫ്ഗാന്‍ഇന്ത്യാ ഡാം ഉദ്ഘാടനം ചെയ്ത ശേഷമാണ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് …
സ്വന്തം ലേഖകന്‍: പശ്ചിമേഷ്യക്ക് സമാധാന പ്രതീക്ഷ നല്‍കി പാരീസില്‍ ചര്‍ച്ച തുടങ്ങി, പ്രതിഷേധവുമായി ഇസ്രയേല്‍. അറബ്, പാശ്ചാത്യ നാടുകളിലെ മന്ത്രിമാരുടെ പങ്കാളിത്തത്തോടെ നടക്കുന്ന പലസ്തീന്‍, ഇസ്രായേല്‍ സമാധാന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നില്ല. ചര്‍ച്ചക്കായി ക്ഷണിച്ചിട്ടും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പങ്കെടുക്കാന്‍ തയാറായില്ല. നേരിട്ടുള്ള ചര്‍ച്ചകളിലൂടെ മാത്രമേ സംഘര്‍ഷത്തിന് പരിഹാരം കാണാനാവൂയെന്നും അതില്‍നിന്ന് …
സ്വന്തം ലേഖകന്‍: മഴക്കെടുതിയില്‍ വലഞ്ഞ് ഫ്രാന്‍സും ജര്‍മനിയും, ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശക്തമായ കാറ്റും മഴയും ഇരു രാജ്യങ്ങളിലും കനത്ത നാശമാണ് ഉണ്ടാക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജര്‍മനിയില്‍ എട്ടു പേരും കനത്ത മഴക്കു മുമ്പുണ്ടായ കൊടുങ്കാറ്റില്‍ ഫ്രാന്‍സില്‍ ഒമ്പതു പേരും മരിച്ചു. വെള്ളപ്പൊക്കം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ ഫ്രാന്‍സിലെ ചില പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ …