1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെ മലയാളി നോര്‍ത്തേണ്‍ ബെല്‍ഫാസ്റ്റിലെ സാബു തോമസ് പൂഴിക്കുന്ന് അന്തരിച്ചു
യുകെ മലയാളി നോര്‍ത്തേണ്‍ ബെല്‍ഫാസ്റ്റിലെ സാബു തോമസ് പൂഴിക്കുന്ന് അന്തരിച്ചു
സ്വന്തം ലേഖകന്‍: യുകെ മലയാളി നോര്‍ത്തേണ്‍ ബെല്‍ഫാസ്റ്റിലെ സാബു തോമസ് പൂഴിക്കുന്ന് അന്തരിച്ചു. യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി 13 ന് രാത്രി പത്തരയോടെയായിരുന്നു സാബു യാത്രയായത്. 47 വയസായിരുന്നു. കോട്ടയം സംക്രാന്തി സ്വദേശിയായ സാബു ഏറെ നാളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സാബുവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ വീട്ടിലേക്ക് മാറ്റിയെങ്കിലും പെട്ടെന്ന് ആരോഗ്യ നിലവഷളായതിനെ …
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തം, പഠിപ്പു മുടക്കി സമരത്തിനൊരുങ്ങി വിദ്യാര്‍ഥികള്‍
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തം, പഠിപ്പു മുടക്കി സമരത്തിനൊരുങ്ങി വിദ്യാര്‍ഥികള്‍
സ്വന്തം ലേഖകന്‍: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തം, പഠിപ്പു മുടക്കി സമരത്തിനൊരുങ്ങി വിദ്യാര്‍ഥികള്‍. കാമ്പവിലെ പൊലീസ് നടപടിക്കും വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് സമരം. തിങ്കളാഴ്ച പഠിപ്പു മുടക്കാന്‍ വിദ്യാര്‍ഥി സംഘടനകളും ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അധ്യാപകഅനധ്യാപക സംഘടനകളും തീരുമാനിച്ചു. അറസ്റ്റിലായ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനെ കോടതിയില്‍ …
ഇന്ത്യന്‍ വംശജന് യുഎസ് സുപ്രീം കോടതി ജഡ്ജിയുടെ കസേരയിലേക്ക് വഴി തെളിയുന്നു
ഇന്ത്യന്‍ വംശജന് യുഎസ് സുപ്രീം കോടതി ജഡ്ജിയുടെ കസേരയിലേക്ക് വഴി തെളിയുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജന് യുഎസ് സുപ്രീം കോടതി ജഡ്ജിയുടെ കസേരയിലേക്ക് വഴി തെളിയുന്നു. യു.എസ് സുപ്രീം കോടതി ജസ്റ്റിസായി ഇന്ത്യന്‍ വംശജനായ ശ്രീനിവാസനെ നിയമിച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അന്തരിച്ച ജസ്റ്റിസ് അന്റ്റോണിന്‍ സ്‌കാലിയയുടെ ഒഴിവിലേക്കാണ് ശ്രീനിവാസനെ പരിഗണിക്കുന്നത്. നിലവില്‍ കൊളംബിയയിലെ അപ്പീല്‍ കോടതിയില്‍ ജഡ്ജിയായ ശ്രീനിവാസനെ ഒമ്പത് ജസ്റ്റിസുമാരില്‍ ഒരാളായി പ്രസിഡന്റ് …
സിറിയക്കെതിരെ കര യുദ്ധത്തിനൊരുങ്ങി സൗദി, തുര്‍ക്കിയിലേക്ക് സൈന്യത്തെ അയച്ചു
സിറിയക്കെതിരെ കര യുദ്ധത്തിനൊരുങ്ങി സൗദി, തുര്‍ക്കിയിലേക്ക് സൈന്യത്തെ അയച്ചു
സ്വന്തം ലേഖകന്‍: സിറിയക്കെതിരെ കര യുദ്ധത്തിനൊരുങ്ങി സൗദി, തുര്‍ക്കിയിലേക്ക് സൈന്യത്തെ അയച്ചു. സിറിയന്‍ അതിര്‍ത്തിയോടെ ചേര്‍ന്നു കിടക്കുന്ന തുര്‍ക്കിയുടെ ഇന്‍സിര്‍ലിക് സൈനിക കേന്ദ്രത്തിലേക്ക് സൗദി സൈന്യത്തെ അയച്ചതായ വാര്‍ത്ത തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലൂത് കവ്‌സൊഗ്ലു സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ ആക്രമണത്തില്‍ സൗദിയുടെ പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ചാണ് സൗദി സൈന്യത്തെ അയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസിനെതിരെ സൗദിയും …
ഇന്ത്യ, യുഎഇ തൊഴില്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നു, നടപടികള്‍ വേഗം കൂട്ടാന്‍ തീരുമാനം
ഇന്ത്യ, യുഎഇ തൊഴില്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നു, നടപടികള്‍ വേഗം കൂട്ടാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: ഇന്ത്യ, യുഎഇ തൊഴില്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നു, നടപടികള്‍ വേഗം കൂട്ടാന്‍ തീരുമാനം. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് സായിദ് ആല്‍നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് കരാര്‍ സംബന്ധിച്ച് ധാരണയായത്. കരാറിന് അന്തിമ രൂപം നല്‍കുന്നതിന് ഇന്ത്യ, യുഎഇ സംയുക്ത ലേബര്‍ കമ്മിറ്റിയുടെ യോഗം ഉടന്‍ ചേരുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ …
ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാനിസ്ഥാനിലെ മുന്‍ ഗവര്‍ണറെ അജ്ഞാതര്‍ റാഞ്ചി
ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാനിസ്ഥാനിലെ മുന്‍ ഗവര്‍ണറെ അജ്ഞാതര്‍ റാഞ്ചി
സ്വന്തം ലേഖകന്‍: ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാനിസ്ഥാനിലെ മുന്‍ ഗവര്‍ണറെ അജ്ഞാതര്‍ റാഞ്ചി. ഹൊറാത് പ്രവശ്യാ ഗവര്‍ണര്‍ സയിദ് ഫാസുല്ല വാഹിദിനെയാണ് അഞ്ജാതര്‍ തട്ടിക്കൊണ്ടുപോയത്. ഒരു സംഘം അജ്ഞാതരാണ് ഗവര്‍ണറെ തട്ടിക്കൊണ്ടു പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സംഭവത്തിനു പുറകില്‍ മത തീവ്രവാദികള്‍ ആണെന്നാണ് സംശയം. ബ്രിട്ടനിലേക്ക് പോകുന്നതിനായി ഇസ്ലാമാബാദില്‍ കുടുംബത്തോടൊപ്പം എത്തിയ ഇദ്ദേഹത്തെ അഞ്ജാത സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. …
മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു
മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു
സ്വന്തം ലേഖകന്‍: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് 4.35 ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. വൃക്ക രോഗങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു ഒഎന്‍വി. കവിയെന്ന നിലയിലും ചലച്ചിത്ര ഗാനരചിയിതാവെന്ന നിലയിലും ഒരുപോലെ വ്യക്തമുദ്ര പതിപ്പിച്ച ഒഎന്‍വി ജ്ഞാനപീഠം പുരസ്‌കാരം, കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ, പത്മവിഭൂഷണ്‍, …
അഫ്‌സല്‍ ഗുരു അനുസ്മരണം, ഡല്‍ഹി ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അറസ്റ്റില്‍
അഫ്‌സല്‍ ഗുരു അനുസ്മരണം, ഡല്‍ഹി ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അറസ്റ്റില്‍
സ്വന്തം ലേഖകന്‍: അഫ്‌സല്‍ ഗുരു അനുസ്മരണം, ഡല്‍ഹി ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അറസ്റ്റില്‍. പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണം നടത്തിയതിനാണ് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. അനുസ്മണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് …
റോമന്‍ കത്തോലിക്ക സഭക്കും റഷ്യന്‍ സഭക്കും ഇടയിലുള്ള മഞ്ഞുരുകുന്നു, ചരിത്രമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച
റോമന്‍ കത്തോലിക്ക സഭക്കും റഷ്യന്‍ സഭക്കും ഇടയിലുള്ള മഞ്ഞുരുകുന്നു, ചരിത്രമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: റോമന്‍ കത്തോലിക്ക സഭക്കും റഷ്യന്‍ സഭക്കും ഇടയിലുള്ള മഞ്ഞുരുകുന്നു, ചരിത്രമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച. റഷ്യന്‍ ഓര്‍ത്തോഡക്‌സ് സഭാ പാത്രിയാര്‍ക്കീസ് കിറിലുമായുള്ള മാര്‍പാപ്പയുടെ കൂടിക്കാഴ്ച ആയിരം വര്‍ഷങ്ങളായി റോമന്‍ കത്തോലിക്ക സഭയും റഷ്യന്‍ സഭയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാന …
ഫേസ്ബുക്ക് ബോര്‍ഡ് അംഗത്തിന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം, ഫേസ്ബുക്ക് മാപ്പു പറഞ്ഞു
ഫേസ്ബുക്ക് ബോര്‍ഡ് അംഗത്തിന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം, ഫേസ്ബുക്ക് മാപ്പു പറഞ്ഞു
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് ബോര്‍ഡ് അംഗത്തിന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം, ഫേസ്ബുക്ക് മാപ്പു പറഞ്ഞു. ഫേസ്ബുക്ക് ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡ്രീസന്‍ നടത്തിയ ഇന്ത്യാ വിരുദ്ധ പരാമര്‍ശമാണ് വിവാദമായതോടെ പിന്‍വലിച്ച് മാപ്പു പറയാന്‍ ഫേസ്ബുക്ക് നിര്‍ബന്ധിതരായത്. ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നെറ്റ് സമത്വത്തിന് അനുകൂലമായ ഉത്തരവ് വന്നതിനു പിന്നാലെയാണ് ആന്‍ഡ്രീസന്‍ കടുത്ത …