1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
38 വര്‍ഷങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയില്‍ എത്തുന്നു
38 വര്‍ഷങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയില്‍ എത്തുന്നു
മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു. ഐഎസ്എല്ലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ ആദ്യ ഹോം മാച്ചില്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പെലെ സുബ്രതോ കപ്പ് ഫൈനല്‍ മത്സരം കാണാന്‍ ഡല്‍ഹിയിലുമെത്തും.
അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതമരുളി ഓസ്ട്രിയയിലെ സന്നദ്ധപ്രവര്‍ത്തകര്‍
അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതമരുളി ഓസ്ട്രിയയിലെ സന്നദ്ധപ്രവര്‍ത്തകര്‍
അഭയാര്‍ത്ഥികളെ സഹായിക്കാനായി ഓസ്ട്രിയയിലെ സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്ത്. വിയന്നയില്‍ നിന്നും ഓസ്ട്രിയന്‍ സംഘം ഇന്നലെ ഹംഗറിയിലേക്ക് യാത്ര തിരിച്ചു ഹംഗറി അതിര്‍ത്തി തുറന്നതോടെ ഓസ്ട്രിയയിലേക്കും ജര്‍മ്മനിയിലേക്കും അഭയാര്‍ത്ഥികള്‍ ഒഴുക്ക് തുടരുകയാണ്.
കണ്ണീരൊപ്പാന്‍ സ്‌നേഹ സേനയായി സൈബര്‍ സേന, എസ്എന്‍ഡിപിയുടെ യുവതലമുറ കാരുണ്യത്തിന്റെ പുതിയ മേഖലകള്‍ തുറക്കുന്നു
കണ്ണീരൊപ്പാന്‍ സ്‌നേഹ സേനയായി സൈബര്‍ സേന, എസ്എന്‍ഡിപിയുടെ യുവതലമുറ കാരുണ്യത്തിന്റെ പുതിയ മേഖലകള്‍ തുറക്കുന്നു
സ്വന്തം ലേഖകന്‍: സ്‌നേഹ സേനയായി സൈബര്‍ സേന, എസ്എന്‍ഡിപിയുടെ യുവതലമുറ കാരുണ്യത്തിന്റെ പുതിയ മേഖലകള്‍ തുറക്കുന്നു. അനാഥരായ മൂന്നു പെണ്‍കുട്ടികള്‍ക്ക് കൈത്താങ്ങായാണ് എസ്എന്‍ഡിപി യോഗം സൈബര്‍ സേന അവനവന് ആത്മസുഖത്തിനായ് ആചരിക്കുവ അപരന് ഗുണമായ് വരേണമെന്ന ഗുരുവചനം യാഥാര്‍ഥ്യമാക്കിയത്. എസ്എന്‍ഡിപി യോഗം സൈബര്‍ സേന കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തില്‍, യുകെ 6170 ശാഖായോഗത്തിലെ കുമാരനാശാന്‍ കുടുംബ …
എലിസബത്ത് രാജ്ഞി ഏറ്റവും കൂടുതല്‍ കാലം കിരീടമണിഞ്ഞ രാജ കുടുംബാംഗം, മറി കടക്കുന്നത് വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ്
എലിസബത്ത് രാജ്ഞി ഏറ്റവും കൂടുതല്‍ കാലം കിരീടമണിഞ്ഞ രാജ കുടുംബാംഗം, മറി കടക്കുന്നത് വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ്
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞി ഏറ്റവും കൂടുതല്‍ കാലം കിരീടമണിഞ്ഞ രാജ കുടുംബാംഗം, മറി കടക്കുന്നത് വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ്. അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുന്ന എലിസബത്ത് രാജ്ഞി, സ്ഥാനാരോഹണ വാര്‍ഷികത്തില്‍ ജനങ്ങളോടു സംസാരിക്കും. 63 വര്‍ഷം സിംഹാസനത്തിലിരുന്ന മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ് ഈ മാസം ഒന്‍പതിനാണ് എലിസബത്ത് രാജ്ഞി മറികടക്കുക. ആറു പതിറ്റാണ്ടിലേറെയായി …
യുഎസ് ഓപ്പണില്‍ അട്ടിമറി; മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ പുറത്തായി
യുഎസ് ഓപ്പണില്‍ അട്ടിമറി; മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ പുറത്തായി
യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യനും ലോക എട്ടാം നമ്പര്‍ താരവുമായ റാഫേല്‍ നദാല്‍ പുറത്തായി. 32ാം സീഡ് ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയാണ് മൂന്നാം റൗണ്ടില്‍ നദാലിനെ അട്ടിമറിച്ചത്.
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ 75ാം വയസ്സില്‍ അന്തരിച്ചു
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ 75ാം വയസ്സില്‍ അന്തരിച്ചു
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ നേപ്പാളുകാരനായ ചന്ദ്രബഹാദൂര്‍ ദന്‍ഗി അന്തരിച്ചു. സമോവ ദ്വീപിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
അറ്റ്‌ലസ് രാമചന്ദ്രനെ പുറത്തിറക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ തുടരുന്നു; അറ്റ്‌ലസിന് മുന്നിലുള്ളത് മൂന്ന് മാര്‍ഗങ്ങള്‍
അറ്റ്‌ലസ് രാമചന്ദ്രനെ പുറത്തിറക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ തുടരുന്നു; അറ്റ്‌ലസിന് മുന്നിലുള്ളത് മൂന്ന് മാര്‍ഗങ്ങള്‍
അറ്റ്‌ലസ് ജ്വല്ലറിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി. വായ്പകള്‍ പൂര്‍ണമായി അടച്ചു തീര്‍ക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ അറ്റ്‌ലസ് ഗ്രൂപ്പ് ബാങ്കുകളോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം എം രാമചന്ദ്രനെയും മകളെയും പൊലീസ് കസ്റ്റഡിയില്‍നിന്നും ഇറക്കാന്‍ ബാങ്കുകളുടെ സഹായം വേണമെന്നിരിക്കെ ബാങ്കുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് അറ്റ്‌ലസ് ഗ്രൂപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ബാങ്കുകള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
അയ്‌ലിന്റെ മൃതദേഹം മനസ്സലിയിച്ചു; കാമറൂണ്‍ നിലപാട് മയപ്പെടുത്തുന്നു
അയ്‌ലിന്റെ മൃതദേഹം മനസ്സലിയിച്ചു; കാമറൂണ്‍ നിലപാട് മയപ്പെടുത്തുന്നു
ടര്‍ക്കിയുടെ തീരത്ത് അടിഞ്ഞ സിറിയന്‍ ബാലന്‍ അയലിന്‍ കുര്‍ദിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ രണ്ട് ലക്ഷം ബ്രിട്ടീഷുകാര്‍ ഒപ്പിട്ട ഒരു സ്വതന്ത്ര നിവേദനവും പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അടക്കമുളളവര്‍ നിവേദനത്തില്‍ ഒപ്പ് വച്ചിരുന്നു
ക്ലാസില്‍ വച്ചുണ്ടായ മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥി മരിച്ചു
ക്ലാസില്‍ വച്ചുണ്ടായ മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥി മരിച്ചു
സ്വന്തം ലേഖകന്‍: ക്ലാസില്‍ വച്ചുണ്ടായ മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു. അയര്‍ലണ്ടിലെ വിക്ലോ ആഷ്‌ഫോര്‍ഡിലെ നിവാസികളായ ഫോട്ടോഗ്രാഫര്‍ ചെറി മാര്‍ട്ടിന്റേയും ലേപ്പേര്‍ഡ്‌സ് ടൗണ്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആന്‍സിയുടേയും മകനായ മിലന്‍ മാര്‍ട്ടിനാണ് മരിച്ചത്. 15 കാരനായ മിലന്‍ വിക്ല്യിലെ കൊളാസ്‌ക ക്രൈബ സ്‌കൂളിലെ ജൂനിയര്‍ സെര്‍റ്റ് മൂന്നാം വര്‍ഷ …
പശ്ചിമേഷ്യയില്‍ സ്ഥിതി മോശം; യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം വര്‍ദ്ധിക്കുന്നു
പശ്ചിമേഷ്യയില്‍ സ്ഥിതി മോശം; യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം വര്‍ദ്ധിക്കുന്നു
സിറിയ ഇറാഖ് യെമന്‍ പോലുള്ള രാജ്യങ്ങളില്‍ ആഭ്യന്തരകലാപങ്ങളും ഭീകരവാദവും കൊഴുത്തതിന് പിന്നാലെ യൂറോപ്പിലേക്ക് അഭയാര്‍ത്ഥിപ്രവാഹം കൂടുതല്‍ കരുത്താര്‍ജിച്ചു. അപകടകരമായ രീതിയിലാണ് മെഡിറ്ററേനിയന്‍ കടലിലൂടെ അഭയാര്‍ത്ഥികളുടെ യാത്ര. കഴിഞ്ഞ ദിവസങ്ങളില്‍ ബോട്ട് മുങ്ങി മരിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്ന് തുടങ്ങിയതോടെ മെഡിറ്ററേനിയന്‍ കടല്‍ അഭയാര്‍ത്ഥി യാത്രയ്ക്ക് സുരക്ഷിതമാണോ എന്ന ചോദ്യം ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.